സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ





Wednesday, October 29, 2008

ചോര വീണ മണ്ണില്‍നിന്നുയര്‍ന്നു വന്ന പൂമരം
ചേതനയില്‍ നൂറു നൂറു പൂക്കളായ് പൊലിക്കവെ
നോക്കുവിന്‍ സഘാക്കളെ നമ്മള്‍ വന്ന വീഥിയില്‍
ആയിരങള്‍ ചൊര കൊന്ടെഴുതി വച്ച വാക്കുകള്‍
ലാല്‍ സലാം ലാല്‍ സലാം

മൂര്‍ച്ചയുള്ളൊരായുധങളല്ല പോരിനാശ്രയം
ചേര്‍ച്ചയുള്ള മാനസങള്‍
തന്നെയാണതോര്‍ക്കണം
ഓര്‍മകള്‍ മരീച്ചിടാതെ കാക്കണം കരുത്തിനായ്
കാരിരുംബിലെ തുരുംബു മായ്ക്കണം ജയത്തിനായ്

നട്ടു കന്നു നട്ടു നാം വളര്‍ത്തിയ വിളകളെ
കൊന്നു കൊയ്തു കൊന്ടു പോയ ജന്മികള്‍ ചരിത്രമായ്
സ്വന്ത ജീവിതം ബലികൊടുത്തു കോടി മാനുഷര്‍
പൊരടിച്ചു കൊടി പിടിചു നേടിയതീ മോചനം

സ്മാരകം തുറന്നു വരും വീറു കൊന്ട വാക്കുകള്‍
ചോദ്യമായി വന്നലച്ചു നിങ്ങള്‍ കാലിടറിയോ
രക്ത സാക്ഷികള്‍ക്കു ജന്മമേകിയ മനസ്സുകള്‍
കണ്ണുനീരിന്‍ ചില്ലിടുഞ്ഞ കാഴ്ചയായ് തകര്‍ന്നുവോ

ലാല്‍ സലാം ലാല്‍ സലാം

പൊകുവാന്‍ നമുക്കു ഏറെ ദൂരമുന്ടതോര്‍ക്കുവിന്‍
വഴിപിഴച്ചു പൊയിടാതെ മിഴി തെളിചു നൊക്കുവിന്‍
നേരു നേരിടാന്‍ കരുത്തു നേടണം നിരാശയില്‍ -
വീണിടാതെ നേരിനായ് പൊരുതുവാന്‍ കുതിക്കണം

നാളെയെന്നതില്ല നമ്മളിന്നു തന്നെ നേടണം
നാല്‍ വഴിയിലെന്നും അമര ഗാഥകള്‍ പിറക്കണം
സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ


സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ

Tuesday, October 28, 2008

ആഗോള പ്രതിസന്ധിയും ഭാരതത്തിന്റെ ദൗത്യവും

നമ്മുടെ സ്വത്വത്തിനും സംസ്‌കാരത്തിനും മാനുഷിക-പ്രകൃതിവിഭവങ്ങള്‍ക്കും അനുസൃതമായ ഒരു വികസന സമ്പ്രദായം നടപ്പിലാക്കാന്‍ കഴിഞ്ഞാലേ മൂര്‍ച്ഛിച്ചു വരുന്ന ആഗോള പ്രതിസന്ധികളില്‍ നിന്ന്‌ പരിക്കേല്‍ക്കാതെ നമുക്ക്‌ ഒട്ടൊക്കെ വിട്ടുനി'ാനാകൂ . ആ വഴിക്കു ചിന്തിക്കാന്‍ സഹായിക്കുമെങ്കില്‍ ഈ സാമ്പത്തിക പ്രതിസന്ധി നമുക്ക്‌ അനുഗ്രഹമാണ്‌

പി. പരമേശ്വരന്‍

ഇ ന്നത്തെ ആഗോള സാമ്പത്തിക പ്രതിസന്ധി അനിവാര്യമായിരുന്നു. അപ്രതീക്ഷിതമായ വേഗത്തില്‍ അത്‌ സംഭവിച്ചത്‌ നന്നായി. ഇനിയും നീണ്ടുപോയിരുന്നെങ്കില്‍ അത്‌ രൂക്ഷവും മാരകവും ആകുമായിരുന്നു. ഏതാണ്ട്‌ ഇരുപത്‌ വര്‍ഷം മുമ്പ്‌ സംഭവിച്ച, സോവിയറ്റ്‌ യൂണിയന്റെ തകര്‍ച്ചയോട്‌ സാദൃശ്യമുള്ളതാണ്‌ അമേരിക്കന്‍ സമ്പദ്‌ വ്യവസ്ഥയുടെ ഇപ്പോഴത്തെ തകര്‍ച്ചയും. സോവിയറ്റ്‌ യൂണിയന്റെ തകര്‍ച്ച പൊടുന്നനെ ആയിരുന്നില്ല. ക്രൂഷ്‌ച്ചേവിന്റെ കാലത്താരംഭിച്ച്‌ ഗോര്‍ബച്ചേവ്‌ സാരഥ്യം വഹിച്ച കാലയളവിലാണ്‌ അത്‌ സംഭവിച്ചത്‌. ഗ്ലാസ്‌നോസ്റ്റും പെരിസ്‌ട്രോയിക്കയും അതിന്‌ അകമ്പടി സേവിച്ചു. അമേരിക്കന്‍ മുതലാളിത്ത സമ്പദ്‌വ്യവസ്ഥയും പടിപടിയായി തകര്‍ച്ചയിലേക്ക്‌ നീങ്ങുകയായിരുന്നു. പ്രസിഡന്റ്‌ ബുഷിന്റെ ആഭ്യന്തര-വിദേശ നയങ്ങള്‍ അതിന്‌ ആക്കം കൂട്ടി. അമേരിക്കന്‍ നേതൃത്വത്തില്‍ ആഗോള സമ്പദ്‌വ്യവസ്ഥ ഏകീകരിക്കപ്പെട്ടുകൊണ്ടിരുന്ന സന്ദര്‍ഭത്തിലായതുകൊണ്ട്‌ മിക്കവാറും എല്ലാ രാഷ്ട്രങ്ങളേയും അത്‌ ഞെട്ടിച്ചു. ഏറ്റക്കുറച്ചിലോടെ ബാധിച്ചു. തുടര്‍പ്രതിഭാസമായതുകൊണ്ട്‌ അന്തിമ വിലയിരുത്തലിന്‌ ഇനിയും സമയമെടുക്കും.

ഈ ആഗോള പ്രതിസന്ധിക്ക്‌ പ്രതിവിധി നിര്‍ദേശിക്കാന്‍ ഐക്യരാഷ്ട്രസഭ പ്രമുഖ സാമ്പത്തിക വിദഗ്‌ധരുടെ നാലംഗ സമിതിയെ നിയോഗിച്ചിരിക്കുകയാണ്‌. നോബല്‍ സമ്മാനാര്‍ഹനായ അമേരിക്കന്‍ സാമ്പത്തിക ശാനസ്ര്‌തജ്ഞന്‍ ജോസഫ്‌ സ്റ്റിഗ്ലിറ്റിസ്‌ അധ്യക്ഷനായുള്ള സമിതിയില്‍ ഇടത്‌ സാമ്പത്തിക സൈദ്ധാന്തികനും കേരളത്തിലെ ആസൂത്രണ ബോര്‍ഡ്‌ ഉപാധ്യക്ഷനുമായ പ്രഭാത്‌ പട്‌നായിക്കും ഉള്‍പ്പെടുന്നു. പക്ഷേ, എത്ര വിദഗ്‌ധരായാലും ശരി ഒരു നാലംഗ പണ്ഡിതസമിതി കിണഞ്ഞ്‌ പരിശ്രമിച്ചതുകൊണ്ട്‌ പരിഹരിക്കാവുന്നതല്ല ഈ പ്രതിസന്ധി. കാരണം ഇത്‌ കേവലം ഒരു സാമ്പത്തിക പ്രതിസന്ധി മാത്രമല്ല. സാമ്പത്തികം ഒരു വശം മാത്രമാണ്‌. സമഗ്രവീക്ഷണം പ്രശ്‌നപരിഹാരത്തിന്‌ അത്യാവശ്യമാണ്‌. സമ്പദ്‌വ്യവസ്ഥയുടെ സങ്കീര്‍ണ പ്രശ്‌നങ്ങള്‍, സാമ്പത്തിക വിദഗ്‌ധര്‍ക്ക്‌ മാത്രമായി വിട്ടുകൊടുക്കാന്‍ തക്കവണ്ണം ലളിതമല്ല.

ഒരുകാര്യം എടുത്തുപറയേണ്ടതാവശ്യമാണ്‌. സോവിയറ്റ്‌ യൂണിയന്റെ തകര്‍ച്ച, റഷ്യയുടെ തകര്‍ച്ചയായിരുന്നില്ല. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ തകര്‍ച്ച അമേരിക്കയുടെ തകര്‍ച്ചയായി കാണുന്നതും ശരിയല്ല. സോവിയറ്റ്‌ യൂണിയനില്‍ സംഭവിച്ചത്‌ കമ്യൂണിസ്റ്റ്‌ തത്ത്വസംഹിതയുടെയും പ്രയോഗത്തിന്റെയും തകര്‍ച്ചയായിരുന്നു. അത്‌ സംഭവിച്ചപ്പോള്‍ മുതലാളിത്ത-സാമ്രാജ്യത്വവാദികള്‍ ആഘോഷിച്ചു. 'ചരിത്രം അവസാനിച്ചു' എന്നും 'ഇനിയങ്ങോട്ട്‌ അമേരിക്കന്‍ ലോകക്രമത്തിന്റെ വാഴ്‌ചയാണ്‌' എന്നും പ്രഖ്യാപിച്ചു. അതിലളിതവും അടിസ്ഥാനരഹിതവുമായ ആ വിശ്വാസം ഇപ്പോള്‍ അടിതകര്‍ന്നിരിക്കുകയാണ്‌. മുതലാളിത്തവ്യവസ്ഥയുടെ ഒടുക്കത്തിന്റെ തുടക്കം മാത്രമാണ്‌ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്‌. രോഗാതുരമായി അത്‌ കുറച്ചുനാള്‍ കൂടി തുടരും. വിദഗ്‌ധ സാമ്പത്തിക ചികിത്സകൊണ്ട്‌ രോഗിയുടെ ജീവന്‍ ഏറെനാള്‍ നീട്ടിക്കൊണ്ടുപോകാനാവില്ല. അമേരിക്ക മാത്രമല്ല ലോക രാഷ്ട്രങ്ങളെല്ലാം തന്നെ വികസനത്തിന്‌ മറ്റു മാര്‍ഗങ്ങള്‍ തേടേണ്ടിവരും. മാനവരാശിക്ക്‌ മുഴുവന്‍ ഉപയുക്തവും പ്രയോജനപ്രദവുമായ ഒരൊറ്റ സമ്പദ്‌വ്യവസ്ഥ എന്ന കാഴ്‌ചപ്പാട്‌ നിലനി'ാന്‍ പോകുന്നില്ല എന്നര്‍ഥം.

