സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ





Tuesday, December 29, 2009

ഏതു ധൂസര സങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും

“ഏതു ധൂസര സങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും,
ഏതു യന്ത്രവത്ക്രിത ലോകത്തില്‍ പുലര്‍ന്നാലും,
മനസ്സിലുണ്ടാവട്ടേ ഗ്രാമത്തിന്‍ വെളിച്ചവും,
മണവും, മമതയും, ഇത്തിരി കൊന്നപ്പൂവും“

Wednesday, December 23, 2009

സാത്താന്റെ തേനും സി.പി.എമ്മും തീവ്രവാദവും

അബ്ദുറഹിമാന്‍ രണ്ടത്താണി, താനൂര്‍ എം.എല്‍.എ.




വോട്ടിനുവേണ്ടി പലപ്പോഴായി സി.പി.എം. വിരിച്ചുകൊടുത്ത ചുവപ്പ് പരവതാനിയിലൂടെയാണ്
കേരളത്തില്‍ തീവ്രവാദ ശക്തികള്‍ വേരുറപ്പിച്ചത്. സദ്ദാം ഹുസൈനെയും യാസര്‍ അറഫാത്തിനെയും
കേണല്‍ ഗദ്ദാഫിയെയുമൊക്കെ ഇതിനായി തരവും സന്ദര്‍ഭവും നോക്കി സി.പി.എം. ഉപയോഗപ്പെടുത്തുകയും ചെയ്തു എന്നതാണ് ആനുകാലിക കേരള രാഷ്ട്രീയ ചരിത്രം വ്യക്തമാക്കുന്ന ചിത്രം



ശാന്തിയും സമാധാനവും വിശ്വാസപ്രമാണത്തിന്റെ ഭാഗമായി കാണുകയും നന്മയുടെ പ്രചാരകരായി മാറുകയും ചെയ്ത നിഷ്‌കളങ്കരായ പൂര്‍വ സൂരികളുടെ ത്യാഗനിര്‍ഭരമായ ജീവിത പന്ഥാവിലാണ് കേരളത്തില്‍ ഇസ്‌ലാം അതിന്റെ അസ്തിവാരം ഉറപ്പിച്ചത്. പോരാട്ടങ്ങളുടെ ചരിത്രമല്ല മറിച്ച് സ്നേഹത്തിന്റെയും പരസ്​പര സഹവര്‍ത്തിത്വത്തിന്റെയും പാരമ്പര്യമാണ് കേരള മുസ്‌ലിങ്ങളുടേത്. ഇസ്‌ലാമിക പ്രബോധനത്തിനായി മാലിക്ബ്‌നുദീനാറും അനുചരന്മാരും കേരളത്തിന്റെ മണ്ണിലേക്ക് കടന്നുവന്നത് ആയുധങ്ങളുടെ പിന്‍ബലവുമായിട്ടായിരുന്നില്ല. അവരുടെ ജീവിതവിശുദ്ധിയില്‍ ആകൃഷ്ടരായ ജനസമൂഹം അവരിലേക്കും അവര്‍ പ്രബോധനം ചെയ്ത ദര്‍ശനങ്ങളിലേക്കും ക്രമേണ ഒഴുകി എത്തുകയായിരുന്നു. ആവിര്‍ഭാവ കാലം മുതല്‍ക്കുള്ള ഈ വിശുദ്ധിയും വെടിപ്പും ഏറെക്കുറെ കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞു എന്നതാണ് കേരള മുസ്‌ലിങ്ങളുടെ ഇന്നുവരെയുള്ള ചരിത്രം. ഒറ്റപ്പെട്ടതാണെങ്കിലും സമീപകാലത്ത് ഈ പൈതൃകത്തിനു മങ്ങലേല്പിക്കാന്‍ ഉതകുമാറ് ചില കുബുദ്ധികള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഹീനവും അപക്വവുമായ ശ്രമങ്ങളെ കണ്ടില്ലെന്നു നടിക്കാനാവില്ല. എന്നാല്‍ തികഞ്ഞ അവജ്ഞയോടും അവഗണനയോടും കൂടിയാണ് കേരളീയ മുസ്‌ലിം സമൂഹത്തിലെ മഹാഭൂരിപക്ഷവും ഇത്തരം ശ്രമങ്ങളെ നോക്കിക്കാണുന്നതെന്ന യാഥാര്‍ഥ്യം ഒട്ടും വിസ്മരിക്കാനാവാത്തതുമാണ്.
ദേശസ്നേഹത്തിന്റെയും ദേശീയതയുടെയും പ്രതീകങ്ങളായിരുന്ന ആലിമുസ്‌ല്യാരെയും മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെയും സീതി സാഹിബിനെയും സി.എച്ച്. മുഹമ്മദ്‌കോയ സാഹിബിനെയും ഒക്കെ സംഭാവന ചെയ്ത കേരളത്തിന്റെ മണ്ണ് എന്നും ജനാധിപത്യ മതേതര മൂല്യങ്ങള്‍ നെഞ്ചോടു ചേര്‍ക്കാന്‍ പാകത്തിലുള്ളതായിരുന്നു. മാതൃരാജ്യത്തിന്റെ റിപ്പബ്ലിക്ദിനം പുത്തനുടുപ്പണിഞ്ഞ് സുഗന്ധം പൂശി നെഞ്ചില്‍ ദേശീയ പതാക ചാര്‍ത്തി പെരുന്നാള്‍ പോലെ ആഘോഷിച്ച ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്റെ രാഷ്ട്രീയ ദര്‍ശനങ്ങള്‍ക്കു സമാനതകളില്ലാത്ത വേരോട്ടം കേരളത്തിന്റെ മണ്ണില്‍ ലഭിച്ചതും മറ്റൊന്നുകൊണ്ടുമായിരുന്നില്ല.
ഒരുപക്ഷേ, ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിം പള്ളികള്‍ ആരാധനയ്ക്കായി തുറന്നുകൊടുത്ത പണ്ഡിത ശ്രേഷ്ഠന്‍ കൂടിയായിരുന്നു സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങള്‍. എന്നിട്ടും ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട നാളുകളില്‍ തങ്ങള്‍ എടുത്ത തീരുമാനം തലമുറകള്‍ ചര്‍ച്ചചെയ്യുന്ന വിവേകത്തിന്റെ പ്രതീകമായി മാറിയത് ഖാഇദെ മില്ലത്തിന്റെ രാഷ്ട്രീയ ദര്‍ശനത്തിന്റെ സ്വാധീനവും തന്റെ വിശ്വാസ പ്രമാണത്തിന്റെ കരുത്തുമായിരുന്നു.
കേരളത്തിന്റെ പൊതുഖജനാവിലെ ഭീമമായ വിഹിതം വിനിയോഗിക്കപ്പെടുന്ന സുപ്രധാനമായ വകുപ്പുകള്‍ പലതും മുസ്‌ലിംലീഗ് മന്ത്രിമാര്‍ വര്‍ഷങ്ങളോളം കൈകാര്യം ചെയ്തിട്ടും ഒരിക്കല്‍പ്പോലും വിഭാഗീയതയുടെ ആരോപണം അവര്‍ക്കെതിരെ ഉന്നയിക്കാന്‍ രാഷ്ട്രീയ പ്രതിയോഗികള്‍ക്കുപോലുമായില്ല. മറുവശത്ത് കേരളത്തിന്റെ മുഖ്യമന്ത്രിസ്ഥാനം വരെ സി.എച്ച്.മുഹമ്മദ്‌കോയ സാഹിബിന്റെ കരുത്തുറ്റ കരങ്ങളില്‍ നിറഞ്ഞ സന്തോഷത്തോടെ ഏല്പിച്ചുകൊടുത്ത ഇവിടത്തെ ഭൂരിപക്ഷ ജനവിഭാഗങ്ങളുടെ മഹാമനസ്‌കതയ്ക്കും സമാനതകളില്ല.
ലോകചരിത്രത്തില്‍ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കേണ്ടിവന്ന ദുരവസ്ഥകള്‍ ഏറെയാണ്. ഫാസിസവും കമ്യൂണിസവുമൊക്കെ അവരുടെ ശക്തിയും കൈയൂക്കും ന്യൂനപക്ഷങ്ങള്‍ക്കു നേരേ കാലാകാലങ്ങളില്‍ വിനിയോഗിച്ചിട്ടുണ്ട്. ജര്‍മനിയില്‍ ഹിറ്റ്‌ലറുടെ ഫാസിസത്തിന്റെ ദുരിതമനുഭവിക്കേണ്ടിവന്നത് ജൂതന്മാരാണെങ്കില്‍ റഷ്യയില്‍ കമ്യൂണിസ്റ്റ് വിപ്ലവാനന്തരം പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നത് ബുഖാറയിലെയും സമര്‍ക്കന്തിലെയും മുസ്‌ലിങ്ങളായിരുന്നു. ഒരുവേള അഫ്ഗാനില്‍പ്പോലും അസ്വസ്ഥതയുടെ കനല്‍ വീഴ്ത്തിയത് നജീബുള്ളയുടെ കമ്യൂണിസ്റ്റ് പാവ സര്‍ക്കാറിന്റെ സ്വാധീനമായിരുന്നു.
ഇന്ത്യന്‍ മുസ്‌ലിങ്ങളാകട്ടെ ഫാസിസ്റ്റ് ശൈലി സ്വീകരിച്ച സംഘ പരിവാറിന്റെ അക്രമോത്സുകതയെ ഒരു ഭാഗത്തും പ്രത്യയ ശാസ്ത്ര തിമിരം ബാധിച്ച കമ്യൂണിസത്തിന്റെ സാംസ്‌കാരിക അധിനിവേശത്തെ മറുഭാഗത്തും നേരിടേണ്ടതായിവരുന്നു. ബാബറി പള്ളി തല്ലിത്തകര്‍ത്ത ഫാസിസ്റ്റ് നടപടിയും മുസ്‌ലിം വ്യക്തിനിയമം (ശരീഅത്ത്) അംഗീകരിക്കാനാവില്ലെന്ന സി.പി.എം . നിലപാടും നേരത്തേ പറഞ്ഞ രണ്ടു കാഴ്ചപ്പാടുകളെയാണ് ബോധ്യപ്പെടുത്തുന്നത്.
ബി.ജെ.പി. ഭരിക്കുന്ന ഗുജറാത്തില്‍ മുസ്‌ലിങ്ങള്‍ വംശ ഹത്യയ്ക്കിരയാവുമ്പോള്‍ പതിറ്റാണ്ടുകളായി സി.പി.എം. ഭരിക്കുന്ന പശ്ചിമബംഗാളില്‍ രാജ്യത്തെ പട്ടികജാതി-പട്ടികവര്‍ഗത്തേക്കാള്‍ തരംതാഴ്ന്ന സാമൂഹിക വ്യവസ്ഥയിലാണ് ഇപ്പോഴും മുസ്‌ലിങ്ങള്‍ ജീവിക്കുന്നതെന്ന് സച്ചാര്‍ കമ്മിറ്റി വിലയിരുത്തുന്നു. മുസ്‌ലിങ്ങള്‍ ജനസംഖ്യയില്‍ 25 ശതമാനംവരുന്ന പശ്ചിമബംഗാളില്‍ ഏഴു മുതല്‍ 19 വരെ പ്രായമുള്ള മുസ്‌ലിങ്ങളില്‍ വെറും നാലുശതമാനം മാത്രമേ മദ്രസ്സകളില്‍ പോവുന്നുള്ളൂ എന്നതാണ് സച്ചാര്‍കമ്മിറ്റിയുടെ സുപ്രധാനമായ കണ്ടെത്തലുകളില്‍ ഒന്ന്. മുസ്‌ലിങ്ങള്‍ ഭൂരിപക്ഷമുള്ള കശ്മീരിലാവട്ടെ തീവ്രവാദ, ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ അതിപ്രസരം കാരണം നെരിപ്പോടില്‍ കഴിയുന്നതുപോലെയാണ് ജനങ്ങള്‍ ജീവിക്കുന്നത്. ജനപ്രതിനിധികള്‍ക്കും ജനനേതാക്കള്‍ക്കുപോലും റിസര്‍വ് ബാങ്കിലേക്ക് കൊണ്ടുപോവുന്ന പണപ്പെട്ടിക്കു നല്കുന്ന സെക്യൂരിറ്റി സംവിധാനത്തോടെ മാത്രമേ അവിടെ ജനങ്ങള്‍ക്കിടയില്‍ സഞ്ചരിക്കാനാവുന്നുള്ളൂ. പുഞ്ചിരിക്കാന്‍പോലും കഴിയാതെ ആത്മവീര്യം നഷ്ടപ്പെട്ടവരായി ഭൂമിയിലെ സ്വര്‍ഗത്തില്‍ ജീവിക്കുന്ന അവര്‍ മാറിക്കഴിഞ്ഞു.
ഈ ദുരവസ്ഥകളില്‍നിന്നെല്ലാം വിഭിന്നമായി കേരള മുസ്‌ലിങ്ങള്‍ തല ഉയര്‍ത്തിപ്പിടിച്ചുനിന്നത് രാഷ്ട്രീയ സംഘശക്തിയുടെ പിന്‍ബലം ഒന്നുകൊണ്ടുമാത്രമാണ്. ഇക്കാര്യവും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കുകയും ചെയ്ത ദേശീയ രാഷ്ട്രീയത്തിനു കേരളത്തിന്റെ എക്കാലത്തെയും മികച്ച സംഭാവനകളില്‍ ഒന്നുമായ ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്റെ പ്രവര്‍ത്തനങ്ങളെ സച്ചാര്‍ കമ്മിറ്റിക്കുപോലും അഭിനന്ദിക്കേണ്ടതായും വന്നു. ഉന്നതമായ ഭൗതിക വിദ്യാഭ്യാസവും മൂല്യബോധവുമുള്ള മതവിദ്യാഭ്യാസവും കൈമുതലാക്കി രാജ്യത്തിനു മാതൃകയായി മുന്നോട്ടുപോയ കേരള മുസ്‌ലിങ്ങള്‍ എവിടെയും എന്നും അംഗീകരിക്കപ്പെട്ടു. വിദേശ ഭരണാധികാരികളുടെ കൊട്ടാരത്തിനകത്തും ഭരണസിരാകേന്ദ്രങ്ങളില്‍പ്പോലും അസ്​പൃശ്യത ഇല്ലാത്തവിധം അംഗീകരിക്കപ്പെട്ടവരാണ് കേരള മുസ്‌ലിങ്ങള്‍. ബിരുദാനന്തര ബിരുദങ്ങള്‍ കുപ്പായത്തില്‍ തുന്നിപ്പിടിപ്പിക്കാതെ മണല്‍ക്കാടുകള്‍ തേടിപ്പോയ, അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ അറിയാത്ത കേരള മുസ്‌ലിങ്ങളെ വിശ്വാസത്തിലെടുത്ത് സ്വകുടുംബങ്ങളെപ്പോലെ വാരിപ്പുണരാന്‍ അറബ് സമൂഹം തയ്യാറായത് അവരുടെ നിഷ്‌കളങ്കതയും സത്യസന്ധതയും ഒന്നുകൊണ്ടുമാത്രമായിരുന്നു.
ബാബറി മസ്ജിദിന്റെ തകര്‍ച്ചയ്ക്കു ശേഷവും ശിഥിലമാകാതെ നിന്ന കേരളീയ മുസ്‌ലിം സംഘ ശക്തിയെ തകര്‍ക്കുന്നതിനു രാഷ്ട്രീയപ്രതിയോഗികള്‍ ബുദ്ധിപൂര്‍വം പ്രയോഗിച്ച തന്ത്രങ്ങള്‍ എല്ലാംതന്നെ ഏറെ വിനാശകരമായിരുന്നു. വൈകാരികമായ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് യുവാക്കള്‍ക്കിടയില്‍ വിദ്വേഷത്തിന്റെ അഗ്‌നിവിതയ്ക്കാന്‍ വന്നവര്‍ക്ക് സി.പി.എം. ചുവന്ന പരവതാനി വിരിച്ചുകൊടുത്തപ്പോള്‍ ഒരു വെടിക്കു രണ്ടു പക്ഷി എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഒരു ഭാഗത്ത് മുസ്‌ലിംലീഗിന്റെ തകര്‍ച്ചയും മറുഭാഗത്ത് മുസ്‌ലിം സമൂഹത്തിനിടയില്‍ തങ്ങളുടെ കടന്നുകയറ്റവും അവര്‍ ലക്ഷ്യമിട്ടു. എന്നാല്‍ യഥാര്‍ഥത്തില്‍ സംഭവിച്ചതാകട്ടെ സംസ്ഥാനത്ത് ഫാസിസ്റ്റ് സംഘടനകളുടെ വേരോട്ടത്തിനും ഭീകരവാദ തീവ്രവാദ സംഘടനകളുടെ സാന്നിധ്യത്തിനും അതു കാരണമായി.
ബാബറി മസ്ജിദിന്റെ തകര്‍ച്ചയ്ക്കു ശേഷമുള്ള കേരള രാഷ്ട്രീയത്തെ വിശകലനം ചെയ്താല്‍ അതു കൂടുതല്‍ ബോധ്യമാകും. പള്ളി തകര്‍ക്കപ്പെട്ട നാളുകളില്‍ മുസ്‌ലിങ്ങള്‍ ക്ഷേത്രങ്ങള്‍ക്കു കാവല്‍ നില്‍ക്കണമെന്ന സയ്യിദ് മുഹമ്മദ് ശിഹാബ്തങ്ങളുടെ ആഹ്വാനം ആത്മസംയമനത്തിന്റെ താരാട്ടുപാട്ടായാണ് അന്ന് അബ്ദുന്നാസര്‍ മഅദനിയെപ്പോലുള്ളവര്‍ വിശേഷിപ്പിച്ചതെങ്കില്‍ ഇന്നത് കേരള മുസ്‌ലിങ്ങളുടെ ഉണര്‍ത്തുപാട്ടായിരുന്നു എന്ന് ചരിത്രം തെളിയിച്ചിരിക്കുകയാണ്. ഒറ്റപ്പാലം ഉപതിരഞ്ഞെടുപ്പില്‍ രാഷ്ട്രീയകേരളത്തിന് മുമ്പ് പരിചയമില്ലാത്ത തീവ്രവാദ സംഘടനകളുടെ സാന്നിധ്യം സി.പി.എം. ഉപയോഗപ്പെടുത്തിയത് പിന്നീട് വിമര്‍ശന വിധേയമായപ്പോള്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയോളം ഉയരത്തില്‍ മഅദനിയെ അവരോധിക്കാന്‍ സി.പി.എം. നേതൃത്വത്തിന് അന്ന് യാതൊരു സങ്കോചവുമുണ്ടായില്ല.
ഗുരുവായൂര്‍ ഉപതിരഞ്ഞെടുപ്പിനും സി.പി.എം. മഅദനിയുടെ സാന്നിധ്യം ഫലപ്രദമായി വിനിയോഗിച്ചു. എല്ലാം നഷ്ടപ്പെടുത്തേണ്ടിവന്നാലും മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന പ്രതിബദ്ധത ജനാധിപത്യവിശ്വാസികള്‍ മുറുകെ പിടിച്ച തിരഞ്ഞെടുപ്പായിരുന്നു തിരൂരങ്ങാടി ഉപതിരഞ്ഞെടുപ്പ്. മലബാര്‍ കലാപത്തിന്റെ സിരാകേന്ദ്രമായ തിരൂരങ്ങാടിയില്‍ ഇന്നത്തെ കേന്ദ്രപ്രതിരോധമന്ത്രി എ.കെ. ആന്റണിയെ സ്ഥാനാര്‍ഥിയാക്കി യു.ഡി.എഫ്. രംഗത്തു വന്നപ്പോള്‍ അതിനെ നേരിടാനും സി.പി.എമ്മും മഅദനിയുമെത്തി. മമ്പുറം തങ്ങളുടെ മണ്ണില്‍ ക്രിസ്ത്യാനിക്ക് വോട്ടുകൊടുക്കരുതെന്ന പ്രചാരണമായിരുന്നു അന്ന് പ്രധാനം. ''നിങ്ങള്‍ നല്കുന്ന വോട്ട് ആന്റണിക്കല്ല മറിച്ച് എനിക്കാണ്'' എന്ന് പ്രഖ്യാപിച്ച ശിഹാബ് തങ്ങള്‍ നേതൃത്വം കൊടുത്ത യു.ഡി.എഫ്. കാല്‍ലക്ഷത്തില്‍പ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അന്ന് എ.കെ. ആന്റണിയെ വിജയിപ്പിച്ചത്.
പിന്നീട് കോയമ്പത്തൂര്‍ ബോംബ്‌സേ്ഫാടനക്കേസ് ഒരു വഴിത്തിരിവിലേക്കു നീങ്ങുന്നു എന്നു കണ്ടപ്പോള്‍ ഇതേ മഅദനിയെ ജയിലിലടച്ച് അത് തങ്ങളുടെ ഭരണനേട്ടമായി ഉയര്‍ത്തിക്കാട്ടാനും സി.പി.എം. തയ്യാറായി. വിചാരണപോലും നടത്താതെ ജയില്‍വാസം അനന്തമായി നീണ്ടുപോയപ്പോള്‍ അതു മാനുഷിക പ്രശ്‌നമായി പണിഗണിക്കണമെന്ന ആവശ്യവുമായി യു.ഡി.എഫ്. നേതാക്കള്‍ തമിഴ്‌നാട് മുഖ്യമന്ത്രിയെ കണ്ടു. തമിഴ്‌നാട്ടിലെ ഭരണമാറ്റത്തിനു ശേഷം അബ്ദുന്നാസര്‍ മഅദനി ജയില്‍മോചിതനായപ്പോള്‍ അതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാനും സി.പി.എം. നേതാക്കള്‍തന്നെ തമിഴ്‌നാട് അതിര്‍ത്തിയിലെത്തി. ശംഖുമുഖത്തെ മഅദനിയുടെ സ്വീകരണപരിപാടി മന്ത്രിമാരുടെ സാന്നിധ്യംകൊണ്ട് സി.പി.എം. സംസ്ഥാന സമ്മേളന വേദിയെയാണ് അന്നനുസ്മരിപ്പിച്ചത്.
പിന്നീട് നടന്ന പൊന്നാനി ഉപതിരഞ്ഞെടുപ്പില്‍ അതു കൂടുതല്‍ പ്രകടമാവുകയും ചെയ്തു. ഇടതുപക്ഷ മുന്നണിയിലെ രണ്ടാംകക്ഷിയായ സി.പി.ഐ.ക്ക് കറിവേപ്പിലയുടെ വിലപോലും കല്പിക്കാതെ മഅദനിയുടെ വാക്കുകള്‍ക്ക് മഹദ്‌വചനങ്ങളുടെ പരിവേഷം നല്കി അന്ന് ഇടതുമുന്നണി സ്ഥാനാര്‍ഥിയെ നിശ്ചയിച്ചു. കുറ്റിപ്പുറത്തെ വേദിയില്‍ അബ്ദുന്നാസര്‍മഅദനിയുടെ കരസ്​പര്‍ശം ലഭിക്കാന്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍പോലും ഒരു എല്‍.കെ.ജി. വിദ്യാര്‍ഥിയെ അനുസ്മരിപ്പിക്കുമാറ് അനുസരണയോടെ അന്ന് ഇരുന്നുകൊടുത്ത രംഗം ദൃശ്യമാധ്യമങ്ങളിലൂടെയും നേരിട്ടും രാജ്യം കണ്ടതാണ്.
ഇപ്പോഴാകട്ടെ തമിഴ്‌നാട് ബസ് കത്തിച്ച കേസില്‍ സൂഫിയ മഅദനിയെയും ഇടതുപക്ഷ ഭരണത്തില്‍ത്തന്നെ ജയിലിലടച്ചിരിക്കുന്നു. യു.ഡി.എഫ്. ഭരണകാലത്ത് സൂഫിയ മഅദനിയെ ജയിലിലടയ്ക്കാത്തതിന്റെ പേരില്‍ യു.ഡി.എഫിന്റെ മുഖം വികൃതമായി എന്ന് ഇപ്പോള്‍ പറയുന്ന ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഇടതുമുന്നണി അധികാരത്തിലേറി മൂന്നരവര്‍ഷം പിന്നിട്ടതിനുശേഷം സൂഫിയ മഅദനിയെ അറസ്റ്റുചെയ്തത് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലേതടക്കം പരമാവധി പി.ഡി.പി. വോട്ടുകള്‍ തങ്ങള്‍ക്കു സ്വന്തമാക്കാന്‍ വേണ്ടി ആയിരുന്നു എന്ന കാര്യം ഇപ്പോള്‍ വ്യക്തമായി. സൂഫിയ മഅദനിയുടെ അറസ്റ്റിനായി യു.ഡി.എഫ്. ഭരണകാലത്ത് മതിയായ തെളിവുകളൊന്നും തനിക്ക് ലഭ്യമായിരുന്നില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയും ഇവിടെ ചേര്‍ത്തുവായിക്കേണ്ടതാണ്.
ഏറ്റവും ഒടുവില്‍ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയിലും വഖഫ് ബോര്‍ഡിലും സി.പി.എമ്മിന്റെ കൂടെ അട്ടിപ്പേറ് കിടക്കുന്ന ഐ.എന്‍.എല്ലിനെപ്പോലും മാറ്റിനിര്‍ത്തിയാണ് പി.ഡി.പി. അംഗങ്ങള്‍ക്ക് ഇടതുസര്‍ക്കാര്‍ അംഗത്വം നല്കിയത്. അതില്‍ ഹജ്ജ് കമ്മിറ്റി മെമ്പര്‍ ഇപ്പോള്‍ ജയിലിലടയ്ക്കപ്പെടുകയും ചെയ്തു. ഇപ്പോഴാകട്ടെ പി.ഡി.പി. ബന്ധത്തിനെതിരെ നിലപാട് സ്വീകരിച്ച മുഖ്യമന്ത്രി അച്യുതാനന്ദന്റെ നാക്കിനുപോലും കൂച്ചുവിലങ്ങിടാന്‍ സി.പി.എം. കേരള നേതൃത്വം കിണഞ്ഞു ശ്രമിക്കുകയാണ്.

