സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ
Tuesday, May 31, 2011

വിപ്ലവം ജയിക്കട്ടെ

ബലികുടീരങ്ങളേ…..
ബലികുടീരങ്ങളേ ബലികുടീരങ്ങളേ
സ്മരണകളിരമ്പും രണസ്മാരകങ്ങളേ
ഇവിടെ ജനകോടികള്‍ ചാര്‍ത്തുന്നു നിങ്ങളില്‍
സമര പുളകങ്ങള്‍ തന്‍ സിന്ദൂരമാലകള്‍
ബലികുടീരങ്ങളേ…..
ബലികുടീരങ്ങളേ ബലികുടീരങ്ങളേ
സ്മരണകളിരമ്പും രണസ്മാരകങ്ങളേ
ഇവിടെ ജനകോടികള്‍ ചാര്‍ത്തുന്നു നിങ്ങളില്‍
സമര പുളകങ്ങള്‍ തന്‍ സിന്ദൂരമാലകള്‍
ഹിമഗിരിമുടികള്‍ കൊടികളുയര്‍ത്തീ
കടലുകള്‍ പടഹമുയര്‍ത്തീ
യുഗങ്ങള്‍ നീന്തി നടക്കും ഗംഗയില്‍
വിരിഞ്ഞു താമര മുകുളങ്ങള്‍
ഭൂപടങ്ങളിലൊരിന്ത്യ നിവര്‍ന്നു
ജീവിതങ്ങള്‍ തുടലൂരിയെറിഞ്ഞു
ചുണ്ടില്‍ ഗാഥകള്‍ കരങ്ങളിലിപ്പൂ
ച്ചെണ്ടുകള്‍ പുതിയ പൌരനുണര്‍ന്നൂ
ചുണ്ടില്‍ ഗാഥകള്‍ കരങ്ങളിലിപ്പൂ
ച്ചെണ്ടുകള്‍ പുതിയ പൌരനുണര്‍ന്നൂ
ബലികുടീരങ്ങളേ…..
തുടിപ്പൂ നിങ്ങളില്‍ നൂറ്റാണ്ടുകളുടെ
ചരിത്രമെഴുതിയ ഹൃദയങ്ങള്‍
കൊളുത്തി നിങ്ങള്‍ തലമുറ തോറും
കെടാത്ത കൈത്തിരി നാളങ്ങള്‍
നിങ്ങള്‍ നിന്ന സമരാങ്കണഭൂവില്‍
നിന്നണിഞ്ഞ കവചങ്ങളുമായി
വന്നു ഞങ്ങള്‍ മലനാട്ടിലെ മണ്ണില്‍
നിന്നിതാ പുതിയ ചെങ്കൊടി നേടി
ബലികുടീരങ്ങളേ…..ആആആആആ
ബലികുടീരങ്ങളേ…..ആആആആആ

No comments:

Followers