ഓരോ ജനതയ്‌ക്കും അതിന്‍േറതായ സാംസ്‌കാരികത്തനിമയും ചരിത്രാനുഭവവും ജീവിത സമ്പ്രദായവും മൂല്യസങ്കല്‌പങ്ങളും ഉണ്ട്‌. അവയുടെ പൂര്‍ത്തീകരണത്തിലാണ്‌ അവരുടെ സംതൃപ്‌തിയും സാഫല്യവും. ഏത്‌ സാമ്പത്തിക ക്രമവും ഇവയെയെല്ലാം കണക്കിലെടുക്കുന്നതാവണം. സ്വാഭാവികമായും വൈവിധ്യപൂര്‍ണമായ ലോകരാഷ്ട്രങ്ങള്‍ വൈവിധ്യപൂര്‍ണമായ സാമ്പത്തിക ക്രമങ്ങള്‍ കണ്ടെത്തും. കണ്ടെത്തുകതന്നെ വേണം.

മുതലാളിത്തത്തിന്റെയും കമ്യൂണിസത്തിന്റെയും ആത്യന്തികമായ തകര്‍ച്ച മഹാത്മജിയും മഹായോഗി അരവിന്ദനും ഭാരതത്തിനകത്തും പുറത്തുമുള്ള മറ്റനേകം ചിന്തകന്മാരും മുന്‍കൂട്ടി കണ്ടിരുന്നു. ഇവയ്‌ക്ക്‌ രണ്ടിനും ചരിത്രപരമായ ചില ദൗത്യങ്ങള്‍ ഉണ്ടെന്നും അതു നിര്‍വഹിച്ചു കഴിഞ്ഞാല്‍ അവ രണ്ടും അരങ്ങൊഴിയുമെന്നുംഅവ ഉച്ചസ്ഥായിയില്‍ നിന്നിരുന്ന കാലത്തുതന്നെ മഹായോഗി അരവിന്ദന്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്‌. ഭൗതികവാദത്തെ അടിസ്ഥാനപ്പെടുത്തിയും ഉപഭോഗവാദത്തിന്‌ ഊന്നല്‍ നല്‌കിയും രൂപംകൊണ്ട പാശ്ചാത്യദര്‍ശനങ്ങളാണ്‌ മുതലാളിത്തവും കമ്യൂണിസവും. രണ്ടും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങള്‍ മാത്രമാണെന്നും ആധ്യാത്മികതയുടെ ആന്തരിക ബലമില്ലാത്തതുകൊണ്ട്‌ ഇവയ്‌ക്ക്‌ സ്ഥായീഭാവം ഉണ്ടാവുകയില്ലെന്നും സ്വാമി വിവേകാനന്ദന്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

മനുഷ്യന്‍ കേവലം സാമ്പത്തിക ജീവിയോ രാഷ്ട്രീയ ജീവിയോ മാത്രമല്ലല്ലോ. അനന്തസാധ്യതകള്‍ അന്തര്‍ഭവിച്ചിട്ടുള്ള മാനവരാശിയുടെ സമഗ്ര വികസനത്തിനു വേണ്ട ഉപാധികളില്‍ ചിലത്‌ മാത്രമാണ്‌ സാമ്പത്തികവും രാഷ്ട്രീയവും. മാനവരാശിയുടെ മംഗളകരമായ ഭാവിക്ക്‌ സമഗ്രമായ ജീവിതദര്‍ശനവും അതിന്റെ വെളിച്ചത്തില്‍ സമസ്‌ത മേഖലകളുടെയും പുനഃക്രമീകരണവും അനിവാര്യമാണ്‌. ഈ ആവശ്യത്തിലേക്കാണ്‌ പരസ്‌പരവിരുദ്ധമെന്ന്‌ തോന്നുന്ന രണ്ടു സമീപനങ്ങളുടെയും സമ്പദ്‌ വ്യവസ്ഥകളുടെയും തകര്‍ച്ച വ്യക്തമായി വിരല്‍ ചൂണ്ടുന്നത്‌. കമ്യൂണിസത്തിന്‌ പുതുജീവന്‍ നല്‍കാന്‍ 'ന്യൂലെഫ്‌റ്റ്‌' ബുദ്ധിജീവികള്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതുപോലെത്തന്നെ മുതലാളിത്തത്തെ നിലനിര്‍ത്താന്‍ 'നിയോലിബറല്‍' ബുദ്ധിജീവികള്‍ നടത്തുന്ന പരിശ്രമങ്ങളും പരാജയപ്പെടും എന്നുറപ്പാണ്‌.

ഇന്നത്തെ പ്രതിസന്ധിയില്‍ യൂറോപ്പിനോ അമേരിക്കയേ്‌ക്കാ അല്ല, ഏഷ്യാഭൂഖണ്ഡത്തിനായിരിക്കും ഫലപ്രദമായ സംഭാവന കാഴ്‌ചവെക്കാന്‍ കഴിയുക. ഭൗതിക സൈദ്ധാന്തികതയില്‍ നിന്ന്‌ ഭാഗികമായെങ്കിലും പിന്‍വാങ്ങി കണ്‍ഫ്യൂഷ്യന്‍ പാരമ്പര്യത്തിലേക്ക്‌ മടങ്ങുകയും സ്വതന്ത്ര പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്യുന്ന ചൈനയ്‌ക്ക്‌ കുറേയൊക്കെ വ്യത്യസ്‌തമായ പന്ഥാവുകള്‍ വെട്ടിത്തെളിക്കാനായേക്കും. പക്ഷേ, ചൈനയുടെ ഇന്നത്തെ മാനസികാവസ്ഥയില്‍ അത്‌ എത്രകണ്ട്‌ പ്രയോഗികമാണെന്നും കണ്ടറിയണം. ചൈനീസ്‌ തനിമ നിലനിര്‍ത്തുന്ന, തനത്‌ സവിശേഷതകളോടുകൂടിയ ഒരു വ്യവസ്ഥിതി സൃഷ്‌ടിക്കാനാണവരുടെ ശ്രമം. സാമ്രാജ്യത്വ വികസനമോഹം ചൈന ഉപക്ഷേിച്ചു എന്നതിന്‌ തെളിവൊന്നുമില്ല. ഇത്തരുണത്തില്‍ നിര്‍ണായകമായ പങ്ക്‌ വഹിക്കാന്‍ ശക്തവും നിയുക്തവുമായത്‌ ഭാരതമാണെന്ന്‌ ലോക ചിന്തകന്മാര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. വിശ്വവിഖ്യാത ചരിത്രകാരനായ അര്‍ണോള്‍ഡ്‌ ടോയന്‍ബിയുടെ വാക്കുകള്‍ ഈ സന്ദര്‍ഭത്തില്‍ സ്‌മരണീയമാണ്‌. ''പാശ്ചാത്യദേശത്തുനിന്ന്‌ ആരംഭിച്ച ചരിത്രാധ്യായത്തിന്‌ ഭാരതീയമായ പരിസമാപ്‌തി ഉണ്ടായെങ്കില്‍ മാത്രമേ ആത്മനാശത്തില്‍ നിന്ന്‌ മാനവരാശിക്ക്‌ മോചനമുണ്ടാകൂ...''(വേള്‍ഡ്‌ തിങ്കേഴ്‌സ്‌ ഓണ്‍ രാമകൃഷ്‌ണ ആന്‍ഡ്‌ വിവേകാനന്ദ, പേജ്‌10,11)

പ്രശ്‌നം കേവലം ഒരു ബദല്‍ സമ്പദ്‌വ്യവസ്ഥയുടേതല്ല. മാനവികതയുടെ മുഖമുള്ളതും വൈവിധ്യങ്ങളെ അംഗീകരിക്കുന്നതും സഹിഷ്‌ണുതയും സഹവര്‍ത്തിത്വവും സംരക്ഷിക്കുന്നതും സാമൂഹിക-സാമ്പത്തിക നീതി ഉറപ്പുവരുത്തുന്നതും ചെറുതും വലുതുമായ എല്ലാ രാഷ്ട്രങ്ങള്‍ക്കും തുല്യപരിഗണന ലഭിക്കുന്നതും ആയ ഒരു നവലോകക്രമം പടുത്തുയര്‍ത്തുന്നതിന്‍േറതാണ്‌. ഈ കാര്യത്തില്‍ മറ്റാരേയും അപേക്ഷിച്ച്‌ ഭാരതത്തിനാണ്‌ മഹത്തായ സംഭാവന നല്‍കാന്‍ കഴിയുക.