തടിയന്റവിട നസീര്‍ കണ്ണൂര്‍ ജില്ലയില്‍ ജനിച്ചുപോയതുകൊണ്ട് കണ്ണൂര്‍ ജില്ലക്കാരനായ കേന്ദ്ര റെയില്‍വേ സഹമന്ത്രി ഇ. അഹമ്മദിനെപ്പോലും ഇതിലേക്ക് വലിച്ചിഴയ്ക്കാനാകുമോ എന്ന സി.പി.എം. ശ്രമം മുസ്‌ലിം ലീഗിനെയും അതിന്റെ നേതാക്കളെയും ഞെക്കിക്കൊല്ലാനായില്ലെങ്കില്‍ നക്കിക്കൊല്ലാനാകുമോ എന്ന ഒരു പരീക്ഷണം മാത്രമാണ്. ആരോപണ വിധേയനായി സമൂഹമധ്യത്തില്‍ ഒറ്റപ്പെടുമ്പോഴൊക്കെ അതിനു മതത്തിന്റെ പരിവേഷം നല്കി രക്ഷപ്പെടാനുള്ള മഅദനിയുടെ പഴയതന്ത്രം ഇപ്പോഴും ആവര്‍ത്തിക്കുകയാണ്.

കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് അതിന്റെ സംസ്ഥാന പ്രസിഡന്റിനെ വര്‍ഗീയത ആരോപിച്ച് ഒറ്റപ്പെടുത്താനും അറസ്റ്റുചെയ്യപ്പെട്ട തന്റെ ഭാര്യ ധരിച്ചത് പര്‍ദയാണെന്ന് ഇടയ്ക്കിടെ സമുദായത്തെ ഓര്‍മപ്പെടുത്താനും മഅദനി നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ സമുദായം ഇപ്പോള്‍ തിരച്ചറിയുന്നുണ്ട്. മഹാത്മാഗാന്ധിയുടെ ഇരുകരങ്ങളെന്ന് വിശേഷിപ്പിച്ചിരുന്ന മൗലാനാ മുഹമ്മദലിയുടെയും ഷൗക്കത്തലിയുടെയും മാതാവായിരുന്ന ബിയ്യുമ്മ പര്‍ദ ധരിച്ചുകൊണ്ട് ഗാന്ധിജിയോടൊപ്പം സ്വാതന്ത്ര്യസമര രംഗത്ത് ഉറച്ചുനിന്നു പോരാടിയ ധീരവനിതയായിരുന്നു. ആവേശം അലതല്ലുന്ന പ്രസംഗത്തിന്റെ ഉടമയായിരുന്ന ബിയ്യുമ്മയുടെ പര്‍ദയില്‍ ഇന്ത്യന്‍ ജനത ഒരിക്കലും വര്‍ഗീയത ദര്‍ശിച്ചിട്ടില്ലെന്ന കാര്യം മഅദനി തിരിച്ചറിയണം.
ഒരര്‍ഥത്തില്‍ ഒരു തുള്ളി തേന്‍കൊണ്ട് നാടാകെ കലാപം ഉണ്ടാക്കിയ സാത്താന്റെ റോളിലാണ് ഇപ്പോള്‍ സി.പി.എം. സാത്താന്റെ ഒരു തുള്ളി തേന്‍ നാട്ടില്‍ കലാപം സൃഷ്ടിച്ചപ്പോള്‍ താനൊന്നും ചെയ്തില്ലല്ലോ ഒരു തുള്ളി തേന്‍ പുരട്ടിയതല്ലേ ഉള്ളൂ എന്ന നിലപാടിലായിരുന്നു സാത്താന്‍. വോട്ടിനുവേണ്ടി പലപ്പോഴായി സി.പി.എം. വിരിച്ചുകൊടുത്ത ചുവപ്പ് പരവതാനിയിലൂടെയാണ് കേരളത്തില്‍ തീവ്രവാദ ശക്തികള്‍ വേരുറപ്പിച്ചത്. സദ്ദാം ഹുസൈനെയും യാസര്‍ അറഫാത്തിനെയും കേണല്‍ ഗദ്ദാഫിയെയുമൊക്കെ ഇതിനായി തരവും സന്ദര്‍ഭവും നോക്കി സി.പി.എം. ഉപയോഗപ്പെടുത്തുകയും ചെയ്തു എന്നതാണ് ആനുകാലിക കേരള രാഷ്ട്രീയ ചരിത്രം വ്യക്തമാക്കുന്ന ചിത്രം

മറഞ്ഞുപോയ അത്ഭുത ജീവികള്‍

എന്നന്നേക്കുമായി വംശമറ്റുപോയ ഒട്ടേറെ ജീവികളുണ്ട് ചരിത്രത്തില്‍. ജുറാസിക് യുഗത്തില്‍ ജീവിച്ചിരുന്ന ചില അത്ഭുതജീവികളെ നമ്മളിന്ന് ചലച്ചിത്രങ്ങളില്‍ പുനരാവിഷ്‌ക്കരിക്കുന്നു. ചരിത്രാതീതകാലത്ത് സംഭവിച്ച അത്തരം നഷ്ടങ്ങള്ക്കൊ പ്പം, ഡോഡൊ, സുവര്ണ് തവള തുടങ്ങി ആധുനികമനുഷ്യന്റെ കണ്മു്ന്നില്‍ നിന്ന് അപ്രത്യക്ഷമായ ജീവികളുമുണ്ട്. അവയെയൊന്നും ആര്ക്കുകമിനി കാണാനാവില്ലെന്നത് എത്ര സങ്കടകരമാണ്. ജീവലോകം നേരിടുന്ന ഭീഷണിക്കെതിരെയുള്ള ശക്തമായ മുന്നറിയിപ്പുകളാണ് അന്യംനിന്ന ഓരോ ജീവിയും. ആ മുന്നറിയിപ്പുകളില്‍ നിന്ന് മനുഷ്യന്‍ എന്തെങ്കിലും പഠിക്കുമോ എന്നതാണ് പ്രശ്‌നം. വംശനാശം സംഭവിച്ച ചില ജീവികളെ ഇവിടെ പരിചയപ്പെടുക.




1. ടൈനോസറസ് റെക്‌സ് (Tyrannosaurus Rex): ആറര കോടി വര്ഷംാ മുമ്പ്, ജുറാസിക് യുഗത്തിന്റെ അവസാനം ഈ ജീവി ലോകത്തുനിന്ന് അപ്രത്യക്ഷമായി. കരയില്‍ ജീവിച്ചിരുന്ന മാംസഭുക്കുകളില്‍ എക്കാലത്തേയും ഏറ്റവും വലിയ ജീവികളിലൊന്നാണ് ടി. റെക്‌സ്-43.3 അടി നീളം, 16.6 അടി ഉയരം, ഏതാണ്ട് ഏഴ് ടണ്‍ ഭാരം! ക്രിറ്റേഷ്യസ്-ടെര്ഷ്യസറി കാലത്തെ കൂട്ടവംശനാശം വരെ ഇവ നിലനിന്നു. ഏതാണ്ട് 30 ടി.റെക്‌സ് ഫോസിലുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ചിലവ പൂര്ണശരൂപത്തിലുള്ളതാണ്.



2. ക്വാഗ്ഗ (Quagga): ആഫ്രിക്കയുടെ ചരിത്രത്തില്‍, വംശനാശം സംഭവിച്ച ഏറ്റവും പ്രശസ്തമായ ജീവി. പകുതി വരയന്‍ കുതിരയും പകുതി കുതിരയും എന്ന് പറയാവുന്ന ബാഹ്യരൂപമായിരുന്നു ക്വാഗ്ഗയുടേത്. 1883-ഓടെ അന്യംനിന്നു. ആഫ്രിക്കയുടെ തെക്കന്‍ മേഖലയില്‍ ഒരു കാലത്ത് സുലഭമായിരുന്ന ജീവിയാണിത്. മനുഷ്യന്‍ വേട്ടയാടി കൊല്ലുകയായിരുന്നു. മാംസത്തിനും മറ്റാവശ്യങ്ങള്ക്കുയമായി വ്യാപകമായി കൊന്നൊടുക്കി. 1870-കളോടെ വേട്ട പൂര്ത്തി യായി. കൂട്ടില്‍ അവശേഷിച്ച അവസാനത്തെ ക്വാഗ്ഗ, 1883 ആഗസ്ത് 12-ന് ചത്തതോടെ ആ വര്ഗടത്തിന്റെ തിരോധാനം പൂര്ത്തി യായി.


3. തൈലാസിന്‍ (Thylacine): 'ടാസ്മാനിയന്‍ കടുവ' എന്നും അറിയപ്പെട്ടിരുന്ന ഈ ജീവിവര്ഗം 1936-ഓടെ അവസാനിച്ചു. ഓസ്‌ട്രേലിയയിലും ന്യൂ ഗിനിയിലും കാണപ്പെട്ടിരുന്ന ജീവിയാണിത്. യൂറോപ്യന്‍ ജനത കുടിയേറുന്നതിനും ആയിരക്കണക്കിന് വര്ഷംന മുമ്പ് തന്നെ ഈ ജീവിവര്ഗംീ, ഓസ്‌ട്രേലിയന്‍ വന്കനരയില്‍ നിന്ന് അപ്രത്യക്ഷമായി. രാജ്യത്തിന്റെ ഭാഗമായ ടാസ്മാനിയ ദ്വീപില്‍ മാത്രമാണ് ഇവ അവശേഷിച്ചത്. വ്യാപകമായ വേട്ടയുടെ ഫലമായി ഈ ജീവിവര്ഗംയ അസ്തമിക്കുകയായിരുന്നു. അതോടോപ്പം ഇവയുടെ പാര്പ്പി്ട മേഖലകള്‍ മനുഷ്യന്‍ കൈയടക്കിയതും, നായകളുടെ വരവും, രോഗങ്ങളുമെല്ലാം ടാസ്മാനിയന്‍ കടുവയുടെ അന്ത്യത്തിന് ആക്കംകൂട്ടി.


4. സ്‌റ്റെല്ലാര്സ്് കടല്പ്പനശു (Steller's Sea Cow): ബെറിങ് കടലില്‍ ഏഷ്യാറ്റിക് തീരപ്രദേശത്ത് കഴിഞ്ഞിരുന്ന ഈ ജീവിയെ ആദ്യമായി കണ്ടെത്തുന്നത് പ്രകൃതിശാസ്ത്രജ്ഞനായ ജോര്ജ്ദ സ്‌റ്റെല്ലാര്‍ ആണ്; 1741-ല്‍. ഈ കടല്പ്പലശു 25.9 അടി നീളം വരെ വളരുന്നവയായിരുന്നു, മൂന്ന് ടണ്‍ വരെ ഭാരവും ഉണ്ടാകുമായിരുന്നു. വലിയ സീലിനെ അനുസ്മരിപ്പിക്കുന്ന ആകൃതിയായിരുന്നു ഇവയുടേത്. പ്രാചീനകാലത്ത് വടക്കന്‍ പെസഫിക് തീരപ്രദേശത്താകെ ഇവ കാണപ്പെട്ടിരുന്നുവെന്ന് ഫോസില്‍ തെളിവുകള്‍ പറയുന്നു. എന്നാല്‍, ഇവയെ തിരിച്ചറിയുന്ന കാലത്ത് ചെറിയൊരു പ്രദേശത്തായി ഇവ ചുരുങ്ങിയിരുന്നു. 1768-ഓടെ ഈ ജീവിവര്ഗംയ അന്യംനിന്നു. ഇവയുടെ പാര്പ്പിുട മേഖലയിലേക്കുള്ള മനുഷ്യന്റെ കടന്നുവരവാണ്, നാശത്തിന് വഴിവെച്ചതെന്നാണ് നിഗമനം.


5. ഐറിഷ് മാന്‍ (Irish Deer): ഭൂമുഖത്ത് ജീവിച്ചിരുന്നവയില്‍ ഏറ്റവും വലിയ മാന്‍. 'ഭീമന്‍ മാന്‍' (Giant Deer) എന്നും ഇവയ്ക്ക് പേരുണ്ട്. 7700 വര്ഷം മുമ്പ് വംശനാശം നേരിട്ടു. 'ലേറ്റ് പ്ലീസ്റ്റോസീന്‍' കാലത്തിനും 'ഹോളോസീന്‍' യുഗത്തിനും ഇടയ്ക്കാണ് ഇവ നിലനിന്നത്. അറിയപ്പെടുന്നതില്‍ ഏറ്റവും പ്രായം കുറഞ്ഞ ഫോസില്‍ 5700 ബി.സി.യിലേതാണെന്ന് (7700 വര്ഷം് മുമ്പത്തേത്) കാര്ബറണ്‍ ഡേറ്റിങില്‍ തെളിഞ്ഞിട്ടുണ്ട്. വലിപ്പമായിരുന്നു ഇവയുടെ പ്രത്യേകത. ഏഴടി ഉയരവും, 12 അടി നീളവും 90 പൗണ്ട് ഭാരവും. പ്രാചീന മനുഷ്യന്‍ വേട്ടയാടി നശിപ്പിച്ചതാണ് ഇവയെ എന്നൊരു വാദമുണ്ടെങ്കിലും, വലിപ്പക്കൂടുതല്‍ തന്നെ ഈ വര്ഗ‍ത്തിന്റെ നാശത്തിന് നിമിത്തമായിരിക്കാം എന്നാണ് കരുതുന്നത്.


6. കാസ്പിയന്‍ കടുവ (Caspian Tiger): കടുവകളുടെ ഉപവര്ഗ‍മായ ഇവയ്ക്ക് പേര്ഷ്യതന്‍ കടുവ എന്നും പേരുണ്ട്. ലോകത്തുള്ള കടുവയിനങ്ങളില്‍ മൂന്നാമത്തെ വലിയ കടുവകളായിരുന്നു ഇവ. മധ്യ-പശ്്ചിമ ഏഷ്യന്‍ രാജ്യങ്ങളില്‍ കാണപ്പെട്ടിരുന്ന ഈ ജീവിവര്ഗംന 1970-ഓടെ അന്യംനിന്നു. കാസ്പിയന്‍ കടുവകളില്‍ ആണുങ്ങളായിരുന്നു വലുത് - 169 മുതല്‍ 240 കിലോഗ്രാം വരെ ഭാരം. പെണ്കിടുവകള്‍ ചെറുതായിരുന്നു - ഭാരം 85 മുതല്‍ 135 കിലോഗ്രാം വരെ മാത്രം.