ഭാരതത്തിന്‌ നിര്‍ണായകവും നേതൃത്വപരവുമായ വലിയ പങ്ക്‌ നിര്‍വഹിക്കാനുള്ള അവസരമാണിത്‌. നിര്‍ഭാഗ്യവശാല്‍ നമ്മുടെ നേതൃത്വം അത്‌ വേണ്ടത്ര മനസ്സിലാക്കുകയോ ആ വഴിക്കു ചിന്തിക്കുകയോ ചെയ്യുന്നില്ല എന്നതാണ്‌ സത്യം. അമേരിക്ക നിര്‍ദേശിക്കുന്നതിനപ്പുറം ദേശീയതാത്‌പര്യങ്ങള്‍ ഗൗരവപൂര്‍വം സംരക്ഷിക്കുന്നതില്‍ അവര്‍ തത്‌പരരല്ല. ഭരണതന്ത്രജ്ഞരും സാമ്പത്തിക ഉപദേഷ്‌ടാക്കളും വിദ്യാഭ്യാസ വിചക്ഷണരും എല്ലാം പാശ്ചാത്യമാതൃകയെ സര്‍വശ്രേഷ്‌ഠമായി ആദരിക്കുന്നവരാണ്‌. 'ലോകനിലവാരമുള്ള', എന്നുവച്ചാല്‍ 'അമേരിക്കന്‍ നിലവാരമുള്ള' സ്ഥാപനങ്ങളും സംവിധാനങ്ങളും പടുത്തുയര്‍ത്താനുള്ള വ്യഗ്രതയിലാണവര്‍. ഗ്രാമീണ ഭാരതത്തെ നഗരവത്‌കരിക്കുകയാണ്‌ വികസനത്തിനുള്ള മാര്‍ഗമായി അവര്‍ കാണുന്നത്‌. അടുത്ത കാലത്ത്‌ സിംഗപ്പൂരിന്റെ മുന്‍മന്ത്രിയും സാമ്പത്തിക ഉപദേഷ്‌ടാവുമായ ലീ ക്യുവാന്‍ യൂ നമുക്ക്‌ നല്‍കിയ ഉപദേശം ഭാരതത്തിന്റെ മനഃശാസ്‌ത്രം പാടേ മാറ്റണമെന്നായിരുന്നു. മനഃശാസ്‌ത്രം മാറ്റുക എന്ന്‌ പറഞ്ഞാല്‍ നമ്മെത്തന്നെ മാറ്റുക എന്നര്‍ഥം. ഭാരതം ഭാരതമല്ലാതായിത്തീരുക എന്നര്‍ഥം 'അതിവേഗം നഗരവത്‌കരിക്കുക, നഗരവത്‌കൃത ഭാരതം മെച്ചപ്പെട്ട ഭാരതം. നിങ്ങളുടെ മുന്‍ രാഷ്ട്രപതി അബ്ദുല്‍ കലാം നിര്‍ദ്ദേശിച്ചതുപോലെ ഗ്രാമങ്ങളില്‍ നാഗരിക സൗകര്യങ്ങള്‍ എത്തിക്കുക (ജഡഞഎ)എന്ന സിദ്ധാന്തം പ്രായോഗികമല്ല. ചൈന ചെയ്യുന്നതുപോലെ നിങ്ങളും ഗ്രാമങ്ങളില്‍ നിന്ന്‌ ജനങ്ങളെ കൂട്ടത്തോടെ നഗരങ്ങളിലേക്ക്‌ മാറ്റിപ്പാര്‍പ്പിക്കുക. അതാണ്‌ യഥാര്‍ഥ വികസനത്തിന്‌ ഏകമാര്‍ഗം.'' സിംഗപ്പൂരില്‍ വെച്ചു നടന്ന പ്രവാസിഭാരതീയദിനത്തില്‍ ലീ ക്യുവാന്‍ യൂ നല്‍കിയ ഉപദേശം ഹര്‍ഷാരവത്തോടെയാണത്രെ ഔദ്യോഗിക ഭാരതം സ്വീകരിച്ചത്‌.

വാസ്‌തവത്തില്‍ ഇവിടെ നടന്നുകൊണ്ടിരിക്കുന്നതും അതാണ്‌. കര്‍ഷകരുടെ കൂട്ട ആത്മഹത്യ ഇതിന്‌ തെളിവാണ്‌. അതിന്‌ ഇന്നും പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഗ്രാമങ്ങളിലാണ്‌ ഭാരതം ജീവിക്കുന്നത്‌ എന്ന ഗാന്ധിജിയുടെ കാഴ്‌ചപ്പാട്‌ സ്വതന്ത്രഭാരതം പാടെ കൈയൊഴിച്ചിരിക്കുന്നു. പ്രകൃതിയുമായി ഇണങ്ങിയും പ്രകൃതിയെ സംരക്ഷിച്ചും കഴിഞ്ഞുപോന്ന കാര്‍ഷികസംസ്‌കാരം, മൂല്യ സങ്കല്‌പങ്ങള്‍, മാനവികത എന്നിവ തീവ്രവേഗത്തോടുകൂടി നഗരവത്‌കരണത്തിന്‌ വഴിമാറുന്നു. ഗ്രാമകേന്ദ്രിതമായ, 'ചെറുതും ചന്തമുള്ള'തുമായ, 'മാനവികതയുടെ മുഖമുള്ള', വികേന്ദ്രീകൃത വ്യവസായ സങ്കല്‌പം നാം കൈയൊഴിഞ്ഞിരിക്കുന്നു. ഭാരതീയയുവത പണിയെടുക്കുന്നതുപോലും വിദേശ സമ്പദ്‌വ്യവസ്ഥയെ നിലനിര്‍ത്താനും പരിപോഷിപ്പിക്കാനുമാണ്‌. സ്വാതന്ത്ര്യത്തിന്റെ സങ്കല്‌പം തന്നെ കൈമോശം വന്നിരിക്കുന്നു. ആഗോളസാമ്പത്തികക്രമവുമായി ഇഴുകിച്ചേരുന്ന നമ്മുടെ സാമ്പത്തിക നയം, രൂക്ഷമായി വരുന്ന ആഗോള പ്രതിസന്ധിയില്‍ നമ്മെ കുരുക്കിയിരിക്കുകയാണ്‌. ഈ സന്ദര്‍ഭത്തില്‍ ഭാരതത്തിന്റെ മനഃശാസ്‌ത്രം പാടെ മാറ്റണം എന്ന നിര്‍ദേശം സ്വീകരിക്കുകകൂടി ചെയ്‌താല്‍ ഈ നാട്ടിന്റെ അസ്‌തിത്വം തന്നെ അര്‍ഥശൂന്യമായിത്തീരും.

ഈ ഗതികേടില്‍ നിന്ന്‌ സ്വയം മുക്തരാകുകയും നമ്മുടെ സ്വത്വത്തിനും സംസ്‌കാരത്തിനും മാനുഷിക-പ്രകൃതിവിഭവങ്ങള്‍ക്കും അനുസൃതമായ ഒരു വികസന സമ്പ്രദായം നടപ്പിലാക്കാന്‍ കഴിഞ്ഞാലേ മൂര്‍ച്ഛിച്ചു വരുന്ന ആഗോള പ്രതിസന്ധികളില്‍ നിന്ന്‌ പരിക്കേല്‍ക്കാതെ നമുക്ക്‌ ഒട്ടൊക്കെ വിട്ടുനി'ാനാകൂ. ആ വഴിക്കു ചിന്തിക്കാന്‍ സഹായിക്കുമെങ്കില്‍ ഈ സാമ്പത്തിക പ്രതിസന്ധി നമുക്ക്‌ അനുഗ്രഹമാണ്‌, സ്വാഗതാര്‍ഹമാണ്‌. തന്‍േറടത്തോടെ, തനതായ ഒരു വികസന മാതൃക സൃഷ്‌ടിക്കാനുള്ള ഈ അപൂര്‍വാവസരം നാം എങ്ങനെ വിനിയോഗിക്കുന്നു എന്നത്‌ ഭാരതത്തിന്റെ മാത്രം പ്രശ്‌നമല്ല; മുഴുവന്‍ ലോകത്തിന്റെ ഭാവിയുടേയും പ്രശ്‌നമാണ്‌. ഇത്‌ ഒരു ചരിത്ര നിയോഗമാണ്‌

National song

Saturday, October 25, 2008

Font

http://www.mathrubhumi.com/php/downloadFontfile.php

Heart for Obama, Head for McCain










By T.P.Sreenivasan(Former Ambassador of India to the United Nations)

Asked recently as to how I would vote in November if I were an American citizen, I said, “I shall vote for Obama with my heart, but vote for McCain with my head.” The reason is simple. Obama promises change, he is charismatic; the world will be different with a black President in the White House. McCain has solid experience, he is predictable, he is likely to bring stability and he will be better for India. At the moment, it appears that the Americans will vote with the heart rather than the head because the economic turmoil has made change imperative. If a majority of the Americans put the race issue behind them, we may well have a black man with “Hussein” as his second name as the President of an “antiIslamic” state.

Outside the United States, Obama has made a greater impact. “Obama has stirred an excitement around the globe, unmatched by any American politician in living memory’, says ‘the Guardian’. If November 4 were a global ballot, Obama would win it handsomely. It goes on to say that if the free world could choose its leader, it would be Barack Obama.Obama may not be the best American President from the Indian point of view because he is bound to depart from the Bush policies, which have proved beneficial to IndoUS relations. Democrats have romantic linkages with India and names like Kennedy and Clinton evoke goodwill. But looking back at history, one can see that Republican Presidents like Eisenhower, Regan and Bush have done more for India than the Democrats. In the case of Bush, he cut the Gordian knot of nonproliferation, which had defied solution even after the best efforts of Clinton. In a clash between “relationists” and “nonproliferationists”, the latter had the upper hand during the Clinton Administration. In the end, he decided to set aside the nuclear issue and promote relations in other areas. India had accepted three of the four benchmarks put forward by Clinton (cessation of tests, fissile material cut off and export control), but he insisted on the fourth (strategic restraint) and broke off the dialogue. Bush found a way to move forward after acknowledging our minimum deterrent and entering into civilian nuclear trade. Bush ended thirtyfour years of technology denial through the nuclear deal and opened up new vistas.

Obama voted for the deal in the Senate and said that he would not seek any change in the arrangements if he became President, but his nuclear policy spelt out in a document recently militates against some of the positions resulting from the deal. First and foremost, he maintains that the NPT regime should be strengthened and should be made universal, while the key to the nuclear deal is the provision that the Indian nuclear assets would be left untouched. More immediately, he wants the US Senate to ratify the CTBT and bring it into force. The truth of the matter is that the CTBT can come into force only if India also signs it. After the elaborate debate on testing and its real and imaginary consequences, India will find it difficult to sign the CTBT, even though the Vajpayee Government had expressed readiness to sign it. Obama will lose credibility if, as President, he does not pursue his own nuclear agenda. It should not be forgotten that Obama had moved killer amendments to the Hyde Act. He also has strong reservations on allowing India to reprocess spent fuel.

McCain, on the other hand, is in the Bush mould, and sees India as a balancing factor in Asia against Chinese power and influence. He will implement the deal in good faith and strengthen the strategic partnership with India. The conditions imposed by the US Congress will be largely ignored by him. Obama, on the other hand, is likely to tilt towards China.Obama has the image of the underdog, which will appeal to the developing world. But as President, he will focus more on the well being of the US citizens than on the developing world. His views on outsourcing are strongly against the developing countries, which have benefited from outsourcing. By denying tax concessions to companies which outsource their business, he will dampen the expanding outsourcing activities. He will also tighten the screws in the Doha round of negotiations on account of his concern for the farmers. McCain will focus on wealth generation and leave these areas alone to the magic of the market.

Obama has no great link with India, though a good number of young Indian Americans are dazzled by him and he has been playing along with their sentiments by mourning the death of Field Marshal Manekshaw, greeting the Indian Prime Minister and interrupting his campaign to vote for the deal in the Senate. He also carries a small image of Hanuman in his wallet. He knows Pakistan, but not India and the developing countries he knows well are Kenya and Indonesia. He tends to develop his theories on his knowledge of these countries and he may well see India as a powerful country. This may bring in distortions in the American world view. Obama’s determination to end the Iraq war will be a positive point, but he is equally determined to catch Osama Bin Laden, even if it means going deep into Pakistan territory. If Pakistan helps in this effort for tactical reasons, he is likely to reward Pakistan by arms shipments and infusion of capital. The Bush policy of giving primary importance to India and to treat Pakistan as a failing state may get altered in the bargain.Obama’s readiness to talk to all leaders may bring in its own complications. There is genuine fear that he may be carried away by idealism and get the US into trouble. Talking to Iran and North Korea may be seen by the allies of the US as rewarding terrorism. The Bush view of the world will be sustained by McCain, giving a sense of stability in foreign policy.

The presence of Joe Biden on the Obama ticket is a matter of satisfaction for India as he is a known friend of India and he has considerable experience in foreign policy. Sarah Palin on the McCain ticket is a handicap for the Republicans. But in American elections, the determining factor is the image of the Presidential candidate. While Obama has an edge over his Republican rival at this point, the election results are still uncertain.

Tuesday, October 21, 2008

സിമിയുടെ ബജ്‌രംഗ്‌ദള്‍ സേ്‌ഫാടനങ്ങള്‍


വിഭജനത്തിനു ശേഷമുള്ള (സ്വാതന്ത്ര്യാനന്തര) ഇന്ത്യയില്‍ ഭൂരിപക്ഷ-ന്യൂനപക്ഷ താത്‌പര്യങ്ങള്‍ തീവ്രവാദത്തിലേക്കും ഹിംസയിലേക്കും നീങ്ങുന്നത്‌ ഇതാദ്യമല്ല. ജമാ-അത്തെ ഇസ്‌ലാമിയും ആര്‍.എസ്‌.എസ്സും സിമിയും ബജ്‌രംഗ്‌ദളുമെല്ലാം ജനാധിപത്യരാഷ്ട്രസങ്കല്‌പത്തിന്‍െറ എതിര്‍ചേരിയില്‍ ഹിംസാത്മകതയോടെ സഞ്ചരിക്കുന്നവരാണ്‌. ഇന്ത്യയില്‍ അടുത്തിടെ നടന്ന സേ്‌ഫാടനങ്ങളുടെ പിന്നില്‍ സിമിപോലുള്ള സംഘടനകളുണ്ട്‌ എന്നത്‌ നിഷേധിക്കാനാവില്ലെന്ന്‌ ലേഖകന്‍. ബാബറി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ടതിന്‌ ശേഷം ശക്തിപ്പെട്ട മതരാഷ്‌ട്ര സങ്കല്‌പങ്ങളുടെ ഹിംസാത്മകമായ പ്രയോഗശ്രമങ്ങളാണിത്‌. തീവ്രവാദത്തിലേക്ക്‌ ആകര്‍ഷിക്കപ്പെടുന്നതിന്‍െറ ആശയ, സാമ്പത്തിക വശങ്ങളെ വിശകലനം ചെയ്യുന്നു.
ഹമീദ്‌ ചേന്നമംഗലൂര്