7. ഔറോക്‌സ് (Aurochs): വംശനാശം സംഭവിച്ച ഏറ്റവും പ്രശസ്തമായ യൂറോപ്യന്‍ മൃഗമാണിത്. വളരെ വലിപ്പം കൂടിയ വളര്ത്തുവമൃഗമായിരുന്നു അത്. 20 ലക്ഷം വര്ഷംമ മുമ്പ് ഇന്ത്യയില്‍ ആവിര്ഭപവിച്ച ഈ ജീവിവര്ഗംത, പശ്ചിമേഷ്യ വഴി പടിഞ്ഞാറോട്ട് കുടിയേറുകയും, രണ്ടര ലക്ഷം വര്ഷംം മുമ്പ് യൂറോപ്പിലെത്തുകയും ചെയ്തു എന്നാണ് നിഗമനം. പതിമൂന്നാം നൂറ്റാണ്ടോടെ ഔറോക്‌സിന്റെ സാന്നിധ്യം പോളണ്ട്, ലിത്വാനിയ, മോള്ഡാ വിയ, ട്രാന്സിടല്വാരനിയ, കിഴക്കന്‍ പ്രൂഷ്യ എന്നിവിടങ്ങളില്‍ മാത്രമായി പരിമിതപ്പെട്ടു. വേട്ടയാണ് ഇവയെ നശിപ്പിച്ചത്. 1564 ആയപ്പോഴേക്കും 38 മൃഗങ്ങള്‍ മാത്രമായി ഇവ ചുരുങ്ങി. അറിയപ്പെടുന്ന അവസാനത്തെ ഔറോക്‌സിന് പോളണ്ടില്‍ 1627-ല്‍ അന്ത്യമായി. അതോടെ ആ വര്ഗം് കുറ്റിയറ്റു.


8. ഭീമന്‍ ഓക്ക് (Great Auk): പെന്ഗ്വി നുകളെ അനുസ്മരിപ്പിക്കുന്ന ഈ പക്ഷികള്ക്ക് പറക്കാന്‍ കഴിവില്ലായിരുന്നു. ഓക്ക് വര്ഗുത്തില്‍ ഏറ്റവും വലിപ്പമുള്ള ഇവ 1844-ഓടെ അന്യംനിന്നു. 75 സെന്റീമീറ്ററോളം ഉയരമുള്ള ഈ വര്ഗതത്തിന് അഞ്ച് കിലോഗ്രാം ഭാരമുണ്ടായിരുന്നു. വെളുപ്പും കറുപ്പും നിറമുള്ളതായിരുന്നു ഇവ. കിഴക്കന്‍ കാനഡ ദ്വീപുകളിലും, ഗ്രീന്ലടന്ഡ് , ഐസ്‌ലന്ഡ്ന, നോര്വെക, അയര്ലുന്ഡ്റ, ബ്രിട്ടന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഒരു കാലത്ത് സുലഭമായിരുന്നു ഭീമന്‍ ഓക്ക്. മാംസത്തിനായി ഇവയെ വന്തോ്തില്‍ വേട്ടയാടിയാതാണ് വംശനാശത്തിന് ഇടയാക്കിയത്.


9. ഗുഹാസിംഹം (Cave Lion): പ്രാചീനകാലത്തെ ഗുഹാചിത്രങ്ങളില്‍ ഈ സിംഹത്തെ കാണാം. ഭൂമുഖത്ത് ജീവിച്ചിരുന്നവയില്‍ ഏറ്റവും വലിയ സിംഹവര്ഗോമായിരുന്നു ഇവയെന്ന് ഫോസിലുകള്‍ തെളിയിക്കുന്നു. 2000 വര്ഷംല മുമ്പ് ഇവ അന്യംനിന്നു എന്നാണ് കരുതുന്നത്. ആധുനിക കാലത്തെ സിംഹങ്ങളെ അപേക്ഷിച്ച് പത്തു ശതമാനം വരെ വലിപ്പക്കൂടുതലുണ്ടായിരുന്നു ഗുഹാസിംഹങ്ങള്ക്ക് എന്ന് ഫോസിലുകള്‍ തെളിയിക്കുന്നു. ഹിമയുഗത്തിന്റെ ഫലമായി പതിനായിരം വര്ഷംസ മുമ്പാകണം ഈ വര്ഗ്ത്തിന് വന്തോുതില്‍ നാശം നേരിട്ടത്. എന്നാല്‍, 2000 വര്ഷംയ മുമ്പുവരെ ബാള്ക്ക ന്‍ മേഖലയില്‍ ഇവ നിലനിന്നതിന് തെളിവുണ്ട്.


10. ഡോഡൊ (Dodo): ജീവലോകം നേരിടുന്ന വംശനാശ ഭീഷണിയുടെ പ്രതീകമായി മാറിയ പക്ഷിയാണിത്. മനുഷ്യന്റെ ചെയ്തി മൂലം പൂര്ണ്മായും വംശമറ്റ ജീവി. പ്രാവുകളുമായി ബന്ധമുള്ള, പറക്കാന്‍ കഴിവില്ലാത്ത പക്ഷിയായിരുന്നു ഡോഡൊ. മൗറീഷ്യസാണ് ഇവയുടെ നാട്. തറയില്‍ കൂടുകൂട്ടി മുട്ടയിടുന്ന ഇവയ്ക്ക് സമാന്യം നല്ല വലിപ്പമുണ്ടായിരുന്നു. 40 ഇഞ്ച് പൊക്കത്തില്‍ വളരുന്ന ഇവയെ ഇറച്ചിക്കായി മനുഷ്യന്‍ കൊന്നൊടുക്കുകയാണുണ്ടായത്. ഈ ജീവിയെ ആദ്യമായി കണ്ടെത്തി ഒരു നൂറ്റാണ്ട് തികയും മുമ്പ് ഇവയുടെ കഥ കഴിഞ്ഞു. പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയോടെ ഡോഡൊ ചരിത്രമായി.


11. പാസഞ്ചര്‍ പ്രാവ് (Passenger Pigeon): വടക്കേയമേരിക്കന്‍ ഭൂഖണ്ഡത്തില്‍ റോക്കി പര്വറതനിരയ്ക്ക് കിഴക്കുള്ള പ്രദേശത്ത് ഒരു കാലത്ത് കോടിക്കണക്കിന് പാസഞ്ചര്‍ പ്രാവുകള്‍ ജീവിച്ചിരുന്നു. മുമ്പ് വടക്കേയമേരിക്കയിലെ പക്ഷികളില്‍ 40 ശതമാനത്തോളം പാസഞ്ചര്‍ പ്രാവുകളായിരുന്നു. 19-ാം നൂറ്റാണ്ടില്‍ ഇവയുടെ സംഖ്യ ഏതാണ്ട് 500 കോടി വരുമായിരുന്നു എന്നാണ് കണക്ക്. കൂട്ടമായി പറക്കുമ്പോള്‍ മണിക്കൂറുകളോളം ഇവ ആകാശം മറയ്ക്കുമായിരുന്നു. മനുഷ്യന്റെ ആര്ത്തിപയാണ് പാസഞ്ചര്‍ പ്രാവുകളെ ഇല്ലാതാക്കിയത്. ദിവസവും ആയിരങ്ങളെ വീതം കൊന്നൊടുക്കി. ഇവയുടെ പ്രജനനകേന്ദ്രങ്ങളില്‍ വരെ വേട്ട നീണ്ടു. പക്ഷികള്‍ എവിടെയുണ്ടെന്ന വിവരം വേട്ടക്കാര്ക്ക് എത്തിക്കാന്‍ ടെലഗ്രാഫ് സങ്കേതം വരെ ഉപയോഗിക്കപ്പെട്ടു. വേട്ടയാടിയ ആയിരക്കണക്കിന് പ്രാവുകള്‍ കമ്പോളത്തിലെത്തി. അറിയപ്പെടുന്ന അവസാനത്തെ പാസഞ്ചര്‍ പ്രാവിന്റെ പേര് മാര്ത്ത് എന്നായിരുന്നു. 1914 സപ്തംബര്‍ ഒന്ന് പകല്‍ ഒരു മണിക്ക് സിന്സിരനാറ്റി മൃഗശാലയില്‍ ആ ജീവി അന്ത്യശ്വാസം വലിച്ചു.


12. ബ്രിട്ടീഷ് ചെന്നായ (British Wolf): ഒരു കാലത്ത് ബ്രിട്ടനിലാകെ കാണപ്പെട്ടിരുന്ന ജീവിയാണിത്. രണ്ടായിരം വര്ഷംi മുമ്പ് അവയുടെ സംഖ്യ പതിനായിരം വരുമായിരുന്നു എന്ന് കണക്കാക്കുന്നു. മനപ്പൂര്വംം ബ്രിട്ടന്‍ ഈ ജീവിവര്ഗാത്തെ നശിപ്പിക്കുകയായിരുന്നു. രാജ്യത്തെ മുഴുവന്‍ ചെന്നായകളെയും കൊന്നൊടുക്കാന്‍ 1281-ല്‍ എഡ്വേര്ഡ്ശ രാജാവ് ഉത്തരവിട്ടു. ആ ക്യാമ്പയിന്‍ വിജയമായിരുന്നു. പതിനാറാം നൂറ്റാണ്ടോടെ ബ്രിട്ടീഷ് ചെന്നായയുടെ അവസാന അംഗവും നശിച്ചു. ചെന്നായകളെ തങ്ങളുടെ മണ്ണില്‍ നിന്ന് പൂര്മാഷയി ഉന്മൂ ലനം ചെയ്ത രാജ്യമെന്ന ദുഷ്‌പേര് ബ്രിട്ടനുള്ളതാണ്.



13. സുവര്ണര തവള (Golden Toad): ആഗോളതാപനത്തിന്റെ ആദ്യഇരയെന്ന് കണക്കാക്കപ്പെടുന്ന ജീവിയാണ് സുവര്ണd തവള. കോസ്റ്റാറിക്കയിലെ കോടവനങ്ങളുടെ ഭാഗമായ ചെറിയൊരു പ്രദേശത്ത് മാത്രം കാണപ്പെട്ടിരുന്ന ഈ മനോഹര ജീവിയെ 1966-ലാണ് ആദ്യമായി കണ്ടെത്തിയത്. ഒരുകാലത്ത് മുപ്പതിനായിരത്തോളം സുവര്ണജ തവളകള്‍ ആ കാട്ടില്‍ ഉണ്ടായിരുന്നതായി കണക്കാക്കുന്നു. ആഗോളതാപനത്തിന്റെ ഫലമായി അവയുടെ വാസഗേഹമായ കാട്ടിലെ ഈര്പ്പം കുറഞ്ഞതാണ് ആ ജീവിയെ നാശത്തിലേക്ക് തള്ളിവിട്ടത്. 1987-88 ലെ എല്നിിനോ പ്രതിഭാസം അവയുടെ നാശത്തിന് ആക്കംകൂട്ടി. അവസാനമായി ഒരു സുവര്ണല തവളയെ മനുഷ്യന്‍ കണ്ടതായി രേഖപ്പെടുത്തിയിട്ടുള്ളത് 1989 മെയ് 15-നാണ്. (കടപ്പാട്: ICUN; UNEP; World Watch Institute).

Saturday, December 19, 2009

...ബഹുകൃതവേഷം

വിശേഷാല്‍പ്രതി - ഇന്ദ്രന്‍

വാക്കില്‍ മാത്രം വിപ്ലവകാരിയാവുക ആദായകരമായ ബിസിനസ്സാണ്. വിപ്ലവവായാടികള്‍ എന്ന് അത്തരക്കാരെ വിളിക്കാറുണ്ട്. ഭീകരവാദം ഒരു വായാടിത്തമായി കൊണ്ടുനടക്കുന്നതും അതുപോലെ ആദായകരമായ ഏര്‍പ്പാടാണെന്നാണ് അബ്ദുന്നാസര്‍ മഅദനി കരുതിയിരുന്നത്. കുറെക്കാലം ഭീകരവായാടിത്തം പ്രയോഗിച്ചുനോക്കി. പകയും വൈരവും ഒരോ മെഗാടണ്‍ ശേഷിയുള്ള സേ്ഫാടകവസ്തുക്കളായി മനുഷ്യഹൃദയത്തില്‍ കയറ്റിവെക്കുന്ന പ്രസംഗങ്ങളാണ് നടത്തിപ്പോന്നത്. ഗുണമൊന്നും കിട്ടിയതുമില്ല, സൈഡ് ഇഫക്ട്‌സ് ഇപ്പോള്‍ ആളെ കാര്‍ന്നുതിന്നുകയും ചെയ്യുന്നു. സൃഷ്ടിച്ചുവിട്ട ഭീകരതാവൈറസുകള്‍ ചെകുത്താന്‍മാരായി നാടിനെ അലട്ടുന്നു. പഴയ നോവലിലെ ശാസ്ത്രജ്ഞന്‍ ഫ്രാങ്കൈന്‍സ്റ്റീന്‍ സൃഷ്ടിച്ച സത്വത്തെപ്പോലെ അവ തിരിഞ്ഞുകടിക്കാനും തുടങ്ങിയിരിക്കുന്നു.

സംഘപരിവാര്‍ ഭീകരര്‍ ബാബറി മസ്ജിദ് തകര്‍ത്തതുകൊണ്ടാണ് മഅദനിയുടെ ഐ. എസ്.എസ്. ഉണ്ടായതെന്നൊരു കടങ്കഥ പ്രചരിക്കുന്നുണ്ട്. സത്യമല്ല. മസ്ജിദ് തകര്‍ക്കുംമുമ്പുതന്നെ ഉണ്ടായിരുന്നു ഐ.എസ്.എസ്സും മഅദനിയുടെ തീവ്രവാദ വായാടിത്തവും. ബാബറി മസ്ജിദ് തകര്‍ക്കപ്പെടുന്നതിനു വര്‍ഷം മുമ്പാണ് മസ്ജിദ് ആരോ തകര്‍ത്തെന്ന് വ്യാജവാര്‍ത്തയിറക്കി തെക്കന്‍ കേരളത്തിലുടനീളം മഅദനിഅനുയായികള്‍ കലാപമഴിച്ചുവിട്ടത്. മഅദനിയുടെ ശുദ്ധ സാത്വിക പ്രസംഗം കേള്‍ക്കുന്നവന് അന്നുറങ്ങുംമുമ്പ് പിച്ചാത്തി സംഘടിപ്പിച്ച് ആരെയെങ്കിലും കുത്തിമലര്‍ത്തണമെന്നു തോന്നിപ്പോകും. മറ്റേയിനം ഫാസിസ്റ്റ് സംഘത്തിന്റെ അതേ മോഡലിലായിരുന്നു മഅദനി സംഘത്തിന്റെയും ട്രൗസറും വടിയുമൊക്കെ. ബാബറി മസ്ജിദ് തകര്‍ച്ചയുടെ പാപത്തില്‍നിന്നു തടിയൂരുന്നതിന്റെ ഭാഗമായി റാവുസര്‍ക്കാര്‍ ചില സംഘടനകളെ നിരോധിച്ചപ്പോള്‍ ആ കൂട്ടത്തില്‍പ്പെടാനുള്ള യോഗം ഐ.എസ്.എസ്സിനുണ്ടായി. എന്തൊരു അംഗീകാരം! സംഘപരിവാറില്‍പ്പെട്ട രണ്ട് ഊക്കന്‍ ഫാസിസ്റ്റ് സംഘടനകള്‍ക്കൊപ്പം നിരോധിക്കപ്പെട്ട ഏക ന്യൂനപക്ഷ ഫാസിസ്റ്റ് പ്രസ്ഥാനം എന്നതാണ് ചരിത്രത്തില്‍ അവരെക്കുറിച്ച് തങ്കലിപികളില്‍ എഴുതപ്പെട്ടിട്ടുള്ളത്. നിരോധനത്തെ മഅദനി അത്യന്തം ധീരമായാണ് നേരിട്ടത്-നിരോധന ഉത്തരവു വരുംമുമ്പ് സംഘടന പിരിച്ചുവിട്ട് സ്ഥലം കാലിയാക്കി- അല്ല പിന്നെ.

അന്നുതുടങ്ങിയിരുന്നു മഅദനിയുടെ മാനസാന്തരം. ഐ.എസ്.എസ്സിനെയും ചുമന്ന് നടക്കാന്‍ വയ്യ. ജയിലിലാകും. അങ്ങനെയാണ് പിന്നാക്കജാതി-ദലിത്-ന്യൂനപക്ഷ-ചൂഷിതവര്‍ഗ ബഡാ മുന്നണിയാകാമെന്ന് തീരുമാനിച്ചത്. മതവികാരം വ്രണപ്പെടുത്തിയതിനുള്ള കേസുകളുടെ എണ്ണം പല ഡസന്‍ പിന്നിട്ട് ലോക റെക്കോഡ് ആകുമെന്നായപ്പോഴാണ് മഅദനിക്ക് പൊടുന്നനെ മതേതരത്വ ബോധോദയം ഉണ്ടായത്. മതേതരനായാല്‍പ്പിന്നെ പിറകെ പോലീസ് വരില്ലെന്ന സമാധാനവുമുണ്ട്. ഹോ, ഈ മുടിഞ്ഞ കേരളത്തില്‍ ജീവിച്ചുപോകാന്‍ എന്തെല്ലാം വേഷം കെട്ടണം. പി.ഡി.പി.യായി പുതിയവേഷം. തെക്കുവടക്കുനടക്കുന്ന എക്‌സ് നക്‌സല്‍ വിപ്ലവക്കാര്‍ തൊട്ട് എക്‌സ് സംന്യാസിമാരെ വരെ യഥേഷ്ടം കിട്ടി. അങ്ങനെ പി.ഡി.പി. അസല്‍ മതേതര പാര്‍ട്ടിയായി. സി.പി.എമ്മിനുമാത്രം അന്ന് അതത്ര ബോധിച്ചില്ല. അങ്ങനെയാണ് ഇടതുസര്‍ക്കാറിന്റെ പോലീസ് പിടികൂടി തമിഴ്‌നാടിനു കൈമാറിയത്.