‍സ്വാതന്ത്ര്യംനേടി കഷ്‌ടിച്ച്‌ രണ്ടുമാസം പിന്നിടവെ, 1947 ഒക്ടോബറില്‍ ജവാഹര്‍ലാല്‍ നെഹ്‌റു രാഷ്ട്രത്തോട്‌ പറഞ്ഞു: ``രാജ്യത്ത്‌ ഒരു വലിയ മുസ്‌ലിം ന്യൂനപക്ഷമുണ്ട്‌. അവര്‍ വിചാരിച്ചാല്‍പോലും മറ്റെവിടെയും പോകാന്‍ അവര്‍ക്ക്‌ കഴിയില്ല. തര്‍ക്കങ്ങള്‍ക്കു പഴുതില്ലാത്ത ഒരടിസ്ഥാന യാഥാര്‍ഥ്യമാണത്‌. പാകിസ്‌താനില്‍ നിന്ന്‌ എന്ത്‌ പ്രകോപനമുണ്ടായാലും, അവിടെ അമുസ്‌ലിംകള്‍ എത്രതന്നെ ദ്രോഹിക്കപ്പെട്ടാലും ഈ ന്യൂനപക്ഷത്തോട്‌ നാം പരിഷ്‌കൃതരീതിയില്‍ ഇടപഴകിയേ മതിയാവൂ. ഒരു ജനാധിപത്യരാഷ്ട്രത്തിലെ പൗരന്മാര്‍ക്കുള്ള എല്ലാ അവകാശങ്ങളും സുരക്ഷിതത്വവും നാം അവര്‍ക്ക്‌ നല്‌കണം.''??മതാടിസ്ഥാനത്തില്‍ രാജ്യം വിഭജിക്കപ്പെട്ട്‌ മുസ്‌ലിം പാകിസ്‌താന്‍ നിലവില്‍ വന്നപ്പോള്‍ ഇന്ത്യന്‍ യൂനിയന്‍ ഒരു `ഹിന്ദു പാകിസ്‌താന്‍' ആയിക്കൂടാ എന്നതായിരുന്നു മഹാത്മജിയുടെ എന്നപോലെ നെഹ്‌റുവിന്‍െറയും നിര്‍ബന്ധം. അതിന്‍െറ മൂര്‍ത്ത പ്രകാശനമാണ്‌ മേലുദ്ധരിച്ച വരികള്‍. തുടര്‍ന്ന്‌ രൂപം നല്‌കപ്പെട്ട നമ്മുടെ ഭരണഘടന രാഷ്ട്രത്തിന്‍െറ ജീവവായുവായി മതനിരപേക്ഷ ജനാധിപത്യം അംഗീകരിച്ചു. മത-ജാതി-ഭാഷാ ഭേദമന്യെ സമസ്‌ത ജനവിഭാഗങ്ങള്‍ക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി ഉറപ്പുവരുത്തുക മാത്രമല്ല ആ ഭരണഘടന ചെയ്‌തത്‌. ന്യൂനപക്ഷ സമുദായങ്ങള്‍ക്ക്‌ പ്രത്യേക സംരക്ഷണങ്ങള്‍ ഉറപ്പാക്കുകകൂടി ചെയ്‌തു അത്‌. മത-ഭാഷാ ന്യൂനപക്ഷങ്ങളുടെ സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങള്‍ സംബന്ധിച്ച്‌ ഭരണഘടനയില്‍ ചേര്‍ത്ത 29, 30 വകുപ്പുകള്‍ അതിന്‍െറ തെളിവാണ്‌.??പാകിസ്‌താന്‍ ഉള്‍പ്പെടെ പല മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍നിന്ന്‌ ഭിന്നമായി കൂടുതല്‍ പൗരാവകാശങ്ങളും ന്യൂനപക്ഷാവകാശങ്ങളും നിലനില്‌ക്കുന്ന രാഷ്ട്രമാണ്‌ ഇന്ത്യ എന്നത്‌ നിഷ്‌പക്ഷമതികള്‍ക്ക്‌ നിഷേധിക്കാനാവില്ല. ഇതിനര്‍ഥം ഇന്ത്യന്‍ ഭരണഘടന അന്യൂനമാണെന്നോ ആറുപതിറ്റാണ്ടായി ഇന്ത്യയില്‍ കാര്യങ്ങളെല്ലാം തീര്‍ത്തും മംഗളകരമാണ്‌ എന്നോ അല്ല. ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ടവര്‍ക്കെന്നപോലെ ന്യൂനപക്ഷ സമുദായങ്ങളില്‍പ്പെട്ടവര്‍ക്കും ഒട്ടേറെ പ്രശ്‌നങ്ങളും ദുരിതങ്ങളും ഇവിടെ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്‌. ഭൂരിപക്ഷ സമുദായത്തിന്‍െറ ഭാഗമായ ദലിതരോളം അനുഭവങ്ങള്‍ ഒരുപക്ഷേ, ഇവിടെ മറ്റാര്‍ക്കുമുണ്ടായിക്കാണില്ല. ന്യൂനപക്ഷ സമുദായങ്ങള്‍ക്ക്‌ പൊതുവിലും മുസ്‌ലിം ന്യൂനപക്ഷത്തിന്‌ വിശേഷിച്ചും ചില സവിശേഷ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ട്‌ എന്നതും സത്യമാണ്‌. വിഭജനത്തിന്‌ ഉത്തരവാദികളായ സമുദായം എന്ന മുദ്രചാര്‍ത്തപ്പെട്ടത്‌ കാരണം ഉത്തരേന്ത്യന്‍ മുസ്‌ലിങ്ങള്‍ ഭൂരിപക്ഷ സമുദായത്താല്‍ പലപ്പോഴും സംശയദൃഷ്‌ടിയോടെ വീക്ഷിക്കപ്പെട്ടു. ഹൈന്ദവ വലതുപക്ഷം അവരെ ശത്രുപക്ഷത്ത്‌ സ്ഥാപിക്കുന്ന രീതി പിന്തുടര്‍ന്നു. വര്‍ഗീയ കലാപങ്ങള്‍ പലതിലും മുസ്‌ലിങ്ങള്‍ക്ക്‌ ജീവഹാനി ഉള്‍പ്പെടെ കനത്ത നാശനഷ്‌ടങ്ങളുണ്ടാക്കി. 2002-ല്‍ ഗുജറാത്തില്‍നടന്ന കലാപം ഹിംസയുടെയും ബീഭത്സതയുടെയും കാര്യത്തില്‍ എല്ലാ അനുപാതങ്ങളും തകിടംമറിച്ചു. ബി.ജെ.പിക്കാരനായ പ്രധാനമന്ത്രി വാജ്‌പേയിക്കുപോലും അന്ന്‌, `ഞാന്‍ ഇനി എങ്ങനെ ലോകത്തിന്‍െറ മുഖത്ത്‌ നോക്കും' എന്ന്‌ വിലപിക്കേണ്ടി വന്നു.??2002-ലെ ഗുജറാത്ത്‌ കലാപവുമായി താരതമ്യം ചെയ്യാവുന്ന മറ്റൊരു കലാപം മാത്രമേ സ്വതന്ത്രഭാരതത്തില്‍ ഉണ്ടായിട്ടുള്ളൂ. 1984-ലെ സിഖ്‌ വിരുദ്ധ കലാപമായിരുന്നു അത്‌. രണ്ടായിരത്തി അഞ്ഞൂറിലേറെ സിഖുകാര്‍ കൊലചെയ്യപ്പെട്ട ആ കലാപത്തെ തീവ്രവാദത്തിന്‌ ഇന്ധനമാക്കുന്നതിനു പകരം രാജ്യത്തെ ജനാധിപത്യസ്ഥലി പരമാവധി പ്രയോജനപ്പെടുത്താനാണ്‌ സിഖ്‌സമുദായം പില്‍ക്കാലത്ത്‌ ശ്രമിച്ചത്‌. കുറ്റങ്ങളും കുറവുകളുമുണ്ടെന്നിരിക്കിലും, ആറുദശകങ്ങളായി രാജ്യത്ത്‌ നിലനില്‌ക്കുന്ന ജനാധിപത്യസ്ഥലി ശക്തമാണ്‌. ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ട എണ്‍പതുശതമാനത്തോളം വരുന്ന വിഭാഗം ആ സ്ഥലിയുടെ ശക്തരായ വക്താക്കളുമാണ്‌. ഏത്‌ ന്യൂനപക്ഷവും തങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ ഈ ജനാധിപത്യ ഇടത്തെ പ്രയോജനപ്പെടുത്തി വേണം നേരിടാന്‍.??നിര്‍ഭാഗ്യവശാല്‍ മുസ്‌ലിം ന്യൂനപക്ഷത്തില്‍ ഒരുവിഭാഗം ജനാധിപത്യത്തിന്‍െറയും മതനിരപേക്ഷതയുടെയും എതിര്‍ദിശയിലാണ്‌ സഞ്ചരിച്ചത്‌. ഹൈന്ദവര്‍ക്കിടയില്‍ നവയാഥാസ്ഥിതികത്വത്തെ പ്രതിനിധാനം ചെയ്യുന്ന ഗോള്‍വല്‍ക്കറിസംപോലെ മുസ്‌ലിംകള്‍ക്കിടയിലും നവയാഥാസ്ഥിതികവാദം ഇരുപതാംനൂറ്റാണ്ടിന്‍െറ പ്രഥമാര്‍ധത്തില്‍ മുളപൊട്ടിയിരുന്നു. ഇന്ത്യാ ഉപവന്‍കരയില്‍ സയ്യിദ്‌ മൗദൂദിയും ഈജിപ്‌തില്‍ സയ്യിദ്‌ ഖുതുബും ആയിരുന്നു അതിന്‍െറ സൈദ്ധാന്തികര്‍. ഇരുവരും ഇസ്‌ലാമിനെ വീക്ഷിച്ചത്‌ ഒരു രാഷ്ട്രീയ വ്യവസ്ഥയായിട്ടാണ്‌. ഇസ്‌ലാമിനെ ആസ്‌പദമാക്കിയ രാഷ്ട്രീയക്രമത്തിലൂടെയും ഭരണവ്യവസ്ഥയിലൂടെയും മാത്രമേ മുസ്‌ലിംകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മാത്രമല്ല, ലോകം നേരിടുന്ന പ്രശ്‌നങ്ങള്‍തന്നെ പരിഹരിക്കാനാവൂ എന്നതായിരുന്നു അവരുടെ വിലയിരുത്തല്‍. മൗദൂദിയുടെയും ഖുതുബിന്‍െറയും നവയാഥാസ്ഥിതിക ചിന്തകള്‍ സ്വാംശീകരിച്ച മുസ്‌ലിം വിഭാഗം ഇന്ത്യയില്‍ മതനിരപേക്ഷ ജനാധിപത്യത്തിന്‍െറ എതിര്‍പക്ഷത്ത്‌ നിന്നു. ഇന്ത്യയിലെ മതേതര ജനാധിപത്യ വ്യവസ്ഥയില്‍ മുസ്‌ലിം ന്യൂനപക്ഷത്തിന്‌ നീതി ലഭിക്കില്ലെന്ന പ്രചാരണമാണ്‌ അവര്‍ അഴിച്ചുവിട്ടത്‌. എഴുപതുകളുടെ അവസാനംവരെ ആ പ്രചാരണത്തിന്‍െറ മുന്‍പന്തിയിലുണ്ടായിരുന്നത്‌ ജമാഅത്തെ ഇസ്‌ലാമിയാണ്‌.??1977 ഏപ്രിലില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ഥി സംഘടന എന്നനിലയില്‍ സിമി രൂപവത്‌കൃതമായി. മൗദൂദിയുടെയും ഖുതുബിന്‍െറയും ഇസ്‌ലാമിക ഭരണം സംബന്ധിച്ച ആശയങ്ങള്‍ ജമാഅത്തെ ഇസ്‌ലാമിയേക്കാള്‍ ആക്രാമകമായി അവതരിപ്പിച്ചുകൊണ്ടാണ്‌ സിമി ശ്രദ്ധ പിടിച്ചുപറ്റിയത്‌. മതനിരപേക്ഷ സമൂഹങ്ങളില്‍ ജീവിക്കുന്ന മുസ്‌ലിംകള്‍ ഇസ്‌ലാമിക രാഷ്‌ട്രീയവ്യവസ്ഥയെക്കുറിച്ച്‌ ബോധവാന്മാരാകണമെന്നും 1920-കളില്‍ തകര്‍ന്ന ഖലീഫാ ഭരണം വീണ്ടെടുക്കുക എന്നതാവണം അവരുടെ ലക്ഷ്യമെന്നും സംഘടന പ്രചരിപ്പിച്ചു. `ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ', `ഖിലാഫത്ത്‌ പുനഃസ്ഥാപിക്കുക', `ഇസ്‌ലാമിക മതമൗലികവാദിയാവുക' തുടങ്ങിയ പോസ്റ്ററുകളും ചുമരെഴുത്തുകളും സിമിയുടെ ഭാഗത്തുനിന്നുണ്ടായത്‌ ഈ പശ്ചാത്തലത്തിലായിരുന്നു. ??എണ്‍പതുകളുടെ മധ്യത്തോടെ സിമി കൂടുതല്‍ കരുത്താര്‍ജിച്ചു. പശ്ചിമേഷ്യയിലെ മുസ്‌ലിം സംഘടനകളില്‍നിന്നു ലഭിച്ച കനത്ത സാമ്പത്തിക പിന്തുണയാണ്‌ സിമിക്ക്‌ ബലം പകര്‍ന്നത്‌. കുവൈത്ത്‌ ആസ്ഥാനമായി പ്രവര്‍ത്തിച്ചുപോന്ന `വേള്‍ഡ്‌ അസോസിയേഷന്‍ ഓഫ്‌ മുസ്‌ലിം യൂത്ത്‌ (ണഎങഥ), സൗദി അറേബ്യയുടെ ധനപിന്തുണയുള്ള `ഇന്‍റര്‍നാഷണല്‍ ഇസ്‌ലാമിക്‌ ഫെഡറേഷന്‍ ഓഫ്‌ സ്റ്റുഡന്‍റ്‌ ഓര്‍ഗനൈസേഷന്‍' തുടങ്ങിയ വൈദേശിക സ്രോതസ്സുകളില്‍നിന്നു പ്രവഹിച്ച ഫണ്ട്‌ `ഇസ്‌ലാമിക വിപ്ലവ'ത്തിന്‍െറ ആവശ്യകത പ്രചരിപ്പിക്കുന്ന പ്രസിദ്ധീകരണങ്ങള്‍ നടത്താന്‍ സംഘടനയെ സഹായിച്ചു. ഉറുദുവിലും ഹിന്ദിയിലും ഇംഗ്ലീഷിലും `ഇസ്‌ലാമിക്‌ മൂവ്‌മെന്‍റ്‌' എന്നപേരിലും ഗുജറാത്തിയില്‍ `ഇഖ്‌റ' എന്നപേരിലും ബംഗാളിയില്‍ `രൂപാന്തര്‍' എന്നപേരിലും തമിഴില്‍ `സേദിമലര്‍' എന്നപേരിലും മലയാളത്തില്‍ `വിവേകം' എന്നപേരിലും സിമിയുടെ ആനുകാലികങ്ങള്‍ പ്രത്യക്ഷപ്പെട്ടു. കൂടാതെ, മദ്രസ വിദ്യാര്‍ഥികള്‍ക്കിടയില്‍ ശൃംഖലകള്‍ സ്ഥാപിക്കുന്നതിന്‌ `തെഹ്‌രിക്‌ തുലബ അറബിയ' എന്ന ഒരു പ്രത്യേക വിങ്ങും അവരുണ്ടാക്കി. വര്‍ഗീയ കലാപങ്ങള്‍ക്ക്‌ ഇരകളായ മുസ്‌ലിങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതിലും ദരിദ്ര മുസ്‌ലിങ്ങള്‍ക്ക്‌ വിദ്യാഭ്യാസത്തിനും മറ്റും സഹായ സൗകര്യങ്ങള്‍ നല്‍കുന്നതിലും അവര്‍ വ്യാപൃതരായി. ഇസ്‌ലാമികാടിസ്ഥാനത്തിലുള്ള ഭരണവ്യവസ്ഥയില്‍ മാത്രമേ മുസ്‌ലിങ്ങള്‍ക്ക്‌ നീതി ലഭിക്കൂ എന്നോര്‍മിപ്പിക്കാന്‍ അവര്‍ മറന്നതുമില്ല.??ഇസ്‌ലാമിക വിപ്ലവത്തിനും ഇസ്‌ലാമിക രാഷ്‌ട്രീയവ്യവസ്ഥയ്‌ക്കും വേണ്ടിയുള്ള കേവലമായ ആഹ്വാനങ്ങളില്‍നിന്നും പ്രചാരണങ്ങളില്‍നിന്നും കൂടുതല്‍ തീവ്രമായ പ്രവര്‍ത്തനശൈലിയിലേക്ക്‌ സിമി മാറിയത്‌ 1992 ഡിസംബര്‍ 6-ന്‌ ബാബറി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ടതിനു ശേഷമാണ്‌. മസ്‌ജിദ്‌ ധ്വംസനത്തെതുടര്‍ന്ന്‌ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നടന്ന നരനായാട്ടിന്‍െറ പശ്ചാത്തലത്തില്‍ സിമിയുടെ അന്നത്തെ അധ്യക്ഷന്‍ ഷാഹിദ്‌ ബദര്‍ ഫലാഹി ആഹ്വാനം ചെയ്‌തു: ``സമുദായത്തെ സംരക്ഷിക്കാന്‍ മുസ്‌ലിങ്ങള്‍ സ്വയം സംഘടിക്കണം.'' സിമിയുടെ മറ്റൊരു നേതാവ്‌ അബ്ദുള്‍ അസീസ്‌ സലഫിയുടെ ആഹ്വാനം ഇപ്രകാരമായിരുന്നു: ``മുസ്‌ലിങ്ങള്‍ കൈയും കെട്ടിയിരിക്കില്ലെന്ന്‌ കാണിക്കാനുള്ള പ്രവര്‍ത്തനം വേണം.'' ഈ ആഹ്വാനങ്ങളുടെ പ്രയോഗവത്‌കരണം എവ്വിധമായിരിക്കുമെന്ന്‌ ബാബറിധ്വംസനത്തിന്‍െറ ഒന്നാം വാര്‍ഷികത്തിലാണ്‌ രാജ്യം കണ്ടത്‌. സിമിയുമായി ബന്ധമുള്ള ലഷ്‌കറെ ത്വയ്‌ബ പ്രവര്‍ത്തകരായ ജലീസ്‌ അന്‍സാരി, മുഹമ്മദ്‌ അസം ഘൗറി, അബ്ദുള്‍ കരീം ടുന്‍ഡെ, മുഹമ്മദ്‌ തുഫൈല്‍ ഹുസൈനി എന്നിവര്‍ ചേര്‍ന്ന്‌ രാജ്യത്തിന്‍െറ വിവിധ കേന്ദ്രങ്ങളില്‍ ഭീകരാക്രമണങ്ങള്‍ സംഘടിപ്പിച്ചു (‘SIMI and the cult of the Kalashnikov’, The Hindu, നവംബര്‍ 2007). `മുജാഹിദീന്‍ ഇസ്‌ലാമെ ഹിന്ദ്‌' എന്ന പേരിലറിയപ്പെട്ട അവരുടെ സംഘടനയാണ്‌ സപ്‌തംബര്‍ 13-ന്‌ ഡല്‍ഹിയിലുണ്ടായ സ്‌ഫോടനങ്ങളടക്കം സമീപകാലത്തുണ്ടായ പല സ്‌ഫോടനങ്ങളുടെയും ഉത്തരവാദിത്വം ഏറ്റെടുത്ത `ഇന്ത്യന്‍ മുജാഹിദീന്‍' എന്ന സംഘടനയുടെ മുന്‍ഗാമിയായി ഗണിക്കപ്പെടുന്നത്‌.??സിമിയുടെ നിരപരാധിത്വം സമര്‍ഥിക്കുക എന്ന ഉദ്ദേശ്യത്തോടെ `തെഹല്‍ക'യില്‍ `ദ സിമി ഫിക്‌ഷന്‍സ്‌' എന്ന ശീര്‍ഷകത്തില്‍ ഈയിടെ അജിത്‌ സാഹി ദീര്‍ഘമായി ഉപന്യസിക്കുകയുണ്ടായി. വിവിധ കേസുകളില്‍ പിടികൂടപ്പെട്ട സിമിക്കാര്‍ പൊലീസിനു മുന്‍പാകെ നിര്‍ബന്ധിത സാഹചര്യങ്ങളില്‍ നടത്തിയ കുറ്റസമ്മതങ്ങളുടെ ബലത്തിലാണ്‌ അവര്‍ കുറ്റവാളികളായി ചിത്രീകരിക്കപ്പെടുന്നതെന്ന്‌ ലേഖകന്‍ വാദിക്കുന്നു. ആരോപിക്കപ്പെടുന്നതുപോലെ സിമി `പ്രകോപനപര'മോ `സാമുദായികസ്‌പര്‍ധ സൃഷ്‌ടിക്കുന്നതോ' ആയ പോസ്റ്ററുകളോ ലഘുലേഖകളോ പ്രചരിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഈ വാദം സിമിക്കാര്‍പോലും അംഗീകരിക്കുമെന്ന്‌ തോന്നുന്നില്ല. എണ്‍പതുകളില്‍ പ്രത്യക്ഷപ്പെട്ട `ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ' എന്ന പോസ്റ്റര്‍ പ്രകോപനവും സമുദായദ്വേഷവും സൃഷ്‌ടിച്ചു എന്നതിന്‌ തെളിവ്‌ കേരളം തന്നെയാണ്‌. `ഇസ്‌ലാമിന്‍െറ അന്ത്യം ഇന്ത്യയില്‍ത്തന്നെ' എന്ന പോസ്റ്ററിലൂടെയാണ്‌ മറുപക്ഷം അക്കാലത്ത്‌ അതിനെ നേരിട്ടത്‌. 1999-ല്‍ സിമിയുടെ ഔറംഗാബാദ്‌ സമ്മേളനത്തില്‍ പങ്കെടുത്ത മുഹമ്മദ്‌ അമീര്‍ ഷക്കീല്‍ അഹമദ്‌ പ്രസംഗിച്ചത്‌ `നമ്മുടെ രാഷ്‌ട്രം ഇന്ത്യയല്ല, ഇസ്‌ലാമാണ്‌' എന്നായിരുന്നു. 2001-ലെ മുംബൈ കണ്‍വെന്‍ഷനിലാവട്ടെ, സിമി, ജിഹാദിന്‌ ആഹ്വാനം ചെയ്യുകയുമുണ്ടായി. ഇതൊന്നും പ്രകോപനപരമോ സമുദായസ്‌പര്‍ധയ്‌ക്ക്‌ വഴിവെക്കാവുന്നതോ അല്ലെന്ന്‌ അജിത്‌സാഹിക്ക്‌ മാത്രമേ പറയാനാവൂ.??സിമി നേതാക്കളെ ഉദ്ധരിച്ചുകൊണ്ട്‌ തെഹല്‍ക ലേഖകന്‍ സിമി പ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആരോപണങ്ങളോ കേസുകളോ ഒന്നും തെളിയിക്കപ്പെട്ടിട്ടില്ല എന്നെഴുതുന്നുണ്ട്‌. കേരളത്തില്‍ സിമിയെ ന്യായീകരിച്ച്‌ സംസാരിക്കുന്ന പലരും ഉന്നയിക്കാറുള്ള വാദമാണിത്‌. ഒരു സംഘടനയുടെ ആശയലോകത്തിലടങ്ങിയ മനുഷ്യത്വവിരുദ്ധതയും വര്‍ഗീയോന്മുഖതയും മറച്ചുവെച്ചുകൊണ്ട്‌, കേസുകള്‍ തെളിയിക്കപ്പെട്ടിട്ടില്ല എന്ന കാരണത്താല്‍ ആ സംഘടനയെ വെള്ളപൂശാന്‍ മിനക്കെടുന്നവര്‍ വിസ്‌മരിക്കുന്ന ഒരു വസ്‌തുതയുണ്ട്‌. മൂന്നുപ്രാവശ്യം നിരോധിക്കപ്പെട്ട ആര്‍.എസ്‌.എസ്സിനെതിരെ സര്‍ക്കാര്‍ ഉന്നയിച്ച വാദങ്ങളൊന്നും ട്രിബ്യൂണല്‍ മുന്‍പാകെ നിലനിന്നില്ല എന്നതാണത്‌. അതിനര്‍ഥം ആര്‍.എസ്‌.എസ്‌. കളങ്കരഹിതമാണെന്നാണോ? ഗുജറാത്ത്‌ കലാപമടക്കം നിരവധി വര്‍ഗീയ ലഹളകളില്‍ ആളുകളെ കശാപ്പ്‌ ചെയ്‌ത പലരും ഇവിടെ ശിക്ഷിക്കപ്പെടാതെ പോയിട്ടുണ്ട്‌. പല പ്രതികളെയും കോടതികള്‍ വെറുതെവിട്ടിട്ടുണ്ട്‌. അവര്‍ കുറ്റകൃത്യങ്ങള്‍ ചെയ്‌തിട്ടില്ല എന്ന്‌ അതിനര്‍ഥമുണ്ടോ? അവരുടെ കുറ്റം കോടതി മുന്‍പാകെ തെളിയിക്കാന്‍ പ്രോസിക്യൂഷന്‌ കഴിഞ്ഞിട്ടില്ല എന്നു മാത്രമേയുള്ളൂ. ഇവിടെ മനസ്സിലാക്കേണ്ട കാര്യം നമ്മുടെ കോടതികള്‍ സ്വഭാവപരമായി നീതിക്കോടതികള്‍ (Courts of Justice) എന്നതിലേറെ തെളിവു കോടതികള്‍ (Courts of Evidence) ആണെന്നതാണ്‌.