കൈയില്‍ നാലുവോട്ടുണ്ടായിരുന്നതുകൊണ്ട് തിരിഞ്ഞുനോക്കാന്‍ ആളുണ്ടായി. യു.ഡി.എഫ്. നേതാക്കള്‍ കോയമ്പത്തൂര്‍ ജയിലില്‍ തലയില്‍ മുണ്ടിട്ട് പോയാണ് നിയമസഭാതിരഞ്ഞെടുപ്പില്‍ വോട്ടുവാങ്ങിയെടുത്തത്. ജയിലില്‍നിന്നു വിടുവിക്കാന്‍ ആവുന്നതെല്ലാം ചെയ്യുമെന്ന വാഗ്ദാനം മാത്രം കൊടുത്താല്‍ മതിയായിരുന്നു അക്കാലത്ത്. അങ്ങനെ മഅദനി യു.ഡി.എഫ്. പക്ഷമായി. പി.ഡി.പി.യുടെ കൂടി വോട്ടുവാങ്ങി അധികാരത്തില്‍ വന്ന യു.ഡി.എഫ് പക്ഷേ, കൊടുംചതിയാണ് പിന്നെ ചെയ്തത്. വീട്ടിലൊരാള്‍ മരിച്ചപ്പോള്‍ പരോളില്‍വരാന്‍ മഅദനിയെ അനുവദിച്ചില്ല. വന്നാല്‍ കേരളത്തില്‍ വര്‍ഗീയകലാപം പൊട്ടിപ്പുറപ്പെടുമെന്ന് കോടതിക്ക് റിപ്പോര്‍ട്ടയച്ചപ്പോള്‍ പരോള്‍ കട്ടപ്പൊകയായി. അവിടെ നിന്നുതുടങ്ങി മഅദനിയുടെ അടുത്ത ഘട്ടം മാനസാന്തരം. ഇടതുപക്ഷത്തേക്കായി ചായ്‌വ്. രണ്ടിലൊന്നിനൊപ്പം നില്ക്കാതെ കേരളത്തില്‍ നിന്നുപിഴയ്ക്കാനാവില്ലല്ലോ. ഇടതും വലതും ചേര്‍ന്ന് നിയമസഭയില്‍ പ്രമേയം പാസ്സാക്കിയതുകൊണ്ടൊന്നുമല്ല, കോടതിയിലെ കേസുകള്‍ ഓരോന്നായി കുളമായതുകൊണ്ടാണ് മഅദനിക്ക് ജയിലില്‍നിന്നിറങ്ങാനായത്. തിരുവനന്തപുരം കടപ്പുറത്ത് പൗരസ്വീകരണം നല്കുമ്പോള്‍ വേദിയില്‍ ഉണ്ടായിരുന്നത് യു.ഡി.എഫുകാരല്ല. കേരളം ഭരിക്കുന്ന മൂന്ന് ഇടതുമന്ത്രിമാരായിരുന്നു. അതിലൊരാള്‍ പോലീസിനെ ഭരിക്കുന്ന കോടിയേരി ബാലകൃഷ്ണനായിരുന്നു. മഅദനിയുടെ ഭാര്യ സൂഫിയയെ അറസ്റ്റ് ചെയ്യാന്‍ ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്തുതന്നെ തെളിവുണ്ടായിരുന്നു എന്ന് ഇപ്പോള്‍ പറയുന്ന കോടിയേരി ബാലകൃഷ്ണന്‍തന്നെ.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അസല്‍ ഇടതുപക്ഷമായി. സാമ്രാജ്യത്വവിരുദ്ധം, ആഗോളീകരണവിരുദ്ധം തുടങ്ങിയവ ഡയലോഗിന്റെ ഭാഗമായി. പൊതുവേദിയില്‍ പിണറായി സഖാവ് എഴുന്നേറ്റുനിന്നാദരിക്കുന്നതുകണ്ടപ്പോഴേ നമുക്കു മഅദനിയുടെ വില മനസ്സിലായുള്ളൂ. പക്ഷേ, വോട്ടര്‍മാര്‍ക്ക് അതത്ര ബോധ്യപ്പെട്ടില്ല. വോട്ടെണ്ണിത്തുടങ്ങിയപ്പോള്‍ ആരംഭിച്ച ദുര്‍ദശയുടെ കയ്പ് കൂടിവരുന്നേയുള്ളൂ. ഇടതും വലതും മാറിമാറി വെള്ള പൂശിയിട്ടും മഅദനിയുടെ കരിനിറം ഒട്ടും കുറഞ്ഞിട്ടില്ല.
ഇപ്പോള്‍ ശുദ്ധസംന്യാസിയുടെ വേഷമാണ്. കേരളം കത്തിക്കാനുള്ള തീയുമായി നടന്ന ആള്‍ ഇപ്പോള്‍ ഒരുറുമ്പിനെപ്പോലും വേദനിപ്പിക്കില്ലെന്നാണ് പറയുന്നത്. സത്യമായ വേഷം ഏതാണെന്ന് ജനത്തിനു പിടികിട്ടിയിട്ടില്ല, അതു മഅദനിക്കുതന്നെ അറിയുമോ എന്നും പിടിയില്ല.

** **

ബസ് കത്തിക്കുന്നത് ഭീകരപ്രവര്‍ത്തനം ആണെന്ന് കോടതി പറഞ്ഞിട്ടുണ്ട്. യാത്രക്കാരെ പുറത്തിറക്കിയാണ് അവര്‍ കൃത്യം നിര്‍വഹിച്ചതെന്നത് സത്യം. ഭീകരതയുടെ അളവല്പം കുറച്ചെന്നുമാത്രം. ഭീകരത ഭീകരത തന്നെ.

ഭീകരതയുടെ നിര്‍വചനം കാലത്തിനും ദേശത്തിനും വ്യക്തികള്‍ക്കുമനുസരിച്ച് മാറുമായിരിക്കാം. ചരിത്രത്തിലെ ആദ്യ ബസ് തീവെപ്പൊന്നുമല്ല കളമശ്ശേരിയിലേത്. വിമോചനസമരം മുതലിങ്ങോട്ട് എത്രയെത്ര സ്റ്റേറ്റ് ബസ്സുകള്‍ അഗ്‌നിക്കിരയാക്കിയിരിക്കുന്നു. കെ.എസ്.ആര്‍.ടി.സി. പോലും അതിന്റെ കണക്ക് സൂക്ഷിച്ചിരിക്കാനിടയില്ല. കേരളത്തിലെ മുഖ്യ പാര്‍ട്ടികള്‍ക്ക് മഅദനിയുടെ പാര്‍ട്ടിയെ വിമര്‍ശിക്കാനും പ്രതിക്കൂട്ടില്‍ കയറ്റാനും എത്രത്തോളം ധാര്‍മികാവകാശമുണ്ടെന്ന് പഴയകാര്യങ്ങള്‍ ഓര്‍ക്കുന്നവര്‍ക്കറിയാം.

നമ്മുടെ ദേശീയ അഹിംസാപാര്‍ട്ടിയുടെ കാര്യമെടുക്കാം. മഹാത്മാഗാന്ധിയുടെ അനുയായികളാണ്. 1977-78 കാലത്ത് ജനതാപാര്‍ട്ടിക്കാര്‍ രണ്ടുതവണയായി 48 മണിക്കൂര്‍ ഇന്ദിരാഗാന്ധിയെ ജയിലിലിട്ടപ്പോള്‍ കത്തിയ ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകള്‍ക്കും ട്രെയിനുകള്‍ക്കും കെട്ടിടങ്ങള്‍ക്കും സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും കൈയും കണക്കുമില്ല,78 ഡിസംബര്‍ 20 നാണ് ഇന്ദിരാജിയെ ലോക്‌സഭയില്‍നിന്നു പുറത്താക്കിയതും രണ്ടാംവട്ടം ജയിലിടച്ചതും. അന്നുരാത്രി തിരുവനന്തപുരം-കന്യാകുമാരി റൂട്ടിലെ തക്കലയില്‍ തമിഴ്‌നാട് ട്രാന്‍. കോര്‍പ്പറേഷന്റെ ബസ് രാത്രി ഒരുസംഘമാളുകള്‍ തീവെച്ചു. വെന്തുമരിച്ചത് എട്ടുപേര്‍. ഡിസംബര്‍ 27-ന്റെ ഒന്നാംപേജ് വാര്‍ത്തയുടെ തലക്കെട്ട് ഇതാ ഇങ്ങനെ-'മൂന്നുപേര്‍ അറസ്റ്റില്‍: തക്കല ബസ് കത്തിച്ചത് കോണ്‍. ഐ.ക്കാര്‍'.

ബസ്‌കത്തിക്കലൊന്നും അന്നത്തെ നിലവാരമനുസരിച്ച് ഭീകരപ്രവര്‍ത്തനമല്ല. ഇന്ദിരാഗാന്ധിയുടെ അറസ്റ്റില്‍ പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസ്സുകാര്‍ വേറൊന്നുകൂടിചെയ്തു. കൊല്‍ക്കത്ത-ഡല്‍ഹി റൂട്ടില്‍ പറക്കുന്ന ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം തട്ടിക്കൊണ്ടുപോയി വാരാണസിയിലിറക്കി. അക്കാലത്ത് മൊബൈല്‍ ഫോണൊന്നും ഇല്ലാതിരുന്നതുകൊണ്ട് ഏതെല്ലാം നേതാക്കള്‍ക്കാണ് ഇതില്‍ പങ്കെന്ന് കണ്ടുപിടിക്കാന്‍ പോലീസിനു കഴിഞ്ഞുകാണില്ല. വിമാനം തട്ടിക്കൊണ്ടുപോകുന്നത് ഭീകരപ്രവര്‍ത്തനമാണോ എന്നുമറിയില്ല. ഒരുകാര്യം സമ്മതിച്ചേതീരൂ. അഹിംസാപാര്‍ട്ടിയായതുകൊണ്ടാവണം അസല്‍ തോക്കല്ല, കളിത്തോക്ക് കാട്ടി പൈലറ്റിനെ ഭീഷണിപ്പെടുത്തി വിമാനം തട്ടിയത്.

1970 ജനവരി 21ന് കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരിനടുത്ത് ചാവശ്ശേരിയില്‍ രാത്രി ബസ് കത്തി ഒരാള്‍ അവിടെത്തന്നെ മരിച്ചുവീണു. ഡസന്‍കണക്കിനാളുകള്‍ ജീവച്ഛവങ്ങളായി. ചിലര്‍ പിന്നീട് മരിച്ചു. ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളികളുടെ സമരം അച്യുതമേനോന്‍ സര്‍ക്കാറിനെതിരായ രാഷ്ട്രീയ സമരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ തെരുവിലിറങ്ങിയ സഖാക്കള്‍ കാട്ടിക്കൂട്ടിയ പല വിക്രസ്സുകളില്‍ ഒന്നായിരുന്നു ആ കത്തിക്കല്‍.

മറ്റേ ആര്‍ഷഭാരത സാംസ്‌കാരിക പാര്‍ട്ടിക്ക് കത്തിക്കാന്‍ ബസ് വേണമെന്ന് നിര്‍ബന്ധമൊന്നുമില്ല. ഗുജറാത്തിലും പുറത്തും എണ്ണമറ്റ നഗരങ്ങളില്‍ അവര്‍ പച്ചമനുഷ്യരെത്തന്നെയാണ് കത്തിച്ചിരുന്നത്.

ഭീകരപ്രവര്‍ത്തനമെന്നത് നമ്മുടെ നാട്ടില്‍ പുതിയ ഏര്‍പ്പാടാണ്. ചെയ്യുന്ന ആളിനും നാളിനും കാലത്തിനും ദേശത്തിനും വിശ്വാസത്തിനുമെല്ലാമനുസരിച്ച് അതിന്റെ നിര്‍വചനം മാറിക്കൊണ്ടിരിക്കും.

** **

കേന്ദ്രമന്ത്രി ഇ. അഹമ്മദിന്റെ ബന്ധു ഭീകരവാദിയും ലഷ്‌കര്‍-ഇ-തൊയ്ബ പ്രവര്‍ത്തകനുമൊക്കെയാണെന്ന് സി.പി.എം. മുഖപത്രത്തില്‍ വെണ്ടക്ക വാര്‍ത്തയാണ്. ബന്ധുത്വം എന്ത് എന്ന് ആ വാര്‍ത്തയില്‍ത്തന്നെയുണ്ട്. സഹോദരിയുടെ മകളുടെ ഭര്‍ത്താവിന്റെ അനുജന്‍. റോഡില്‍ കണ്ടാല്‍ അഹമ്മദിന് ആളെ തിരിച്ചറിയാനാകുമോ എന്നറിയില്ല. മഹാത്മാഗാന്ധിക്ക് സ്വന്തം പുത്രന്‍ മദ്യപനും ശത്രുവുമാകുന്നത് തടയാന്‍ കഴിഞ്ഞിട്ടില്ല. പിന്നെയല്ലേ അഹമ്മദിന് സഹോദരിയുടെ മകളുടെ ഭര്‍ത്താവിന്റെ അനുജനെ നന്നാക്കാനാകുന്നു.

ഭീകരതാബന്ധത്തിന്റെ ചുവന്ന പാടുകള്‍ എതിര്‍പാര്‍ട്ടിയുടെ കൊടിയിലുണ്ടെന്ന് തെളിയിക്കാന്‍ ഓരോ പാര്‍ട്ടിയും നടത്തുന്ന ശ്രമത്തിന്റെ ചെറിയ സാമ്പിള്‍ മാത്രമാണിത്. നാലുവോട്ടുകിട്ടാന്‍ ആരെയും പുല്‍കുമായിരുന്നു ഇവരെല്ലാം. ഇപ്പോള്‍ പൂരപ്പറമ്പില്‍ കണ്ട പരിചയം പോലും നടിക്കുന്നില്ല. ഭീകരവാദിയുടെ അയല്‍വാസിയായിപ്പോയവരോ ഒന്നിച്ചൊരു കടയില്‍ ചായകുടിച്ചവരോ ഒരേ ബസ്സില്‍ എന്നോ യാത്ര ചെയ്തവരോ ബാര്‍ബര്‍ഷോപ്പില്‍ മുടി മുറിച്ചവനോ ടാക്‌സിയോടിച്ചവനോ എതിര്‍ പാര്‍ട്ടിക്കാരായി ഉണ്ടോ എന്നുവരെ അന്വേഷിക്കുകയാണ്. ആരായാലും മതി.

Wednesday, December 16, 2009

Monday, December 14, 2009

ഇരകളും വേട്ടക്കാരും

പി.കെ. അബ്ദുള്‍റഊഫ്‌


ഇരവാദത്തില്‍ നിന്നും ഭീകരവാദത്തിലേക്കുള്ള ദൂരം മുസ്‌ലിംജനത മനസ്സിരുത്തി പഠിക്കേണ്ട വിഷയമാണ്. ജനാധിപത്യത്തേക്കാള്‍, മതേതരത്വത്തേക്കാള്‍ മഹത്തായ ഒന്നുസൃഷ്ടിക്കാന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ട മുഹമ്മദലി ജിന്നയെ നാം മറക്കാനിടയില്ല. ഒരര്‍ഥത്തില്‍ ഇന്നത്തെ ഇരവാദികളുടെ പിതാമഹനായി ജിന്നയെ വിലയിരുത്താം. എങ്കില്‍ മാത്രമേ ഇന്ത്യയെന്ന മഹത്തായ രാഷ്ട്രത്തെ നിങ്ങള്‍ക്ക് തിരിച്ചറിയാനാകൂ


കേരളത്തിലെ മുസ്‌ലിം തീവ്രവാദം പുതിയ ആകാശവും ഭൂമിയും തേടിയുള്ള പ്രയാണംതുടരുമ്പോള്‍ ചില പച്ചയായ യാഥാര്‍ഥ്യങ്ങള്‍ പങ്കുവെക്കാതെ നിവൃത്തിയില്ല. ഇരകളും വേട്ടക്കാരും എന്നപ്രയോഗം തൊണ്ണൂറുകളുടെ അവസാനം രൂപംകൊണ്ട് ഇപ്പോള്‍ ഏതാണ്ട് ആഘോഷമായിത്തന്നെ കൊണ്ടാടുന്ന ഒരു പ്രത്യേക സംഗതിയാണ്. നമ്മുടെ സകല സാംസ്‌കാരിക നായകരും ബുദ്ധിജീവികളും അറിഞ്ഞോ അറിയാതെയോ വീണുപോയ ചതുപ്പുനിലം. നാടന്‍ഭാഷയില്‍ പറഞ്ഞാല്‍ ആടിനെ പട്ടിയാക്കുന്ന രാസപ്രക്രിയയാണ് ഇതിലൂടെ സൃഷ്ടിക്കപ്പെട്ടത് എന്നസത്യം ഇനിയും മറച്ചുവെക്കേണ്ട കാര്യമില്ല.
സത്യത്തില്‍ ഇവിടെ കൊട്ടിഗ്‌ഘോഷിക്കപ്പെടുന്ന ഇരവാദം മനുഷ്യാവകാശമെന്ന വ്യാജലേബലില്‍ രംഗത്തുവന്ന വര്‍ഗീയ, തീവ്രവാദ സ്വഭാവമുള്ള ഒരുവിഭാഗത്തിന്റെ സംഭാവനയായിരുന്നു. പക്ഷേ, ഇവര്‍ പ്രവര്‍ത്തിക്കുക പലപ്പോഴും ദളിത്, പരിസ്ഥിതി പ്രേമം പ്രസംഗിച്ചുകൊണ്ടാണ്. ഇവിടെ തുടങ്ങുന്നു ആടില്‍നിന്നും പട്ടിയിലേക്കുള്ള ദൂരം.
കേരളത്തിലെ മുസ്‌ലിം സമുദായത്തെ ഇരവാദത്തിലേക്ക് വലിച്ചടുപ്പിക്കാന്‍ ഇടയാക്കിയ നിരവധി സംഭവങ്ങളുണ്ട്. ബാബറി മസ്ജിദിന്റെ തകര്‍ക്കലും മിഡില്‍ ഈസ്റ്റ് രാഷ്ട്രീയവും ഗുജറാത്ത് കലാപവുമെല്ലാം ഇരവാദക്കാര്‍ക്ക് ചാകര സൃഷ്ടിക്കാന്‍പോന്ന സംഭവങ്ങളായിരുന്നു.

എന്നാല്‍ ഈ പ്രശ്‌നത്തിന്റെ മറ്റൊരുതലം നാം കാണേണ്ടതുണ്ട്. അതിന് മലബാര്‍പ്രദേശത്തെ തിരഞ്ഞെടുപ്പ് വിശേഷങ്ങളിലേക്ക് പോകേണ്ടിവരും. ഇരവാദത്തിന്റെ തിയറി എങ്ങനെ പ്രാക്ടിക്കലാക്കാമെന്ന പരീക്ഷണശാലകളാണ് കഴിഞ്ഞ പതിറ്റാണ്ടിലേറെയായി ഈ പ്രദേശങ്ങള്‍. അതായത് പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍പ്പോലും വെള്ളവും വൈദ്യുതിയുമൊന്നും ചര്‍ച്ചാവിഷയങ്ങളാകാതെ പകരം സദ്ദാംഹുസൈനും ആണവക്കരാറും അമേരിക്കയുമെല്ലാം കടന്നുവരുന്നു. ഇതൊരു ക്ലീന്‍ ഹൈജാക്കിങ്ങാണ്.
ഈ പുതിയതരം ഇരവാദം മോശമല്ലെന്നുകണ്ട് കുറച്ചു വോട്ടുകള്‍ക്കുവേണ്ടി ഇടതുപക്ഷവും ഈ വിഷയത്തില്‍ ഒത്തുചേരുന്നു. ഇരവാദികള്‍ സന്തോഷത്തിന്റെ പരകോടിയില്‍.

മറ്റൊരു ഇരവാദം നടന്നത് പി.ഡി.പി. നേതാവ് അബ്ദുല്‍നാസര്‍ മഅദനിയുടെ കാര്യത്തിലാണ്. അദ്ദേഹത്തിന്റെ പ്രസംഗവും പ്രവര്‍ത്തനശെലിയുമെല്ലാം 'വിസ്മരിപ്പിച്ച് ' ഇരവാദികള്‍ ഒരുപൗരന്റെ മൗലികമായ അവകാശം എന്നനിലയിലേക്ക് പ്രശ്‌നത്തെ എത്തിച്ച് കാര്യംനേടുന്നതും നാംകണ്ടു. അക്കാലത്ത് പള്ളികളില്‍ പ്രത്യേകപ്രാര്‍ഥനകള്‍ സംഘടിപ്പിക്കാനും അതിലൂടെ കഴിയുന്നത്ര മഹല്ലുകളെ ഹൈജാക്കുചെയ്യാനും ശ്രമമുണ്ടായി. ഇത്തരം ഘട്ടങ്ങളിലെല്ലാം മുസ്‌ലിം സമുദായവും പൊതു സമൂഹവുമെല്ലാം ഈ പുത്തന്‍കാഴ്ചകള്‍ കണ്ട് അന്തംവിടുകയോ നിഷ്‌ക്രിയരാവുകയോ ചെയ്തു.
ഭൂരിപക്ഷ വര്‍ഗീയത പോലെത്തന്നെ ന്യൂനപക്ഷ വര്‍ഗീയതയും ആപത്താണ് എന്ന് മുറവിളികൂട്ടുന്ന ഇടതുപക്ഷം തന്നെയാണ് കേരളത്തിലെ ഇരവാദത്തിന്റെ പ്രധാന പ്രമോട്ടര്‍മാര്‍ എന്നവസ്തുത നാം കാണാതിരുന്നുകൂടാ. മലബാറിലെ മുസ്‌ലിംവോട്ടില്‍ കണ്ണുവെച്ച് ഇ.എം.എസ്. നമ്പൂതിരിപ്പാടിനെപ്പോലുള്ളവര്‍ മഅദനിയെപ്പോലൊരു രാഷ്ട്രീയക്കാരനെ അവതരിപ്പിച്ച രീതിയില്‍ നിന്നുതന്നെ തുടങ്ങുന്നു ഇരവാദത്തിന്റെ രാഷ്ട്രീയഅസ്തിത്വം. അടുത്തകാലത്ത് കെ.ഇ.എന്‍. കുഞ്ഞഹമ്മദ് പുതിയ നിര്‍വചനം കൂട്ടിച്ചേര്‍ത്ത് പാര്‍ട്ടിയെ കുറച്ചുകൂടി 'ഉയരത്തിലെത്തിച്ചു'.