Monday, October 20, 2008

ഇനി സോഷ്യലിസം


അമേരിക്കയെ കടിച്ചുകീറുന്ന ധനകാര്യസുനാമി ഇന്ത്യാതീരത്തെത്തുകയില്ല എന്ന്‌ ധനമന്ത്രി ചിദംബരം ആവര്‍ത്തിച്ചുപറഞ്ഞപ്പോഴാണ്‌ ആളുകള്‍ക്ക്‌ ഉണ്ടായിരുന്ന ധൈര്യവും ഇല്ലാതായത്‌. ചിദംബരം ആളുകളെ അഡ്വാന്‍സായി ആശ്വസിപ്പിക്കുന്നത്‌ പിന്നീട്‌ അതിന്‌ അവസരം കിട്ടിയില്ലെങ്കിലോ എന്നോര്‍ത്താവണം. അല്ലെങ്കിലും വിവരമുള്ളവര്‍ പണ്ടേ പറഞ്ഞ കാര്യമുണ്ട്‌-അധികൃതര്‍ ശക്തിയായി നിഷേധിക്കുന്നതുവരെ നാം ഒരു കാര്യം വിശ്വസിക്കാന്‍ പാടില്ല.
ചിദംബരം സാമ്പത്തികശാസ്‌ത്രജ്ഞനൊന്നുമല്ല. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്‌ അതാണുതാനും. രണ്ടുപേര്‍ക്കും പൊതുവായുള്ള ഒരു ഗുണം അവനവന്‌ അറിവുള്ള വിഷയങ്ങളെക്കുറിച്ച്‌ സംസാരിക്കുകയേ ഇല്ല എന്നതാണ്‌. ചിദംബരം സാമ്പത്തികശാസ്‌ത്രവും മന്‍മോഹന്‍സിങ്‌ ആണവശാസ്‌ത്രവുമാണ്‌ സദാ പറഞ്ഞുകൊണ്ടിരിക്കുന്നത്‌. ആണവംപോലെയല്ല സാമ്പത്തികം. ഇത്തിരിയെല്ലാവര്‍ക്കും അറിയും. പക്ഷേ, മുഴുവന്‍ അറിയുന്നവര്‍ ആരുമില്ല. നടക്കാന്‍ പോകുന്ന സംഗതിയെന്ത്‌ എന്നതിനെക്കുറിച്ചുള്ള സാമ്പത്തികശാസ്‌ത്രജ്ഞന്റെ ധാരണ നാട്ടിലെ ജ്യോത്സ്യന്റെ ധാരണയേക്കാള്‍ വളരെയൊന്നും മുന്തിയതല്ല. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ കുത്തുപാളയെടുക്കാന്‍ പോവുകയാണെന്ന്‌ ലോകത്തിലെ ഒരു സാമ്പത്തികശാസ്‌ത്രജ്ഞനും മുന്നറിയിപ്പുനല്‌കുകയുണ്ടായില്ല. പാപ്പരായ യു.എസ്‌ . ബാങ്കിങ്‌ ഭീമന്റെ റേറ്റിങ്‌, കാലിടറി വീഴുംവരെ എ ഗ്രേഡില്‍തന്നെയായിരുന്നു. ആരും അതിന്റെ ഓഹരി വിറ്റഴിക്കല്‍വില്‌പനയ്‌ക്ക്‌ വെച്ചിരുന്നുമില്ല. സോവിയറ്റ്‌ യൂണിയനിലെ സാമ്പത്തികക്രമവും ഭരണക്രമവും തകര്‍ന്നടിയാന്‍ പോവുകയാണെന്ന്‌ അതുസംഭവിക്കും വരെ ആരും മുന്നറിയിപ്പ്‌ നല്‌കിയതേയില്ല. സാമ്പത്തികവിദഗ്‌ധരും രാഷ്ട്രീയ വിദഗ്‌ധരും ഒരു കാര്യ ത്തില്‍ അഗ്രഗണ്യരാണ്‌. സംഭവിച്ചുകഴിഞ്ഞാല്‍പ്പിന്നെ അതിനെക്കുറിച്ച്‌ അവര്‍ക്കറിയാത്ത ഒരു വിവരവുമുണ്ടാകില്ല. എന്തുകൊണ്ട്‌ സംഭവിച്ചു എന്നവര്‍ കൃത്യം കൃത്യമായി പറഞ്ഞുതരും.
ആരും തകര്‍ച്ച പ്രവചിച്ചിരുന്നില്ല എന്നുപറയാനാവില്ല. മാര്‍ക്‌സ്‌ ഒന്നര നൂറ്റാണ്ടുമുമ്പ്‌ മുതലാളിത്തത്തിന്റെ അനിവാര്യമായ തകര്‍ച്ചയെക്കുറിച്ച്‌ പ്രവചിച്ചതാണ്‌. സ്വന്തം ജീവിതകാലത്ത്‌ അതുകാണാനുള്ള യോഗമദ്ദേഹത്തിനുണ്ടായില്ല എന്നേയുള്ളൂ. ഒന്നേ പിഴച്ചുള്ളൂ. അനുയായികള്‍ മുതലാളിത്തത്തിന്‌ ബദലായി സൃഷ്‌ടിച്ച ഭരണകൂടങ്ങളും വ്യവസ്ഥകളും മുതലാളിത്തം തകരും മുമ്പുതന്നെ തകര്‍ന്നുപോയെന്നുമാത്രം.
കണക്കപ്പിള്ളയുടെ വീട്ടില്‍ കരിക്കലും പൊരിക്കലും കണക്കുനോക്കിയപ്പോള്‍ കരച്ചിലും പിഴിച്ചിലും എന്നുപറഞ്ഞതുപോലെയായി സൂപ്പര്‍പവറിന്റെ നില. ലോകത്തിലേറ്റവും കൂടുതല്‍ വ്യാപാരക്കമ്മിയുള്ള രാജ്യം അമേരിക്കയായിരുന്നുവെന്നത്‌ ലോകബാങ്ക്‌ കണക്കപ്പിള്ളമാര്‍ക്കൊന്നും പ്രശ്‌നമായി തോന്നിയില്ല. വരവിന്റെ പല മടങ്ങ്‌ ചെലവാക്കുകയായിരുന്നു. എവിടെ നിന്നും എന്തും എത്രയും വാങ്ങാം. ഡോളര്‍ അച്ചടിക്കുന്ന പ്രസ്സ്‌ അമേരിക്കന്‍ സര്‍ക്കാറിന്റെ കൈവശമുള്ള കാലത്തോളം ഒന്നും പേടിക്കാനില്ലായിരുന്നു. ഓവര്‍ടൈം കൊടുത്ത്‌ നോട്ടടിപ്പിക്കാം. അമേരിക്കന്‍ സര്‍ക്കാറിന്റെ പ്രസ്സില്‍ രൂപ അച്ചടിച്ച്‌ ഇന്ത്യയില്‍ കൊണ്ടുവന്നാല്‍ കള്ളനോട്ടാണ്‌ എന്നുപറയും, കേസ്സാകും. എന്തിന്‌ വെറുതെ വയ്യാവേലി, അമേരിക്കന്‍ പ്രസ്സില്‍ ഡോളറടിച്ച്‌ കൊണ്ടുവന്നാല്‍ ആര്‍ക്കുമില്ല പരാതി. ഇന്ത്യയിലെന്നല്ല ഏതുരാജ്യത്തിലെ സാധനംവാങ്ങാനും ഡോളര്‍ മതി. വേറൊരു രാജ്യത്തിനുമില്ല ഈ സൗകര്യം. ഇതൊന്നും പോരാഞ്ഞിട്ടാണ്‌ രാവും പകലും കടംവാങ്ങുന്നത്‌. ശരാശരി ദിവസവും വാങ്ങും ഏതാണ്ട്‌ മുന്നൂറുകോടിയിലേറെ ഡോളറിന്റെ കടം. കടത്തിന്റെ കാര്യത്തിലും ഫസ്റ്റ്‌റാങ്ക്‌ അമേരിക്കയ്‌ക്ക്‌‌ തന്നെ. സൂപ്പര്‍പവറിന്റെ നാട്ടില്‍ പന്ത്രണ്ടുശതമാനമാളുകള്‍ ദാരിദ്ര്യരേഖയ്‌ക്ക്‌ ചുവട്ടിലാണ്‌, നമ്മുടെ രേഖയേക്കാള്‍ കുറച്ച്‌ മേലെയായിരിക്കും സായ്‌പ്പിന്റെ രേഖയെന്നത്‌ ശരിയാണെങ്കിലും വികസിത രാജ്യക്കാര്‍ക്കിടയില്‍ ദാരിദ്ര്യത്തിലും ഫസ്റ്റ്‌ റാങ്ക്‌ മൂപ്പര്‍ക്കുതന്നെ. ജനസംഖ്യയില്‍ ഏറ്റവും കൂടിയ ശതമാനം ജയിലില്‍ക്കിടക്കുന്നതും അമേരിക്കയിലാണെന്നത്‌ വെറുമൊരു പൊങ്ങച്ചമല്ല. ജനങ്ങളെ മുഴുവന്‍ ജയിലിലിടേണ്ടിവരുമോ എന്ന പേടിയിലാണ്‌ അവരിപ്പോള്‍. അത്യാര്‍ത്തി കൊണ്ട്‌ സംഭവിച്ചതാണെല്ലാം. നിത്യാഭ്യാസി മാത്രമല്ല അത്യാഗ്രഹിയും ആനയെ എടുക്കും. അതു മനസ്സിലാകാത്ത ഒരു കൂട്ടര്‍ സാമ്പത്തികശാസ്‌ത്രജ്ഞര്‍ മാത്രമാണ്‌.