ഇവിടെ ജമാഅത്തെ ഇസ്‌ലാമി, പി.ഡി.പി., എന്‍.ഡി.എഫ്. തുടങ്ങിയവര്‍ സാമുദായികവിഷയങ്ങളില്‍ എടുക്കുന്ന നിലപാടുകള്‍ നാം പഠിക്കേണ്ട ഒന്നാണ്. ഇവയോടുള്ള ഇടതുസമീപനവും വിലയിരുത്തപ്പെടേണ്ടതാണ്. മുസ്‌ലിം ലീഗ് ഈ വിഷയങ്ങളില്‍ എന്നും വളരെ സേഫായ കളിയാണ് ഇഷ്ടപ്പെടുന്നത്. രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യപ്രസ്ഥാനമായ കോണ്‍ഗ്രസ്സിന് ഈ വിഷയങ്ങളിലെല്ലാം നിലപാടുകള്‍ ഉണ്ടെങ്കിലും പരസ്യപ്പെടുത്താന്‍ ഇഷ്ടപ്പെടാറില്ല. കാരണം ജനങ്ങളിലേക്ക് ഇറങ്ങാനുള്ള മടിയും ബുദ്ധിമുട്ടാനുള്ള വൈമനസ്യവും തന്നെയാണ് പ്രധാനം. എങ്കിലും കോണ്‍ഗ്രസ്് പ്രസ്ഥാനം ഒരിക്കലും വിസ്മരിക്കാന്‍പാടില്ലാത്ത ഒരുവ്യക്തിയുണ്ട്, പ്രത്യേകിച്ചും ഈവിഷയത്തില്‍. വിഭജനത്തിനും വര്‍ഗീയതയ്ക്കുമെതിരെ നിലകൊണ്ട്, കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ ശരിയായപാത എന്തെന്ന് സ്വന്തം ജീവിതംകൊണ്ട് മലബാറിനെ പഠിപ്പിച്ച ഒരുമനുഷ്യനെ, പഴയ കെ.പി.സി.സി. പ്രസിഡന്റ് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെ.

ഇപ്പോള്‍ ഇരവാദികള്‍ പുതിയ മേച്ചില്‍പുറങ്ങള്‍ തേടുകയാണ്. കണ്ണുതുറന്നുപിടിച്ചെങ്കില്‍ മാത്രമേ ഇക്കൂട്ടരെ തിരിച്ചറിയാനാകൂ എന്നതാണ് ഏറ്റവും വലിയ ദുരന്തം. ചെങ്ങറയിലും മൂലമ്പള്ളിയിലും അതിരപ്പള്ളിയിലുമെല്ലാം ചെറുവേഷങ്ങളുമായി ഇവര്‍ എത്തിയിരുന്നു. കൂട്ടിനെന്നും ഒരുകൂട്ടം സാംസ്‌കാരിക നായകരെയും ബുദ്ധിജീവികളെയും കാണാം. നാവും പേനയും വാടകയ്ക്ക് കൊടുക്കുകയാണ് ഇവരുടെ പ്രധാനവിനോദം. സാധാരണക്കാരന്റെ സമരങ്ങളെ ഹൈജാക്കുചെയ്തുകൊണ്ട് സമൂഹമധ്യത്തില്‍ ഇടം 'പിടിച്ചുവാങ്ങുന്ന' ഈ വ്യാജന്മാരെ അമര്‍ച്ചചെയ്യേണ്ട ബാധ്യത നമ്മുടെ സാംസ്‌കാരിക മേലാളന്മാര്‍ എന്നാണാവോ തിരിച്ചറിയുക.
ഇരവാദത്തില്‍ നിന്നും ഭീകരവാദത്തിലേക്കുള്ള ദൂരം മുസ്‌ലിംജനത മനസ്സിരുത്തി പഠിക്കേണ്ട വിഷയമാണ്. ജനാധിപത്യത്തേക്കാള്‍, മതേതരത്വത്തേക്കാള്‍ മഹത്തായ ഒന്നുസൃഷ്ടിക്കാന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ട മുഹമ്മദലി ജിന്നയെ നാം മറക്കാനിടയില്ല. ഒരര്‍ഥത്തില്‍ ഇന്നത്തെ ഇരവാദികളുടെ പിതാമഹനായി ജിന്നയെ വിലയിരുത്താവുന്നതാണ്. എങ്കില്‍ മാത്രമേ ഇന്ത്യയെന്ന മഹത്തായ രാഷ്ട്രത്തെ നിങ്ങള്‍ക്ക് തിരിച്ചറിയാനാകൂ. തിരിച്ചറിയാത്തവര്‍ ഇപ്പോഴും നമുക്കിടയിലുണ്ട്. പക്ഷേ, അവരെ നാം തിരിച്ചറിയണം

Thursday, December 10, 2009

When the Nazis came for the ...

When the Nazis came for the communists,
I remained silent;
I was not a communist.
When they locked up the social democrats,
I remained silent;
I was not a social democrat.

When they came for the trade unionists,
I did not speak out;
I was not a trade unionist.

When they came for the Jews,
I remained silent;
I was not a Jew.

When they came for me,
there was no one left to speak out.

Wednesday, December 9, 2009

വന്ദേ മാതരം

വന്ദേ മാതരം വന്ദേ മാതരം
സുജലാം സുഫലാം മലയജശീതളാം
സസ്യശ്യാമളാം മാതരം
വന്ദേ മാതരം

ശുഭ്രജ്യോത്സ്നാ പുളകിതയാമിനീം
ഫുല്ലകുസുമിത ദ്രുമദളശോഭിണീം
സുഹാസിനീം സുമധുരഭാഷിണീം
സുഖദാം വരദാം മാതരം
വന്ദേ മാതരം

കോടി കോടി കണ്ഠ കള കള നിനാദ കരാളേ
ദ്വിസപ്ത കോടി ഭുജൈധൃത ഖരകരവാളേ
കേ ബോലേ മാ തുമി അബലേ
ബഹുബല ധാരിണീം നമാമി താരിണീം
രിപുദളവാരിണീം മാതരം
വന്ദേ മാതരം

തുമി വിദ്യാ തുമി ധര്‍മ, തുമി ഹൃദി തുമി മര്‍മ
ത്വം ഹി പ്രാണാ: ശരീരേ
ബാഹുതേ തുമി മാ ശക്തി,
ഹൃദയേ തുമി മാ ഭക്തി,
തോമാരൈ പ്രതിമാ ഗഡി മന്ദിരേ മന്ദിരേ

ത്വം ഹി ദുര്‍ഗാ ദശപ്രഹരണധാരിണീ
കമലാ കമലദള വിഹാരിണീ
വാണീ വിദ്യാദായിനീ, നമാമി ത്വം
നമാമി കമലാം അമലാം അതുലാം
സുജലാം സുഫലാം മാതരം

ശ്യാമളാം സരളാം സുസ്മിതാം ഭൂഷിതാം
ധരണീം ഭരണീം മാത

ജ്ഞാനപ്പാന-കവി: പൂന്താനം നമ്പൂതിരി (1547-1640)

വന്ദനം

കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാര്‍ദ്ദന!

കൃഷ്ണ! ഗോവിന്ദ! നാരായണാ! ഹരേ!

അച്യുതാനന്ദ! ഗോവിന്ദ! മാധവാ!

സച്ചിദാനന്ദ! നാരായണാ! ഹരേ!



ഗുരുനാഥന്‍ തുണചെയ്ക സന്തതം

തിരുനാമങ്ങള്‍ നാവിന്മേലെപ്പോഴും

പിരിയാതെയിരിക്കണം നമ്മുടെ

നരജന്മം സഫലമാക്കീടുവാന്‍!



കാലലീല


ഇന്നലെയോളമെന്തെന്നറിഞ്ഞീലാ

ഇന്നി നാളെയുമെന്തെന്നറിഞ്ഞീലാ

ഇന്നിക്കണ്ട തടിക്കു വിനാശവു-

മിന്ന നേരമെന്നേതുമറിഞ്ഞീലാ.


കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ-

ക്കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍.

രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ

തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍,

മാളികമുകളേറിയ മന്നന്റെ

തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍.



അധികാരിഭേദം


കണ്ടാലൊട്ടറിയുന്നു ചിലരിതു

കണ്ടാലും തിരിയാ ചിലര്‍ക്കേതുമേ.

കണ്ടതൊന്നുമേ സത്യമല്ലെന്നതു

മുമ്പേ കണ്ടിട്ടറിയുന്നിതു ചിലര്‍.

മനുജാതിയില്‍ത്തന്നെ പലവിധം

മനസ്സിന്നു വിശേഷമുണ്ടോര്‍ക്കണം.


പലര്‍ക്കുമറിയേണമെന്നിട്ടല്ലോ

പലജാതി പറയുന്നു ശാസ്ത്രങ്ങള്‍.

കര്‍മ്മത്തിലധികാരി ജനങ്ങള്‍ക്കു

കര്‍മ്മശാസ്ത്രങ്ങളുണ്ടു പലവിധം.

ജ്ഞാനത്തിനധികാരി ജനങ്ങള്‍ക്കു

ജ്ഞാനശാസ്ത്രങ്ങളും പലതുണ്ടല്ലോ.


സാംഖ്യശാസ്ത്രങ്ങള്‍ യോഗങ്ങളെന്നിവ

സംഖ്യയില്ലതു നില്‌ക്കട്ടെ സര്‍വ്വവും;


തത്ത്വവിചാരം


ചുഴന്നീടുന്ന സംസാരചക്രത്തി-

ലുഴന്നീടും നമുക്കറിഞ്ഞീടുവാന്‍

അറിവുള്ള മഹത്തുക്കളുണ്ടൊരു

പരമാര്‍ത്ഥമരുള്‍ചെയ്തിരിക്കുന്നു.


എളുതായിട്ടു മുക്തി ലഭിപ്പാനായ്‌

ചെവി തന്നിതു കേള്‍പ്പിനെല്ലാവരും

നമ്മെയൊക്കെയും ബന്ധിച്ച സാധനം

കര്‍മ്മമെന്നറിയേണ്ടതു മുമ്പിനാല്‍

മുന്നമിക്കണ്ട വിശ്വമശേഷവും

ഒന്നായുള്ളൊരു ജ്യോതിസ്വരൂപമായ്‌

ഒന്നും ചെന്നങ്ങു തന്നോടു പറ്റാതെ

ഒന്നിനും ചെന്നു താനും വലയാതെ

ഒന്നൊന്നായി നിനയ്ക്കും ജനങ്ങള്‍ക്ക്‌

ഒന്നുകൊണ്ടറിവാകുന്ന വസ്തുവായ്‌



ഒന്നിലുമറിയാത്ത ജനങ്ങള്‍ക്ക്‌

ഒന്നുകൊണ്ടും തിരിയാത്ത വസ്തുവായ്‌

ഒന്നുപോലെയൊന്നില്ലാതെയുള്ളതി-

ന്നൊന്നായുള്ളൊരു ജീവസ്വരൂപമായ്‌

ഒന്നിലുമൊരു ബന്ധമില്ലാതെയായ്‌

നിന്നവന്‍ തന്നെ വിശ്വം ചമച്ചുപോല്‍.

മൂന്നുമൊന്നിലടങ്ങുന്നു പിന്നെയും

ഒന്നുമില്ലപോല്‍ വിശ്വമന്നേരത്ത്‌.


കര്‍മ്മഗതി


ഒന്നുകൊണ്ടു ചമച്ചൊരു വിശ്വത്തില്‍

മൂന്നായിട്ടുള്ള കര്‍മ്മങ്ങളൊക്കെയും

പുണ്യകര്‍മ്മങ്ങള്‍ പാപകര്‍മ്മങ്ങളും

പുണ്യപാപങ്ങള്‍ മിശ്രമാം കര്‍മ്മവും

മൂന്നു ജാതി നിരൂപിച്ചു കാണുമ്പോള്‍

മൂന്നുകൊണ്ടും തളയ്‌ക്കുന്നു ജീവനെ.

പൊന്നിന്‍ ചങ്ങലയൊന്നിപ്പറഞ്ഞതി-

ലൊന്നിരുമ്പുകൊണ്ടെന്നത്രേ ഭേദങ്ങള്‍.

രണ്ടിനാലുമെടുത്തു പണിചെയ്ത

ചങ്ങലയല്ലോ മിശ്രമാം കര്‍മ്മവും.

ബ്രഹ്‌ മവാദിയായീച്ചയെറുമ്പോളം

കര്‍മ്മബദ്ധന്മാരെന്നതറിഞ്ഞാലും.

ഭുവനങ്ങളെ സൃഷ്ടിക്കയെന്നതു

ഭുവനാന്ത്യപ്രളയം കഴിവോളം

കര്‍മ്മപാശത്തെ ലംഘിക്കയന്നതു

ബ്രഹ്‌മാവിന്നുമെളുതല്ല നിര്‍ണ്ണയം.

ദിക്‌പാലന്മാരുമവ്വണ്ണമോരോരോ

ദിക്കുതോറും തളച്ചു കിടക്കുന്നു.

അല്‌പകര്‍മ്മികളാകിയ നാമെല്ലാ-

മല്‌പകാലം കൊണ്ടോരോരോ ജന്തുക്കള്‍

ഗര്‍ഭപാത്രത്തില്‍ പുക്കും പുറപ്പെട്ടും

കര്‍മ്മംകൊണ്ടു കളിക്കുന്നതിങ്ങനെ.


ജീവഗതി


നരകത്തില്‍ക്കിടക്കുന്ന ജീവന്‍പോയ്‌

ദുരിതങ്ങളൊടുങ്ങി മനസ്സിന്റെ

പരിപാകവും വന്നു ക്രമത്താലേ

നരജാതിയില്‍ വന്നു പിറന്നിട്ടു

സുകൃതം ചെയ്തു മേല്‌പോട്ടു പോയവര്‍

സ്വര്‍ഗ്ഗത്തിങ്കലിരിന്നു സുഖിക്കുന്നു.

സുകൃതങ്ങളുമൊക്കെയൊടുങ്ങുമ്പോള്‍

പരിപാകവുമെള്ളോളമില്ലവര്‍

പരിചോടങ്ങിരുന്നിട്ടു ഭൂമിയില്‍

ജാതരായ്‌; ദുരിതം ചെയ്തു ചത്തവര്‍.

വന്നൊരദ്‌ദുരിതത്തിന്‍ഫലമായി

പിന്നെപ്പോയ്‌ നരകങ്ങളില്‍ വീഴുന്നു.

സുരലോകത്തില്‍നിന്നൊരു ജീവന്‍പോയ്‌

നരലോകേ മഹീസുരനാകുന്നു;

ചണ്ടകര്‍മ്മങ്ങള്‍ ചെയ്തവര്‍ ചാകുമ്പോള്‍

ചണ്ഡാലകുലത്തിങ്കല്‍പ്പിറക്കുന്നു.

അസുരന്മാര്‍ സുരന്മാരായീടുന്നു;

അമര‍ന്മാര്‍ മരങ്ങളായീടുന്നു;

അജം ചത്തു ഗജമായ്‌ പിറക്കുന്നു

ഗജം ചത്തങ്ങജവുമായീടുന്നു;


നരി ചത്തു നരനായ്‌ പിറക്കുന്നു

നാരി ചത്തുടനോരിയായ്‌പോകുന്നു;

കൃപകൂടാതെ പീഡിപ്പിച്ചീടുന്ന

നൃപന്‍ ചത്തു കൃമിയായ്‌പിറകുന്നു;

ഈച്ച ചത്തൊരു പൂച്ചയായീടുന്നു

ഈശ്വരന്റെ വിലാസങ്ങളിങ്ങനെ.

കീഴ്‌മേലിങ്ങനെ മണ്ടുന്ന ജീവന്മാര്‍

ഭൂമിയീന്നത്രേ നേടുന്നു കര്‍മ്മങ്ങള്‍

സീമയില്ലാതോളം പല കര്‍മ്മങ്ങള്‍;

ഭൂമിയീന്നത്രേ നേടുന്നു ജീവന്മാര്‍.


അങ്ങനെ ചെയ്തു നേടി മരിച്ചുട-

നന്യലോകങ്ങളോരോന്നിലോരോന്നില്‍

ചെന്നിരുന്നു ഭുജിക്കുന്നു ജീവന്മാര്‍

തങ്ങള്‍ ചെയ്തോരു കര്‍മ്മങ്ങള്‍ തന്‍ഫലം.

ഒടുങ്ങീടുമതൊട്ടുനാള്‍ ചെല്ലുമ്പോള്‍.

ഉടനെ വന്നു നേടുന്നു പിന്നെയും;

തന്റെ തന്റെ ഗൃഹത്തിങ്കല്‍നിന്നുടന്‍

കൊണ്ടുപോന്ന ധനംകൊണ്ടു നാമെല്ലാം

മറ്റെങ്ങാനുമൊരേടത്തിരുന്നിട്ടു

വിറ്റൂണെന്നു പറയും കണക്കിനേ.


ഭാരതമഹിമ


കര്‍മ്മങ്ങള്‍ക്കു വിളഭൂമിയാകിയ

ജന്മദേശമിബ്ഭൂമിയറിഞ്ഞാലും.

കര്‍മ്മനാശം വരുത്തേണമെങ്കിലും

ചെമ്മേ മറ്റെങ്ങുംസാധിയാ നിര്‍ണ്ണയം.

ഭക്തന്മാര്‍ക്കും മുമുക്ഷു ജനങ്ങള്‍ക്കും

സക്തരായ വിഷയീജനങ്ങള്‍ക്കും

ഇച്ഛീച്ചീടുന്നതൊക്കെകൊടുത്തീടും

വിശ്വമാതാവു ഭൂമി ശിവ ശിവ!

വിശ്വനാഥന്റെ മൂലപ്രകൃതിതാന്‍

പ്രത്യക്ഷേണ വിളങ്ങുന്നു ഭൂമിയായ്‌.


അവനീതലപാലനത്തിന്നല്ലൊ

അവതാരങ്ങളും പലതോര്‍ക്കുമ്പോള്‍.

അതുകൊണ്ടു വിശേഷിച്ചും ഭൂലോകം

പതിന്നാലിലുമുത്തമമെന്നല്ലോ

വേദവാദികളായ മുനികളും

വേദവും ബഹുമാനിച്ചു ചൊല്ലുന്നു.

ലവണാംബുധിമദ്ധ്യേ വിളങ്ങുന്ന

ജംബുദ്വീപൊരു യോജനലക്ഷവും

സപ്തദ്വീപുകളുണ്ടതിലെത്രയും

ഉത്തമമെന്നു വാഴ്‌ത്തുന്നു പിന്നെയും.


ഭൂപത്‌മത്തിനു കര്‍ണ്ണികയായിട്ടു

ഭൂധരേന്ദ്രനതിലല്ലോ നില്‌ക്കുന്നു.

ഇതിലൊമ്പതു ഖണ്ഡങ്ങളുണ്ടല്ലോ

അതിലുത്തമം ഭാരതഭൂതലം

സമ്മതരായ മാമുനിശ്രേഷ്ഠന്മാര്‍

കര്‍മ്മക്ഷേത്രമെന്നല്ലോ പറയുന്നു;

കര്‍മ്മബീജമതീന്നു മുളയ്ക്കേണ്ടു

ബ്രഹ്‌മലോകത്തിരിക്കുന്നവര്‍കള്‍ക്കും,

കര്‍മ്മബീജം വരട്ടിക്കളഞ്ഞുടന്‍

ജന്മനാശം വരുത്തേണമെങ്കിലും


ഭാരതമായ ഖണ്ഡമൊഴിഞ്ഞുള്ള

പാരിലെങ്ങുമെളുതല്ല നിര്‍ണ്ണയം.

അത്ര മുഖ്യമായുള്ളൊരു ഭാരത-

മിപ്രദേശമെന്നെല്ലാരുമോര്‍ക്കണം.


കലികാലമഹിമ


യുഗം നാലിലും നല്ലൂ കലിയുഗം

സുഖമേതന്നെ മുക്തിവരുത്തുവാന്‍.

കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാര്‍ദ്ദന!

കൃഷ്ണ! ഗോവിന്ദ! രാമ! എന്നിങ്ങനെ

തിരുനാമസങ്കീര്‍ത്തനമെന്നീയേ

മറ്റേതുമില്ല യത്‌നമറിഞ്ഞാലും


അതു ചിന്തിച്ചു മറ്റുള്ള ലോകങ്ങള്‍

പതിമ്മൂന്നിലുമുള്ള ജനങ്ങളൂം

മറ്റു ദ്വീപുകളാറിലുമുള്ളോരും

മറ്റു ഖണ്ഡങ്ങളെട്ടിലുമുള്ളോരും

മറ്റു മൂന്നു യുഗങ്ങളിലുള്ളോരും

മുക്തി തങ്ങള്‍ക്കു സാദ്ധ്യമല്ലായ്‌കയാല്‍

കലികാലത്തെ ഭാരതഖണ്ഡത്തെ,

കലിതാദരം കൈവണങ്ങീടുന്നു.

അതില്‍ വന്നൊരു പുല്ലായിട്ടെങ്കിലും

ഇതുകാലം ജനിച്ചുകൊണ്ടീടുവാന്‍

യോഗ്യത വരുത്തീടുവാന്‍ തക്കൊരു

ഭാഗ്യം പോരാതെ പോയല്ലോ ദൈവമേ!

ഭാരതഖണ്ഡത്തിങ്കല്‍ പിറന്നൊരു

മാനുഷര്‍ക്കും കലിക്കും നമസ്കാരം!

എന്നെല്ലാം പുകഴ്‌ത്തീടുന്നു മറ്റുള്ളോര്‍

എന്നതെന്തിനു നാം പറഞ്ഞീടുന്നു?


എന്തിന്റെ കുറവ്‌


കാലമിന്നു കലിയുഗമല്ലയോ?

ഭാരതമിപ്രദേശവുമല്ലയോ?

നമ്മളെല്ലാം നരന്മാരുമല്ലയോ?

ചെമ്മെ നന്നായ്‌ നിരൂപിപ്പിനെല്ലാരും.

ഹരിനാമങ്ങളില്ലാതെ പോകയോ?

നരകങ്ങളില്‍ പേടി കുറകയോ?

നാവുകൂടാതെ ജന്മമതാകയോ?

നമുക്കിന്നി വിനാശമില്ലായ്‌കയോ?

കഷ്ടം!കഷ്ടം! നിരൂപണം കൂടാതെ

ചുട്ടു തിന്നുന്നു ജന്മം പഴുതെ നാം!


മനുഷ്യജന്മം ദുര്‍ല്ലഭം


എത്ര ജന്മം പ്രയാസപ്പെട്ടിക്കാലം

അത്ര വന്നു പിറന്നു സുകൃതത്താല്‍!

എത്ര ജന്മം മലത്തില്‍ കഴിഞ്ഞതും

എത്ര ജന്മം ജലത്തില്‍ കഴിഞ്ഞതും

എത്ര ജന്മങ്ങള്‍ മന്നില്‍ കഴിഞ്ഞതും

എത്ര ജന്മം മരങ്ങളായ്‌ നിന്നതും

എത്ര ജന്മം അരിച്ചു നടന്നതും

എത്ര ജന്മം മൃഗങ്ങള്‍ പശുക്കളായ്‌

അതു വന്നിട്ടിവണ്ണം ലഭിച്ചൊരു

മര്‍ത്ത്യജന്മത്തിന്‍ മുമ്പേ കഴിച്ചു നാം!

എത്രയും പണിപ്പെട്ടിങ്ങു മാതാവിന്‍

ഗര്‍ഭപാത്രത്തില്‍ വീണതറിഞ്ഞാലും.

പത്തുമാസം വയറ്റില്‍ കഴിഞ്ഞുപോയ്‌

പത്തുപന്തീരാണ്ടുണ്ണിയായിട്ടും പോയ്‌.


തന്നെത്താനഭിമാനിച്ചു പിന്നേടം

തന്നെത്താനറിയാതെ കഴിയുന്നു.

എത്രകാലമിരിക്കുമിനിയെന്നും

സത്യമോ നമുക്കേതുമൊന്നില്ലല്ലോ;

നീര്‍പ്പോളപോലെയുള്ളൊരു ദേഹത്തില്‍

വീര്‍പ്പുമാത്രമുണ്ടിങ്ങനെ കാണുന്നു.

ഓര്‍ത്തറിയാതെ പാടുപെടുന്നേരം

നേര്‍ത്തുപോകുമതെന്നേ പറയാവൂ.

അത്രമാത്രമിരിക്കുന്ന നേരത്തു

കീര്‍ത്തിച്ചീടുന്നതില്ല തിരുനാമം!


സംസാരവര്‍ണ്ണന


സ്‌ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിച്ചു

നാണംകെട്ടു നടക്കുന്നിതു ചിലര്‍

മദമത്സരം ചിന്തിച്ചു ചിന്തിച്ചു

മതി കെട്ടു നടക്കുന്നിതു ചിലര്‍;

ചഞ്ചലാക്ഷിമാര്‍ വീടുകളില്‍ പുക്കു

കുഞ്ചിരാമനായാടുന്നിതു ചിലര്‍;

കോലകങ്ങളില്‍ സേവകരായിട്ടു

കോലംകെട്ടി ഞെളിയുന്നിതു ചിലര്‍

ശാന്തിചെയ്തു പുലര്‍ത്തുവാനായിട്ടു

സന്ധ്യയോളം നടക്കുന്നിതു ചിലര്‍;


അമ്മയ്ക്കും പുനരച്ഛനും ഭാര്യയ്ക്കും

ഉണ്‌മാന്‍പോലും കൊടുക്കുന്നില്ല ചിലര്‍;

അഗ്നിസാക്ഷിണിയായൊരു പത്നിയെ

സ്വപ്നത്തില്‍പ്പോലും കാണുന്നില്ല ചിലര്‍;

സത്തുകള്‍ കണ്ടു ശിക്ഷിച്ചു ചൊല്ലുമ്പോള്‍

ശത്രുവെപ്പോലെ ക്രുദ്ധിക്കുന്നു ചിലര്‍;

വന്ദിതന്മാരെക്കാണുന്ന നേരത്തു

നിന്ദിച്ചത്രെ പറയുന്നിതു ചിലര്‍;

കാണ്‍ക്ക നമ്മുടെ സംസാരകൊണ്ടത്രേ

വിശ്വമീവണ്ണം നില്‍പുവെന്നും ചിലര്‍;

ബ്രാഹ്‌മണ്യംകൊണ്ടു കുന്തിച്ചു കുന്തിച്ചു

ബ്രഹ്‌മാവുമെനിക്കൊക്കായെന്നും ചിലര്‍;

അര്‍ത്ഥാശയ്‌ക്കു വിരുതു വിളിപ്പിപ്പാന്‍

അഗ്നിഹോത്രാദി ചെയ്യുന്നിതു ചിലര്‍;

സ്വര്‍ണ്ണങ്ങള്‍ നവരത്നങ്ങളെക്കൊണ്ടും

എണ്ണം കൂടാതെ വില്‌ക്കുന്നിതു ചിലര്‍;

മത്തേഭം കൊണ്ടു കച്ചവടം ചെയ്തും

ഉത്തമതുരഗങ്ങളതുകൊണ്ടും

അത്രയുമല്ല കപ്പല്‍ വെപ്പിച്ചിട്ടു-

മെത്ര നേടുന്നിതര്‍ത്ഥം ശിവ! ശിവ!


വൃത്തിയും കെട്ടു ധൂര്‍ത്തരായെപ്പോഴും

അര്‍ത്ഥത്തെക്കൊതിച്ചെത്ര നശിക്കുന്നു!

അര്‍ത്ഥമെത്ര വളരെയുണ്ടായാലും

തൃപ്തിയാകാ മനസ്സിന്നൊരു കാലം.

പത്തു കിട്ടുകില്‍ നൂറുമതിയെന്നും

ശതമാകില്‍ സഹസ്രം മതിയെന്നും

ആയിരം പണം കയ്യിലുണ്ടാകുമ്പോള്‍

അയുതമാകിലാശ്‌ചര്യമെന്നതും

ആശയായുള്ള പാശമതിങ്കേന്നു

വേറിടാതെ കരേറുന്നു മേല്‌ക്കുമേല്‍.


സത്തുക്കള്‍ ചെന്നിരന്നാലായര്‍ത്ഥത്തില്‍

സ്വല്‌പമാത്രം കൊടാ ചില ദുഷ്‌ടന്മാര്‍

ചത്തുപോം നേരം വസ്ത്രമതുപോലു-

മൊത്തിടാ കൊണ്ടുപോവാനൊരുത്തര്‍ക്കും

പശ്‌ചാത്താപമൊരെള്ളോളമില്ലാതെ

വിശ്വാസപാതകത്തെക്കരുതുന്നു.

വിത്തത്തിലാശ പറ്റുകഹേതുവായ്‌

സത്യത്തെ ത്യജിക്കുന്നു ചിലരഹോ!

സത്യമെന്നതു ബ്രഹ്‌ മമതുതന്നെ

സത്യമെന്നു കരുതുന്നു സത്തുക്കള്‍.


വിദ്യകൊണ്ടറിയേണ്ടതറിയാതെ

വിദ്വാനെന്നു നടിക്കുന്നിതു ചിലര്‍;

കുങ്കുമത്തിന്റെ ഗന്ധമറിയാതെ

കുങ്കുമം ചുമക്കുമ്പോലെ ഗര്‍ദ്ദഭം.

കൃഷ്‌ണ കൃഷ്‌ണ! നിരൂപിച്ചു കാണുമ്പോള്‍

തൃഷ്‌ണകൊണ്ടു ഭ്രമിക്കുന്നതൊക്കെയും.

വൈരാഗ്യം

എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും

മണ്ടിമണ്ടിക്കരേറുന്നു മോഹവും;

വന്നുവോണം കഴിഞ്ഞു വിഷുവെന്നും,

വന്നില്ലല്ലോ തിരുവാതിരയെന്നും,


കുംഭമാസത്തിലാകുന്നു നമ്മുടെ

ജന്മനക്ഷത്രമശ്വതിനാളെന്നും

ശ്രാദ്ധമുണ്ടഹോ വൃശ്‌ചികമാസത്തില്‍

സദ്യയൊന്നുമെളുതല്ലിനിയെന്നും;

ഉണ്ണിയുണ്ടായി വേള്‍പ്പിച്ചതിലൊരു

ഉണ്ണിയുണ്ടായിക്കണ്ടാവു ഞാനെന്നും;

കോണിക്കല്‍ത്തന്നെ വന്ന നിലമിനി-

ക്കാണമെന്നന്നെടുപ്പിക്കരുതെന്നും,

ഇത്‌ഥമോരോന്നു ചിന്തിച്ചിരിക്കവേ

ചത്തുപോകുന്നു പാവം ശിവ! ശിവ!


എന്തിനിത്ര പറഞ്ഞു വിശേഷിച്ചും

ചിന്തിച്ചീടുവാനാവോളമെല്ലാരും.

കര്‍മ്മത്തിന്റെ വലിപ്പവുമോരോരോ

ജന്മങ്ങള്‍ പലതും കഴിഞ്ഞെന്നതും

കാലമിന്നു കലിയുഗമായതും

ഭാരതഖണ്ഡത്തിന്റെ വലിപ്പവും

അതില്‍ വന്നു പിറന്നതുമെത്രനാള്‍

പഴുതേതന്നെ പോയ പ്രകാരവും

ആയുസ്സിന്റെ പ്രമാണമില്ലാത്തതും

ആരോഗ്യത്തോടിരിക്കുന്നവസ്ഥയും.


ഇന്നു നാമസങ്കീര്‍ത്തനംകൊണ്ടുടന്‍

വന്നുകൂടും പുരുഷാര്‍ത്ഥമെന്നതും

ഇനിയുള്ള നരകഭയങ്ങളും

ഇന്നു വേണ്ടും നിരൂപണമൊക്കെയും.

എന്തിനു വൃഥാ കാലം കളയുന്നു?

വൈകുണ്‌ഠത്തിനു പൊയ്‌ക്കൊവിനെല്ലാരും

കൂടിയല്ല പിറക്കുന്ന നേരത്തും

കൂടിയല്ല മരിക്കുന്ന നേരത്തും

മദ്ധ്യേയിങ്ങനെ കാണുന്നനേരത്തു

മത്സരിക്കുന്നതെന്തിനു നാം വൃഥാ?


അര്‍ത്‌ഥമോ പുരുഷാര്‍ത്ഥമിരിക്കവേ

അര്‍ത്‌ഥത്തിന്നു കൊതിക്കുന്നതെന്തു നാം?

മദ്ധ്യാഹ്‌നാര്‍ക്കപ്രകാശമിരിക്കവേ

ഖദ്യോതത്തെയോ മാനിച്ചുകൊള്ളേണ്ടു!

ഉണ്ണികൃഷ്‌ണന്‍ മനസ്സില്‍ക്കളിക്കുമ്പോള്‍

ഉണ്ണികള്‍ മറ്റു വേണമോ മക്കളായ്‌?

മിത്രങ്ങള്‍ നമുക്കെത്ര ശിവ! ശിവ!

വിഷ്‌ണുഭക്തന്മാര‍ല്ലേ ഭുവനത്തില്‍?

മായ കാട്ടും വിലാസങ്ങള്‍ കാണുമ്പോള്‍

ജായ കാട്ടും വിലാസങ്ങള്‍ ഗോഷ്ഠികള്‍.


ഭുവനത്തിലെ ഭൂതിക്കളൊക്കെയും

ഭവനം നമുക്കായതിതുതന്നെ.

വിശ്വനാഥന്‍ പിതാവു നമുക്കെല്ലാം

വിശ്വധാത്രി ചരാചരമാതാവും.

അച്ഛനും പുനരമ്മയുമുണ്ടല്ലോ

രക്ഷിച്ചീവാനുള്ളനാളൊക്കെയും.

ഭിക്ഷാന്നം നല്ലൊരണ്ണവുമുണ്ടല്ലോ

ഭക്ഷിച്ചീടുകതന്നെ പണിയുള്ളു.


നാമജപം

സക്തികൂടാതെ നാമങ്ങളെപ്പൊഴും

ഭക്തിപൂണ്ടു ജപിക്കണം നമ്മുടെ


സിദ്ധികാലം കഴിവോളമീവണ്ണം

ശ്രദ്ധയോടെ വസിക്കേണമേവരും.

കാണാകുന്ന ചരാചരജീവിയെ

നാണം കൈവിട്ടു കൂപ്പിസ്തുതിക്കണം.

ഹരിഷാശ്രുപരിപ്ലുതനായിട്ടു

പരുഷാദികളൊക്കെസ്സഹിച്ചുടന്‍

സജ്‌ജനങ്ങളെക്കാണുന്ന നേരത്തു

ലജ്‌ജ കൂടാതെ വീണു നമിക്കണം.

ഭക്തിതന്നില്‍ മുഴുകിച്ചമഞ്ഞുടന്‍

മത്തനെപ്പോലെ നൃത്തം കുതിക്കണം.


പാരിലിങ്ങനെ സഞ്ചരിച്ചീടുമ്പോള്‍

പ്രാരബ്‌ധങ്ങളശേഷമൊഴിഞ്ഞിടും

വിധിച്ചീടുന്ന കര്‍മ്മമൊടുങ്ങുമ്പോള്‍

പതിച്ചീടുന്നു ദേഹമൊരേടത്ത്‌;

കൊതിച്ചീടുന്ന ബ്രഹ്‌മത്തെക്കണ്ടിട്ടു

കുതിച്ചീടുന്നു ജീവനുമപ്പൊഴേ.

സക്തിവേറിട്ടു സഞ്ചരിച്ചീടുമ്പോള്‍

പാത്രമായില്ലയെന്നതുകൊണ്ടേതും

പരിതാപം മനസ്സില്‍ മുഴുക്കേണ്ട

തിരുനാമത്തില്‍ മാഹാത്‌മ്യം കേട്ടാലും!


ജാതി പാര്‍ക്കിലൊരന്ത്യജനാകിലും

വേദവാദി മഹീസുരനാകിലും

നാവുകൂടാതെ ജാതന്മാരാകിയ

മൂകരെയങ്ങൊഴിച്ചുള്ള മാനുഷര്‍

എണ്ണമറ്റ തിരുനാമമുള്ളതില്‍

ഒന്നുമാത്രമൊരിക്കലൊരുദിനം

സ്വസ്‌ഥനായിട്ടിരിക്കുമ്പോഴെങ്കിലും

സ്വപ്നത്തില്‍ത്താനറിയാതെയെങ്കിലും

മറ്റൊന്നായിപ്പരിഹസിച്ചെങ്കിലും

മറ്റൊരുത്തര്‍ക്കുവേണ്ടിയെന്നാകിലും


ഏതു ദിക്കിലിരിക്കിലും തന്നുടെ

നാവുകൊണ്ടിതു ചൊല്ലിയെന്നാകിലും

അതുമല്ലൊരു നേരമൊരുദിനം

ചെവികൊണ്ടിതു കേട്ടുവെന്നാകിലും

ജന്മസാഫല്യമപ്പോഴേ വന്നുപോയ്‌

ബ്രഹ്‌മസായൂജ്യം കിട്ടീടുമെന്നല്ലോ

ശ്രീധരാചാര്യന്‍ താനും പറഞ്ഞിതു

ബാദരായണന്‍ താനുമരുള്‍ചെയ്തു;

ഗീതയും പറഞ്ഞീടുന്നതിങ്ങനെ

വേദവും ബഹുമാനിച്ചു ചൊല്ലുന്നു.


ആമോദം പൂണ്ടു ചൊല്ലുവിന്‍ നാമങ്ങള്‍

ആനന്ദം പൂണ്ടു ബ്രഹ്‌മത്തില്‍ച്ചേരുവാന്‍.

മതിയുണ്ടെങ്കിലൊക്കെ മതിയിതു

തിരുനാമത്തില്‍ മാഹാത്‌മ്യമാമിതു

പിഴയാകിലും പിഴകേടെന്നാകിലും

തിരുവുള്ളമരുള്‍ക ഭഗവാനെ.

Prayer of Saint Francis

Lord, make me an instrument of your peace;
where there is hatred, let me sow love;
where there is injury, pardon;
where there is doubt, faith;
where there is despair, hope;
where there is darkness, light;
and where there is sadness, joy.
O Divine Master,
grant that I may not so much seek to be consoled as to console;
to be understood, as to understand;
to be loved, as to love;
for it is in giving that we receive,
it is in pardoning that we are pardoned,
and it is in dying that we are born to Eternal Life.
Amen.