ജനങ്ങളെ പോക്കറ്റടിച്ച്‌ വീര്‍ത്ത ബാങ്കുകള്‍ തകര്‍ന്നപ്പോള്‍ അവയെ രക്ഷിക്കാനും ജനങ്ങളുടെ പോക്കറ്റടിക്കാനാണ്‌ തീരുമാനം. ആളുകള്‍ക്ക്‌ വലിയ ഈര്‍ഷ്യ തോന്നാതിരിക്കാന്‍ വേണ്ടി, സഹായധനം ഓഹരിയാക്കാന്‍ ആലോചിക്കുന്നുണ്ട്‌. പൊളിയുന്ന ബാങ്കിന്റെ കാലശേഷമുള്ള ചെക്ക്‌ കൊടുക്കുന്നതിനേക്കാള്‍ വലിയ ചതി ഇല്ല എന്ന്‌ ആംഗലത്തില്‍ ചൊല്ലുണ്ട്‌. ആ ചെക്കാണിപ്പോള്‍ അമേരിക്കന്‍ നികുതിദായകര്‍ക്ക്‌ സര്‍ക്കാര്‍ കൊടുത്തുകൊണ്ടിരിക്കുന്നത്‌. മുതലാളിത്തത്തെ രക്ഷിക്കാന്‍ വേണ്ടിയിപ്പോള്‍ മുതലാളിത്തവാദികള്‍ സോഷ്യലിസം പറയാനും തുടങ്ങിയിട്ടുണ്ടത്രെ. കഴിഞ്ഞുകൂടിപ്പോകാന്‍ മനുഷ്യര്‍ ഇന്നതേ ചെയ്യൂ എന്നില്ല. ചെകുത്താന്‍ വേദമോതും. അതുകേട്ട്‌ അമേരിക്കയില്‍ സോഷ്യലിസം വരാന്‍ പോകുകയാണെന്ന്‌ ചില ശുദ്ധമനസ്‌കര്‍ വിശ്വസിച്ച മട്ടുണ്ട്‌. ബാങ്കുകള്‍ക്ക്‌ സോഷ്യലിസം ജനത്തിന്‌ മുതലാളിത്തം എന്നതാണ്‌ തത്‌കാലത്തെ അവസ്ഥ. തലപൊക്കാനുള്ള ജീവന്‍കിട്ടിയാല്‍ പഴയപടിയുള്ള ഏര്‍പ്പാട്‌ പുനരാരംഭിക്കുന്നതായിരിക്കും.
അമേരിക്കയ്‌ക്ക്‌ സോഷ്യലിസം പറയാന്‍ പറ്റുമെങ്കില്‍ നമുക്കാണോ അതിന്‌ പ്രയാസം. ചിദംബരത്തിന്‌ ഇന്നതേ പറയാവൂ എന്നില്ല. സോഷ്യലിസമാണ്‌ ലക്ഷ്യമെന്ന്‌ കോണ്‍ഗ്രസ്‌ ആവഡിയില്‍ പ്രഖ്യാപിക്കുന്നത്‌ പത്താംവയസ്സില്‍ കേട്ട്‌ ഞെട്ടി തല്‍ക്ഷണം കോണ്‍ഗ്രസ്സും സോഷ്യലിസ്റ്റുമായതാണ്‌ അദ്ദേഹം. തൊണ്ണൂറിന്‌ ശേഷം അമേരിക്ക ആനയെ എടുക്കുന്നത്‌ കണ്ട്‌ നമ്മളും അതിന്‌ ശ്രമിക്കാതിരുന്നില്ല. അത്യാഗ്രഹം ഇല്ലാഞ്ഞിട്ടല്ല, നടുനിവര്‍ക്കാന്‍ ശേഷിയില്ലാഞ്ഞതുകൊണ്ടാണ്‌ അതുസാധിക്കാതെ പോയത്‌. ഇപ്പോള്‍ പെട്ടെന്ന്‌ ഇന്ദിരാഗാന്ധിയേയും ബാങ്ക്‌ ദേശസാല്‍ക്കരണത്തെയുമൊക്കെ ഓര്‍മ വരുന്നു. ആവഡി സോഷ്യലിസവും ഓര്‍മ വരുന്നു. തീര്‍ച്ചയായും ഞങ്ങളും സോഷ്യലിസ്‌റ്റുകളാണ്‌. ഈ പ്രതിസന്ധിയുടെ പാലം കടക്കുവോളം നാരായണാ തന്നെയാവട്ടെ വിളി. പിന്നത്തെകാര്യം പിന്നെയല്ലേ, അപ്പോള്‍ നോക്കാം.
*****
സര്‍വീസിലിരിക്കുമ്പോള്‍ നിഷ്‌ഠൂരനായിരുന്ന പോലീസുകാരന്‍ റിട്ടയറായി നാട്ടില്‍ നടന്നാലത്തെ അവസ്ഥയിലാണ്‌, ആരോഗ്യപരമായ കാരണങ്ങളാല്‍ വളണ്ടറി റിട്ടയര്‍മെന്റ്‌ വാങ്ങിയ ലോകപോലീസുകാരന്‍ എത്താന്‍ പോകുന്നത്‌. റോഡില്‍കണ്ടാല്‍ ആളുകള്‍ തലയ്‌ക്ക്‌‌ മേടാനുള്ള എല്ലാ സാധ്യതയുമുണ്ടത്രെ. അഫ്‌ഗാനിസ്‌താനിലും ഇറാഖിലും താന്‍കുഴിച്ച കുഴിയില്‍ വീണ്‌ കൈയും കാലുമിട്ടടിക്കുമ്പോഴാണ്‌ അതിലും വലിയ കുഴി സ്വന്തം രാജ്യത്തുണ്ടായത്‌. ഈ നിലയ്‌ക്ക്‌ പോയാല്‍ അമേരിക്കയെ രക്ഷിക്കാന്‍ ഏഷ്യാ ആഫ്രിക്ക ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലെ പത്തോ നൂറോ ദരിദ്രരാജ്യങ്ങള്‍ച്ചേര്‍ന്ന്‌ ജി 7ന്റെ മാതൃകയില്‍ ഒരു ജി നൂറോ നൂറ്റിപ്പത്തോ ഉണ്ടാക്കേണ്ടിവരുമെന്നുപോലും പറയുന്നവരുണ്ട്‌.
അതല്ല പ്രശ്‌നം. ആണവക്കരാറില്‍ ഒപ്പുവെച്ചതോടെ ഇന്ത്യ അമേരിക്കയുടെ അടിമരാജ്യമായിമാറി എന്ന്‌ പറയുന്നതിന്റെ ഇക്കണോമിക്‌സാണ്‌ പിടികിട്ടാത്തത്‌. തോക്ക്‌ കാട്ടി പേടിപ്പിച്ചാലോ അല്ലെങ്കില്‍ പണം തന്ന്‌ പ്രീണിപ്പിച്ചാലോ അല്ലാതെ ആരുടെയും അടിമയാകാന്‍ നമ്മള്‍പോലും സമ്മതിക്കില്ല. എല്ലാവര്‍ക്കുമുണ്ടല്ലോ കുറേശ്ശെ ആത്മാഭിമാനം. തോക്കുമില്ല, കാശുമില്ലാതെ അലയുന്ന അമേരിക്ക എങ്ങനെയാണ്‌ ഇന്ത്യയെ അടിമയാക്കാന്‍ പോകുന്നത്‌ എന്നാരും വിശദീകരിച്ചുകണ്ടില്ല. ഇന്ത്യാമഹാരാജ്യത്തിന്‌ അമേരിക്കന്‍ പിച്ചരാജ്യത്തിന്റെ അടിമയാകണമെന്ന്‌ മോഹമുണ്ടായാല്‍പോലും അമേരിക്ക അതുസമ്മതിക്കാതിരിക്കാനാണ്‌ സാധ്യത. അവനവനുതന്നെ ജീവിക്കാന്‍ വയ്യാത്തപ്പോളാണ്‌ ഓരോരുത്തന്‍ അടിമയാകാന്‍ വരുന്നത്‌ എന്നാക്ഷേപിച്ച്‌ തല്ലിയോടിക്കാനും സാധ്യതയുണ്ട്‌. മറ്റാരും രക്ഷപ്പെട്ടില്ലെങ്കിലും ശരി അമേരിക്കയിലെ ആണവആക്രിക്കച്ചവടക്കാര്‍ രക്ഷപ്പെടാന്‍ നല്ല സാധ്യത കാണുന്നുണ്ട്‌. ലോകത്താര്‍ക്കും വേണ്ടാത്ത ആ സാധനം മുഴുവന്‍ ഇന്ത്യയിലെത്തുമെന്നുറപ്പ്‌. അതില്‍നിന്ന്‌ വൈദ്യുതിയുണ്ടാക്കിയാലും ഇല്ലെങ്കിലും ഇവിടത്തെ കുറെ രാഷ്ട്രീയക്കച്ചവടക്കാരും രക്ഷപ്പെടുമെന്നുറപ്പ്‌.


Saturday, October 18, 2008

Wednesday, October 1, 2008

Followers