മാമ്പഴം - വൈലോപ്പിള്ളി ശ്രീധരമേനോൻ

അങ്കണ തൈമാവിൽ‌നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർ
നാലുമാസത്തിൻ മുൻപിലേറെനാൾ കൊതിച്ചിട്ടീ
ബാലമാകന്ദം പൂവിട്ടുണ്ണികൾ വിരിയവേ
അമ്മതൻ മണിക്കുട്ടൻ പൂത്തിരികത്തിച്ചപോൽ
അമ്മലർച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ
ചൊടിച്ചൂ മാതാവപ്പോൾ ഉണ്ണികൾ വിരിഞ്ഞ‌-
പൂവൊടിച്ചു കളഞ്ഞില്ലെ കുസൃതിക്കുരുന്നേ നീ
മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോൺ
പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ
പൈതലിൻ ഭാവം മാറി വദനാംബുജം വാടീ
കൈതവം കാണാ‍ക്കണ്ണു കണ്ണുനീർത്തടാകമായ്
മാങ്കനി പെറുക്കുവാൻ ഞാൻ വരുന്നില്ലെന്നവൻ
മാൺപെഴും മലർക്കുലയെറിഞ്ഞു വെറും മണ്ണിൽ
വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളെ
ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ
തുംഗമാം മീനച്ചൂടാൽ തൈമാവിൻ മരതക-
ക്കിങ്ങിണി സൗഗന്ധികം സ്വർണ്ണമായ് തീരും മുൻപേ
മാങ്കനി വീഴാൻ കാത്തു നിൽക്കാതെ മാതാവിന്റെ
പൂങ്കുയിൽ കൂടും വിട്ടു പരലോകത്തെ പൂകി
വാനവർക്കാരോമലായ് പാരിനെക്കുറിച്ചുദാസീനനായ്
ക്രീഡാരസ ലീലനായവൻ വാഴ്‌കെ
അയൽ‌പക്കത്തെ കൊച്ചുകുട്ടികളുത്സാഹത്തോ-
ടവർതൻ മാവിൻ‌ചോട്ടിൽ കളിവീടുണ്ടാക്കുന്നു
പൂവാലനണ്ണാർക്കണ്ണാ മാമ്പഴം തരികെന്നു
പൂവാളും കൊതിയോടെ വിളിച്ചുപാടീടുന്നു
വാസന്തമഹോത്സവമാണവർക്കെന്നാൽ
അവൾക്കാ ഹന്ത! കണ്ണിരിനാൽ അന്ധമാം വർഷക്കാലം
പൂരതോനിസ്തബ്ദയായ് തെല്ലിട നിന്നിട്ടു തൻ
ദുരിത ഫലം പോലുള്ളപ്പഴമെടുത്തവൾ
തന്നുണ്ണിക്കിടാവിന്റെ താരുടൽ മറചെയ്ത
മണ്ണിൽ താൻ നിക്ഷേപിച്ചു മന്ദമായ് ഏവം ചൊന്നാൾ
ഉണ്ണിക്കൈക്കെടുക്കുവാൻ ഉണ്ണിവായ്ക്കുണ്ണാൻ വേണ്ടി
വന്നതാണീ മാമ്പഴം; വാസ്തവമറിയാതെ
പിണങ്ങിപ്പോയീടിലും പിന്നെ ഞാൻ വിളിക്കുമ്പോൾ
കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാൻ വരാറില്ലെ
വരിക കണ്ണാൽ കാണാ‍ൻ വയ്യത്തൊരെൻ കണ്ണനേ
സരസാ നുകർന്നാലും തായ തൻ നൈവേദ്യം നീ
ഒരു തൈകുളിർക്കാറ്റായരികത്തണഞ്ഞപ്പോൾ
അരുമക്കുഞ്ഞിൻ പ്രാണൻ അമ്മയെ ആശ്ലേഷിച്ചു

ഓമനത്തിങ്കള്‍ക്കിടാവോ - കവി: ഇരയിമ്മന്‍ തമ്പി

ഓമനത്തിങ്കള്‍ക്കിടാവോ - നല്ല
കോമളത്താമരപ്പൂവോ
പൂവില്‍ നിറഞ്ഞ മധുവോ - പരി-
പൂര്‍‍ണ്ണേന്ദു തന്റെ നിലാവോ
പുത്തന്‍ പവിഴക്കൊടിയോ - ചെറു-
തത്തകള്‍ കൊഞ്ചും മൊഴിയോ
ചാഞ്ചാടിയാടും മയിലോ - മൃദു-
പഞ്ചമം പാടും കുയിലോ
തുള്ളുമിളമാന്‍ കിടാവോ - ശോഭ
കൊള്ളുന്നൊരന്നക്കൊടിയോ
ഈശ്വരന്‍ തന്ന നിധിയോ - പര-
മേശ്വരിയേന്തും കിളിയോ
പാരിജാതത്തിന്‍ തളിരോ - എന്റെ
ഭാഗ്യദ്രുമത്തിന്‍ ഫലമോ
വാത്സല്യരത്നത്തെ വയ്പാന്‍ - മമ
വാച്ചൊരു കാഞ്ചനച്ചെപ്പോ
ദൃഷ്ടിയ്ക്കു വച്ചോരമൃതോ - കൂരി-
രുട്ടത്തു വെച്ച വിളക്കോ
കീര്‍ത്തിലതയ്ക്കുള്ള വിത്തോ - എന്നും
കേടുവരാതുള്ള മുത്തോ
ആര്‍ത്തിതിമിരം കളവാന്‍ - ഉള്ള
മാര്‍ത്താണ്ഡദേവപ്രഭയോ
സൂക്തിയില്‍ കണ്ട പൊരുളോ - അതി-
സൂക്ഷ്മമാം വീണാരവമോ
വമ്പിച്ച സന്തോഷവല്ലി - തന്റെ
കൊമ്പതില്‍ പൂത്ത പൂവല്ലി
പിച്ചകത്തിന്‍ മലര്‍ച്ചെണ്ടോ - നാവി-
ന്നിച്ഛ നല്‍കും നല്‍ക്കല്‍ക്കണ്ടോ
കസ്തൂരി തന്റെ മണമോ - നല്ല
സത്തുക്കള്‍ക്കുള്ള ഗുണമോ
പൂമണമേറ്റൊരു കാറ്റോ - ഏറ്റം
പൊന്നില്‍ക്കലര്‍ന്നോരു മാറ്റോ
കാച്ചിക്കുറുക്കിയ പാലോ - നല്ല
ഗന്ധമെഴും പനിനീരോ
നന്മ വിളയും നിലമോ - ബഹു-
ധര്‍മ്മങ്ങള്‍ വാഴും ഗൃഹമോ
ദാഹം കളയും ജലമോ - മാര്‍ഗ്ഗ-
ഖേദം കളയും തണലോ
വാടാത്ത മല്ലികപ്പൂവോ - ഞാനും
തേടിവെച്ചുള്ള ധനമോ
കണ്ണിന്നു നല്ല കണിയോ - മമ
കൈവന്ന ചിന്താമണിയോ
ലാവണ്യപുണ്യനദിയോ - ഉണ്ണി-
ക്കാര്‍വര്‍ണ്ണന്‍ തന്റെ കണിയോ
ലക്ഷ്മീഭഗവതി തന്റെ - തിരു-
നെറ്റിമേലിട്ട കുറിയോ
എന്നൂണ്ണിക്കൃഷ്ണന്‍ ജനിച്ചോ - പാരി-
ലിങ്ങനെ വേഷം ധരിച്ചോ
പദ്മനാഭന്‍ തന്‍ കൃപയോ - ഇനി
ഭാഗ്യം വരുന്ന വഴിയോ

കണ്ണട (മുരുകൻ കാട്ടാക്കട)

എല്ലാവർക്കും തിമിരം നമ്മൾക്കെല്ലാവർക്കും തിമിരം
മങ്ങിയ കാഴ്ച്ചകൽ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം

രക്ത്തം ചിതറിയ ചുവരുകൾ കാണാം
അഴിഞ്ഞ കോല ക്കോപ്പുകൾ കാണാം

കത്തികൾ വെള്ളിടി വെട്ടും നാദം
ചില്ലുകളുടഞ്ഞു ചിതറും നാദം
പന്നിവെടിപുക പൊന്തും തെരുവിൽ
പാതിക്കാൽ വിറകൊൾവതു കാണാം
ഒഴിഞ്ഞ കൂരയിൽ ഒളിഞ്ഞിരിക്കും
കുരുന്നുഭീതി ക്കണ്ണുകൾ കാണാം

മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം

സ്മരണകുടീരങ്ങൾ പെരുകുംബോൾ
പുത്രൻ ബലിവഴിയെ പോകുംബോൾ
മാത്രുവിലാപത്താരാട്ടിൻ
മിഴി പൂട്ടിമയങ്ങും ബാല്യം
കണ്ണിൽ പെരുമഴയായ്‌ പെയ്തൊഴിവതു കാണാം

മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം


പൊട്ടിയ താലിചരടുകൾ കാണാം
പൊട്ടാ മദ്യക്കുപ്പികൾ കാണാം
പലിശ പട്ടിണി പടികേറുംബോൾ
പുറകിലെ മാവിൽ കയറുകൾ കാണാം

തറയിലൊരിലയിലൊരൽപ്പം ചോരയിൽ
കൂനനുറുംബിര തേടൽ കാണാം

മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം


പിഞ്ചു മടികുത്തൻപതുപേർ ചെർന്നിരുപതുവെള്ളി
കാശുകൊടുത്തിട്ടുഴുമറിക്കും കാഴ്ച്ചകൾ കാണാം

തെരുവിൽ സ്വപ്നം കരിഞ്ഞ മുഘവും
നീട്ടിയ പിഞ്ചു കരങ്ങൾ കാണാം

അരികിൽ ശീമ കാറിന്നുള്ളിൽ
സുകശീതള മൃതു മാറിൻ ചൂരിൽ
ഒരുശ്വാനൻ പാൽ നുണവതു കാണാം

മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം


തിണ്ണയിലൻബതു കാശിൻ പെൻഷൻ
തെണ്ടി ഒരായിരമാളെ ക്കാണാം
കൊടിപാറും ചെറു കാറിലൊരാൾ
പരിവാരങ്ങളുമായ്‌ പായ്‌വ്വതുകാണാം

മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം

കിളിനാദം ഗതകാലം കനവിൽ
നുണയും മൊട്ടകുന്നുകൾ കാണാം
കുത്തി പായാൻ മോഹിക്കും പുഴ
വറ്റിവരണ്ടു കിടപ്പതു കാണാം
പുഴ വറ്റിവരണ്ടു കിടപ്പതു കാണാം

വിളയില്ല തവളപാടില്ലാ
കൂറ്റൻ കുഴികൾ കുപ്പത്തറകൾ

മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം


ഒരാളൊരിക്കൽ കണ്ണട വച്ചു
കല്ലെറി കുരിശേറ്റം
വേറൊരാളൊരിക്കൽ കണ്ണട വച്ചു
ചെകിടടി വെടിയുണ്ട

ഒരാളൊരിക്കൽ കണ്ണട വച്ചു
കല്ലെറി കുരിശേറ്റം
വേറൊരാളൊരിക്കൽ കണ്ണട വച്ചു
ചെകിടടി വെടിയുണ്ട
കൊത്തിയുടക്കുക ത്തിമിരക്കാഴ്ച്ചകൾ
സ്പടികസരിതം പോലേ സുകൃതം
കാടു കരിച്ചു മറിഞ്ഞൊഴുകുന്നൊരു
മാവേലിത്തറ കാണും വരെ നാം
കൊത്തിയുടക്കുക കാഴ്ച്ച്കൾ
ഇടയൻ മുട്ടി വിളിക്കും കാലം കാക്കുക

എല്ലാവർക്കും തിമിരം നമ്മൾക്കെല്ലാവർക്കും തിമിരം
മങ്ങിയ കാഴ്ച്ചകൽ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം

നാറാണത്തു ഭ്രാന്തൻ

പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ
നിന്റെ മക്കളിൽ ഞാനാണു ഭ്രാന്തൻ
പന്ത്രണ്ടു രാശിയും നീറ്റുമമ്മേ
നിന്റെ മക്കളിൽ ഞാനാണനാധൻ
എന്റെ സിരയിൽ നുരക്കും പുഴുക്കളില്ലാ
കണ്ണിലിരവിന്റെ പാഷാണ തിമിരമില്ലാ
ഉള്ളിലഗ്നികോണിൽ കാറ്റുരഞ്ഞു തീചീറ്റുന്ന
നഗ്നമാം ദുസ്വർഗ്ഗ കാമമില്ല
വഴ്‌വിൽ ചെതുംബിച്ച വാതിലുകളടയുന്ന
പാഴ്‌നിഴൽ പുറ്റുകൾ കിതപാറ്റി ഉറയുന്ന
ചിതകെട്ടി കേവലത ധ്യനത്തിലുറയുന്ന
ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ്‌
ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ്‌
നേരു ചികയുന്ന ഞാനാണു ഭ്രന്തൻ
മൂകമുരുകുന്ന ഞാനാണു മൂഡൻ
നേരു ചികയുന്ന ഞാനാണു ഭ്രന്തൻ
മൂകമുരുകുന്ന ഞാനാണു മൂഡൻ

കോയ്മയുടെ കോലങ്ങളെരിയുന്ന ജീവിത
ചുടലക്കു കൂട്ടിരിക്കുംബോൾ
കോവിലുകളെല്ലാമൊടുങ്ങുന്ന കോവിലിൽ
കഴകത്തിനെത്തി നിൽകുംബോൾ
കോലായിലീകാലമൊരു മന്തുകാലുമായ്‌
തീ കായുവാനിരിക്കുന്നു
ചീർത്ത കൂനൻ കിനാക്കൾത്തൻ കുന്നിലേകീ
മേഘ കാമങ്ങൾ കല്ലുരുട്ടുന്നു
ഒട്ടിവലിയുന്ന ദിശയെട്ടുമുപശന്തിയുടെ
മൊട്ടുകൾ വിരഞ്ഞു നട കൊൾകേ
ഓർമയിലൊരൂടുവഴി വരരുചിപ്പഴമയുടെ
നേർവ്വരയിലേക്കു തിരിയുന്നു

ഇവിടയല്ലോ പണ്ടൊരദ്വൈതി
പ്രകൃതിതൻ വ്രതശുധി
വടിവാർന്നൊരെൻ അമ്മയൊന്നിച്ച്‌
തേവകൾ തുയിലുണരുമിടനാട്ടിൽ
താരുകലാ ഭാവനകൾ വാർക്കുന്ന പൊന്നംബലങ്ങളീൽ
പുഴകൾ വെൺപാവിനാൽ വെണ്മനെയ്യും
നാട്ടു പൂഴി പര പ്പുകളിൽ
മോതിരം ഘടകങ്ങൾ നേരിന്റെ
ചുവടുറപ്പിക്കുന്ന കളരിയിൽ
നാണം ചുവക്കും വടക്കിനി തിണ്ണയിൽ
ഇരുളിന്റെ ആഴത്തിൽ ആദ്യാത്മ ചൈതന്യം
ഇമവെട്ടിവിരിയുന്ന വേടമാടങ്ങളിൽ
ഈറകളിളം തണ്ടിൽ ആത്മ ബ്ബോധതിന്റെ
ഈണം കൊരുക്കുന്ന കാടക പൊന്തയിൽ
പുള്ളും പരുന്തും കുരുത്തോല നാഗവും
വള്ളുവചിന്തുകേട്ടാടും വനങ്ങളിൽ
ആടിമാസം കുലപേടി വേഷം കളഞ്ഞാവണി
പൂവുകൾ തീർക്കും കളങ്ങളിൽ
അടിയാർ തുറക്കുന്ന പാടപറംബുകളിൽ
അഗ്നി സൂക്ത സ്വരിത യജ്ഞവാടങ്ങളിൽ
വാക്കുകൾ മുളക്കാത്ത കുന്നുകളിൽ
വാക്കുകൾ മുളക്കാത്ത കുന്നുകളിൽ
വർണ്ണങ്ങൾ വറ്റുമുന്മതമാർന്ന വിഭ്രമ
ചുഴികളിൽ അലഞ്ഞതും
കാർമ്മണ്ണിലുയിരിട്ടൊരാശ മേൽ
ആഡ്യത്വം ഉച്ച്നേരുക്കൾ ചൊരിഞ്ഞതും

പന്ത്രണ്ടു മക്കളത്രേ പിറന്നു
ഞങ്ങൾ പന്ത്രണ്ടു കയ്യിൽ വളർന്നു
കണ്ടാലറിഞ്ഞേക്കുമെങ്കിലും തങ്ങളിൽ
രണ്ടെന്ന ഭാവം തികഞ്ഞു
രാശിപ്രമാണങ്ങൾ മാറിയിട്ടോ
നീച രാശിയിൽ വീണുപോയിട്ടോ
ജന്മശേഷത്തിൻ അനാഥത്വമോ
പൂർവ്വ കർമ്മദോഷത്തിന്റെ കാറ്റോ
താളമർമ്മങ്ങൾ പൊട്ടിതെറിച്ച ത്രുഷ്ണാർദ്ധമാം
ഉന്മതത്തിൻ മാദന ക്രിയായന്ത്രമോ
ആദി ബാല്യം തൊട്ടു പാലായ്നൽകിയോ
രാന്ദ്യം കുടിച്ചും തെഴുതും മുതിർന്നവർ
പത്തു കൂറായ്‌ പൂറ്റുറപ്പിച്ചവർ
എന്റെ എന്റെ എന്നാർത്തും കയർതും
ദുരാചാര രൗദ്രത്തിനങ്കം കുറിക്കുന്നതും
ഗൃഹ ചിദ്ര ഹോമങ്ങൽ തിമിർക്കുന്നതും കണ്ടു
പൊരുളിന്റെ ശ്രീ മുഖം പൊലിയുന്നതും കണ്ടു
കരളിൻ കയത്തിൽ ചുഴികുത്തു വീഴവേ
കരളിൻ കയത്തിൽ ചുഴികുത്തു വീഴവേ
പൊട്ടിച്ചിരിച്ചും പുലംബികരഞ്ഞും
പുലഭ്യം പറഞ്ഞും പെരുങ്കാലനത്തിയും
ഇരുളും വെളിച്ചവും തിറമേറ്റു ചെല്ലാത്ത
പെരിയ സത്യത്തിന്റെ നിർവ്വികാരത്ത്വമായ്‌
ആകാശ ഗർഭത്തിലാത്മതേജസ്സിന്റെ
ഓങ്കാര ബീജം തെളിഞ്ഞു
എല്ലാരുമൊന്നെന്ന ശാന്തി പാഠം
തനിച്ചെങ്ങുമേ ചൊല്ലി തളർന്നു
ഉടൽതേടി അലയും ആത്മാക്കളോട്‌
അദ്വൈതമുരിയാടി ഞാനിരിക്കുംബോൾ
ഉറവിന്റെ കല്ലെറിഞ്ഞൂടെപിറന്നവർ കൂകി
നാറാണത്തു ഭ്രാന്തൻ
ഉറവിന്റെ കല്ലെറിഞ്ഞൂടെപിറന്നവർ കൂകി
നാറാണത്തു ഭ്രാന്തൻ

ചാത്തനൂട്ടാനെത്തുമാറുടു ഞങ്ങൾ
ചേട്ടന്റെ ഇല്ലപറംബിൽ
ചാത്തനും പാണനും പാക്കനാരും
പെരുംതച്ചനും നായരും പള്ളുപോലും
ഉപ്പുകൊറ്റനും രജകനും കാരക്കലമ്മയും
കാഴ്ച്ചക്കു വേണ്ടി ഈ ഞാനും
വെറും കാഴ്ച്ചക്കു വേണ്ടി ഈ ഞാനും



ഇന്ദ്രിയം കൊണ്ടെ ചവക്കുന്ന താംബൂലം
ഇന്നലത്തെ ഭ്രാത്രു ഭാവം
തങ്ങളിൽ തങ്ങളിൽ മുഖതു തുപ്പും
നമ്മൾ ഒന്നെനു ചൊല്ലും ചിരിക്കും
പിണ്ടം പിത്രുകൾക്കു വയ്ക്കാതെ
കാവിനും പള്ളിക്കുമെന്നെണ്ണിമാറ്റും
പിന്നെ അന്നത്തെ അന്നത്തിനന്ന്യന്റെ
ഭാണ്ടങ്ങൾ തന്ത്രതിലൊപ്പിച്ചെടുക്കും
ചാത്തനെന്റേതെന്നു കൂറുചേർക്കാൻ ചിലർ
ചാത്തിരാങ്കം നടത്തുന്നു
ചുങ്കംകൊടുത്തും ചിതമ്പറഞ്ഞും
വിളിച്ചങ്കതിനാളുകൂട്ടുന്നു
വായില്ലകുന്നിലെപാവത്തിനായ്‌
പങ്കു വാങ്ങിപകുത്തെടുക്കുന്നു
അഗ്നിഹോത്രിക്കിന്നു ഗാർഹപത്യത്തിന്നു
സപ്തമുഘ ജടരാഗ്നിയത്രെ
അഗ്നിഹോത്രിക്കിന്നു ഗാർഹപത്യത്തിന്നു
സപ്തമുഘ ജടരാഗ്നിയത്രെ

ഓരോ ശിശുരോദനത്തിലും കേൾപ്പു ഞാൻ
ഒരുകോടി ഈശ്വര വിലാപം
ഓരോ കരിന്തിരി കല്ലിലും കാണ്മു ഞാൻ
ഒരു കോടി ദേവ നൈരാശ്യം
ജ്ഞാനത്തിനായ്‌ കൂംബി നിൽക്കുന്ന പൂവിന്റെ
ജാതി ചോദിക്കുന്നു വ്യോമസിംഹാസനം
ജീവന്റെ നീതിക്കിരക്കുന്ന പ്രാവിന്റെ
ജാതകം നോക്കുന്നു ദൈത്യന്യായാസനം
ശ്രദ്ധയോടന്നം കൊടുക്കേണ്ട കൈകളോ
അർത്ത്ധിയിൽ വർണ്ണവും പിത്തവും തപ്പുന്നു
ഉമിനീരിൽ എരിനീരിൽ എല്ലാം ദഹിക്കയാണു
ഊഴിയിൽ ദാഹമേ ബാക്കി

ചാരങ്ങൾപോലും പകുത്തുത്തിന്നൊരീ
പ്രേതങ്ങളലറുന്ന നേരം
പേയും പിശാചും പരസ്പരം
തീവെട്ടിപേറി അടരാടുന്ന നേരം
നാദങ്ങളിൽ സർവ്വനാശമിടിവെട്ടുംബോൾ
ആഴങ്ങളിൽ ശ്വാസതന്മാത്ര പൊട്ടുംബോൾ
അറിയാതെ ആശിച്ചുപോകുന്നു ഞാനും
വീണ്ടുമൊരുനാൾ വരും
വീണ്ടുമൊരുനാൾ വരും
എന്റെ ചുടലപറംബിലെ തുടതുള്ളുമീ
സ്വാർദ്ധ സിംഹാസനങ്ങളെ കടലെടുക്കും
പിന്നെ ഇഴയുന്ന ജീവന്റെ അനലിൽ നിന്നു
അമരഗീതം പോലെ ആത്മാക്കൾ
ഇഴചേർന്നൊരു അദ്വൈത പദ്മമുണ്ടയ്‌വരും

അതിലെന്റെ കരളിന്റെ നിറവും സുഗന്തവും
ഊഷ്മാവുമുണ്ടായിരിക്കും
അതിലെന്റെ താരസ്വരത്തിൻ പരാഗങ്ങൽ
അണുരൂപമാർന്നടയിരിക്കും
അതിനുള്ളിൽ ഒരു കൽപ്പതപമാർന്ന ചൂടിൽനിന്നു
ഒരു പുതിയ മാനവനുയിർക്കും
അവനിൽനിന്നദ്യമായ്‌ വിശ്വസ്വയം പ്രഭാ പടലം
ഈ മണ്ണിൽ പരക്കും
ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം
നേരു നേരുന്ന കാന്തന്റെ സ്വപ്നം

ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം
നേരു നേരുന്ന കാന്തന്റെ സ്വപ്നം...........

കുട്ടനാടന്‍ പുഞ്ചയിലെ കൊച്ചുപെണ്ണേ കുയിലാളേ

കുട്ടനാടന്‍ പുഞ്ചയിലെ കൊച്ചുപെണ്ണേ കുയിലാളേ
കൊട്ടുവേണം കുഴല്‍ വേണം കുരവവേണം
വരവേക്കാനാളുവേണം കൊടി തോരണങ്ങള്‍ വേണം
വിജയ ശ്രീലാളിതരായ് വരുന്നു
ഓ തിത്തിതാരാ തിത്തിതെയ് തിത്തെയ്-
തക തെയ്തെയ്തോ

കറുത്ത ചിറകുവെച്ചോരരയന്നക്കിളിപോലെ
കുതിച്ചു കുതിച്ചു പായും കുതിരപോലെ
തോല്‍വിയെന്തെന്നറിയാത്ത തലതാഴ്ത്താനറിയാത്ത
കാവാലം ചുണ്ടനിതാ ജയിച്ചുവന്നേ
പമ്പയിലെ പൊന്നോളങ്ങള്‍ ഓടിവന്നു പുണരുന്നു
തങ്കവെയില്‍ നെറ്റിയിന്മേല്‍ പൊട്ടുകുത്തുന്നു
തെങ്ങോലകള്‍ പൊന്നോലകള്‍ മാടിമാടി വിളിക്കുന്നു
തെന്നല്‍ വന്നു വെഞ്ചാമരം വീശിത്തരുന്നു.
ഓ തിത്തിതാരാ തിത്തിതെയ് തിത്തെയ്-
തക തെയ്തെയ്തോ

ചമ്പക്കുളം പള്ളിക്കൊരു വള്ളംകളി പെരുനാള്
അമ്പലപ്പുഴയിലൊരു ചുറ്റുവിളക്ക്
കരിമാടിക്കുട്ടനിന്നു പനിനീര്‍ക്കാവടിയാട്ടം
കാവിലമ്മയ്ക്കിന്നു രാത്രി ഗരുഡന്‍തൂക്കം
ഓ തിത്തിതാരാ തിത്തിതെയ് തിത്തെയ്-
തക തെയ്തെയ്തോ....

നിന്നെക്കാണാന്‍ എന്നെക്കാളും ചന്തം തോന്നും

നിന്നെക്കാണാന്‍ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപെണ്ണെ
എന്നിട്ടെന്തേ നിന്നെക്കെട്ടാന്‍ ഇന്നുവരെ വന്നില്ലാരും... (2)

ചെന്തെങ്ങാ നിറംഇല്ലേല്ലും ചെന്താമര കണ്ണില്ലേലും
മുട്ടിറങ്ങി മുടിയില്ലെലും മുല്ലമോട്ടിന്‍ പല്ലില്ലേലും ...

നിന്നെക്കാണാന്‍ എന്നെക്കാളും... (2)

കാതിലോരലലുക്കുമില്ല കഴുത്തിലാണേല്‍ മിന്നുമില്ല
കൈയ്യിലാണേല്‍ വളയുമില്ല കാലിലാണേല്‍ കൊലുസുമില്ല..

നിന്നെക്കാണാന്‍. എന്നെക്കാളും(2)..

അങ്ങനെ തന്നെപ്പോലെ മനസ്സുണ്ടല്ലോ തളിരുപോലെ മിനുപ്പുണ്ടല്ലോ
എന്നിട്ടെന്തേ നിന്നെക്കെട്ടാന്‍ ഇന്നുവരെ വന്നില്ലാരും..
നിന്നെക്കാണാന്‍ ...(2)

എന്നെക്കാണാന്‍ വരുന്നോരുക്ക് പോന്നുവേണം പണവും വേണം
പുരയാണെങ്കില്‍ മേഞ്ഞതല്ല പുരയിടവും ബോധിച്ചില്ല...
നിന്നെക്കാണാന്‍ ...

എന്നെക്കാണാന്‍ വരുന്നോരുക്ക് പോന്നുവേണം പണവും വേണം
പുരയാണെങ്കില്‍ മേഞ്ഞതല്ല പുരയിടവും ബോധിച്ചില്ല...
നിന്നെക്കാണാന്‍ ...(2)

അങ്ങനെ മണ്ണും നോക്കി പൊന്നും നോക്കി എന്നെക്കെട്ടാന്‍ വന്നില്ലേലും
ആണൊരുത്തന്‍ ആശതോന്നി എന്നെക്കാണാന്‍ വരുമൊരിക്കല്‍
ഇല്ലേലെന്താ നല്ലപെണ്ണെ അരിവാളോണ്ടു എന്‍കഴിയും
നിന്നെക്കാണാന്‍ ...

അങ്ങനെ മണ്ണും നോക്കി പൊന്നും നോക്കി എന്നെക്കെട്ടാന്‍ വന്നില്ലേലും
ആണൊരുത്തന്‍ ആശതോന്നി എന്നെക്കാണാന്‍ വരുമൊരിക്കല്‍
ഇല്ലേലെന്താ നല്ലപെണ്ണെ അരിവാളോണ്ടു ഏന്‍കഴിയും
അരിവാളോണ്ടു ഏന്‍കഴിയും അരിവാളോണ്ടു ഏന്‍കഴിയും
അരിവാളോണ്ടു ഏന്‍കഴിയും

മഞ്ഞക്കാട്ടില്‍ പോയാല്‍ പിന്നെ

മഞ്ഞക്കാട്ടില്‍ പോയാല്‍ പിന്നെ
മഞ്ഞക്കിളിയെ പിടിക്കാല്ലൊ,
മഞ്ഞക്കിളിയെ പിടിച്ചാല്‍ പിന്നെ
ചപ്പും ചവറും പറിക്കാല്ലൊ.
ചപ്പും ചവറും പറിച്ചാല്‍ പിന്നെ
ഉപ്പും മുളകും തിരുമ്മാല്ലൊ.
ഉപ്പും മുളകും തിരുമ്മിയാല്‍ പിന്നെ-
ചട്ടീലിട്ടു പൊരിക്കാല്ലൊ.
ചട്ടീലിട്ടു പൊരിച്ചാല്‍ പിന്നെ
പച്ചിലവെട്ടിപൊതിയാല്ലൊ.
പചിലവെട്ടിപ്പൊതിഞ്ഞാല്‍ പിന്നെ-
തണ്ടന്‍ പടിക്കല്‍ ചെല്ലാല്ലൊ.
തണ്ടന്‍ പടിക്കല്‍ ചെന്നാല്‍ പിന്നെ-
കള്ളിത്തിരി മോന്താല്ലൊ.
കള്ളിത്തിരി മോന്ത്യാല്‍ പിന്നെ
അമ്മേം പെങ്ങളേം തല്ലാല്ലൊ.
അമ്മേം പെങ്ങളേം തല്ലാല്ല്യാല്‍ പിന്നെ-
കോലോത്തും വതില്ക്കല്‍ ചെല്ലാലൊ.
കോലോത്തും വതില്ക്കല്‍ ചെന്നല്‍ പിന്നെ-
കാര്യം കൊണ്ടിത്തിരി പറയാല്ലൊ
കാര്യം കൊണ്ടിത്തിരി പറഞ്ഞാല്‍ പിന്നെ-
കഴുമ്മെല്‍ കിടന്നങ്ങാടാല്ലൊ...

ആലായാൽ തറ വേണം

ആലായാൽ തറ വേണം അടുത്തോരമ്പലം വേണം
ആലിന്നു ചേർന്നൊരു കുളവും വേണം (ആലായാൽ)
കുളിപ്പാനായ് കുളം വേണം കുളത്തിൽ ചെന്താമര വേണം
കുളിച്ചു ചെന്നകം പൂകാൻ ചന്ദനം വേണം (കുളിപ്പാനായ്)
(ആലായാൽ)

പൂവായാൽ മണം വേണം പൂമാനായാൽ ഗുണം വേണം (2)
പൂമാനിനിമാർകളായാലടക്കം വേണം (പൂവായാൽ)
നാടായാൽ നൃപൻ വേണം അരികിൽ മന്ത്രിമാർ വേണം (2)
നാടിന്നു ഗുണമുള്ള പ്രജകൾ വേണം (നാടായാൽ)
(ആലായാൽ)

യുദ്ധത്തിങ്കൽ രാമൻ നല്ലൂ കുലത്തിങ്കൽ സീത നല്ലൂ (2)
ഊണുറക്കമുപേക്ഷിപ്പാ‍ൻ ലക്ഷ്‌മണൻ നല്ലൂ (യുദ്ധത്തിങ്കൽ)
പടയ്‌ക്കു ഭരതൻ നല്ലൂ പറവാൻ പൈങ്കിളി നല്ലൂ (2)
പറക്കുന്ന പക്ഷികളിൽ ഗരുഢൻ നല്ലൂ (യുദ്ധത്തിങ്കൽ)
(ആലായാൽ)

മങ്ങാട്ടച്ചനു ഞായം നല്ലൂ മംഗല്യത്തിനു സ്വർണ്ണേ നല്ലൂ (2)
മങ്ങാതിരിപ്പാൻ നിലവിളക്കു നല്ലൂ (മങ്ങാട്ടച്ചനു)
പാലിയത്തച്ചനുപാ‍യം നല്ലൂ പാലിൽ പഞ്ചസാര നല്ലൂ (2)
പാരാതിരിപ്പാൻ ചില പദവി നല്ലൂ (പാലിയത്തച്ചനു)
(ആലായാൽ)

Tuesday, December 8, 2009

ചില ബാബരി ചിന്തകള്‍

ചില ബാബരി ചിന്തകള്‍ - ഡി. ബാബുപോള്‍

ബാബരിദിനം സമാധാനഭഞ്ജനം കൂടാതെ കടന്നുപോയി. ദൈവാധീനം. അല്ലാഹു അക്ബര്‍.
ബാബരി പ്രശ്നത്തിന് തുടക്കം കുറിച്ചത് ഒരു മലയാളിയാണെന്ന് മലയാളികള്‍ പോലും മറന്നിരിക്കുകയാവാം. നാട്ടുരാജ്യമായ തിരുവിതാംകൂറില്‍ നിന്ന് ഐ.സി.എസിലേക്ക് തെരഞ്ഞെടുക്കപ്പെടുക വിരളമായിരുന്നു. എം.എം. ഫിലിപ്പ്, പി.സി. മാത്യു, കെ.കെ. നായര്‍, കെ. ബാലചന്ദ്രന്‍: തീര്‍ന്നെന്ന് തോന്നുന്നു. പട്ടിക. ബാക്കിയെല്ലാം മലബാറുകാര്‍. നഞ്ചെന്തിന് നാനാഴി എന്ന പഴമൊഴിയാണ് ഈ നാല്‍വര്‍സംഘത്തിന്റെ പട്ടിക നിരത്തിക്കഴിഞ്ഞപ്പോള്‍ ഓര്‍മ വരുന്നത്. ഈ നാല്‍വരില്‍ ഒരുവനാണ് ബാബരി മസ്ജിദില്‍ പ്രതിമ വെച്ച് സംഗതി വിവാദമാക്കിയ കെ.കെ. നായര്‍. അദ്ദേഹം അന്ന് അവിടെ ജില്ലാ കലക്ടര്‍ ആയിരുന്നു. സ്വാതന്ത്യ്രം കിട്ടി, റിപ്പബ്ലിക് ആയിട്ടില്ല. സംവല്‍സരക്കണക്ക് പറഞ്ഞാല്‍ 1949.

ബാബരി മസ്ജിദില്‍ നമസ്കാരം നിലക്കുകയും ഹിന്ദുക്കള്‍ക്ക് പരിമിതമായെങ്കിലും ദര്‍ശനസൌകര്യം ലഭിക്കുകയും ചെയ്തു. ജവഹര്‍ലാല്‍ നെഹ്റുവും അന്നത്തെ യു.പി (യുനൈറ്റഡ് പ്രോവിന്‍സസ്) മുഖ്യമന്ത്രി ഗോവിന്ദവല്ലഭപന്തും തമ്മില്‍ അഭിപ്രായൈക്യം ഉണ്ടായില്ല. അല്ലെങ്കില്‍ നായര് പിടിപ്പിച്ച പുലിവാല്‍ അയഞ്ഞുപോകുമായിരുന്നു. പുതുതായി പ്രത്യക്ഷപ്പെട്ട വിഗ്രഹങ്ങള്‍ നീക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. മുഖ്യമന്ത്രി വഴങ്ങിയില്ല. അത് വര്‍ഗീയകലാപത്തിന് വഴിവെക്കുമെന്നായിരുന്നു പന്തിന്റെ കിക്ക്. സംഭവിക്കരുതായിരുന്നു, എങ്കിലും സംഭവിച്ചുപോയി, ഇനി കൂടുതല്‍ വഷളാക്കണ്ട എന്ന ലൈന്‍. നായരെ സ്ഥലംമാറ്റി. പടിവാതിലുകള്‍ അടച്ചു.

നായര്‍ രാജിവെച്ചു, രാഷ്ട്രീയക്കാരനായി. ചേര്‍ന്ന കക്ഷി ഏതെന്ന് ചോദിക്കാനില്ല. ജനസംഘം തന്നെ. പിന്നെ മൂപ്പര്‍ എം.പി ആയി. യു.പിയില്‍ കെട്ടിയ പെണ്‍മണി മന്ത്രിയും ആയി. നായര്‍ രണ്ട് കെട്ടി എന്നത് വലിയ സംഗതിയല്ല. പണ്ട് കോരപ്പുഴക്ക് വടക്കുള്ള സ്ത്രീകള്‍ പുഴ കടക്കാറില്ല. അതുകൊണ്ട് ജോലിസ്ഥലത്ത് ഒരു ഭാര്യ വേറെ ഉണ്ടാകുന്നത് വടക്കുള്ള ആഢ്യന്മാര്‍ നിരോധിച്ചില്ല. തിരുവിതാംകൂറിലെ ഹൈകോടതി ജഡ്ജിക്ക് കച്ചേരിഭാര്യയും ഒഴിവുകാല ഭാര്യയും അംഗീകൃതമായിരുന്നു. കെ.കെ. നായര്‍ യു.പിയിലേക്ക് നിയുക്തനായപ്പോള്‍ അദ്ദേഹത്തിന്റെ തിരുവനന്തപുരം ഭാര്യ അത് അനുവദിച്ചുകാണണം.

നായര്‍ക്ക് മക്കളുണ്ടായില്ലെന്നാണ് കേട്ടിട്ടുള്ളത്. എന്തിന് വേറെ മക്കള്‍, ബാബരി പ്രശ്നം തന്നെ അദ്ദേഹത്തിന്റെ സന്തതിയാവുമ്പോള്‍? ചരിത്രത്തില്‍ അച്ഛന്റെ സ്ഥാനം ഉറപ്പിക്കാന്‍ കഴിയുന്ന ഈ സന്താനത്തെക്കാള്‍ ഭാഗ്യം ചെയ്ത മക്കള്‍ എവിടെ കാണും!
ഒരു ഗാന്ധി/നെഹ്റു കുടുംബാംഗം പ്രധാനമന്ത്രി ആയിരുന്നുവെങ്കില്‍ ബാബരി പൊളിക്കപ്പെടുമായിരുന്നില്ല എന്ന് രാഹുല്‍ഗാന്ധി പറഞ്ഞത് ഇപ്പറഞ്ഞതിന്റെ വെളിച്ചത്തിലാണ് വിലയിരുത്തപ്പെടേണ്ടത്. രാമരൂപം ഇളക്കിമാറ്റാന്‍ പറഞ്ഞ നെഹ്റു ദീര്‍ഘവീക്ഷണമുള്ള രാജ്യതന്ത്രജ്ഞനായിരുന്നു. തല്‍സ്ഥിതി പാലിക്കാം എന്ന് പറഞ്ഞ പന്ത് ഭരണധുരന്ധരന്‍ ആയിരുന്നു. ബാബരിമസ്ജിദ് പൊളിച്ചുകളഞ്ഞാല്‍ പ്രതിപക്ഷത്തിന്റെ പ്രമുഖമായ ആയുധമാണ് നശിക്കുന്നതെന്ന് തിരിച്ചറിഞ്ഞ നരസിംഹറാവു സൃഗാലബുദ്ധിയുള്ളവനെങ്കിലും ദീര്‍ഘവീക്ഷണത്തില്‍ ഋണബദ്ധനായിരുന്ന രാഷ്ട്രീയക്കാരന്‍ മാത്രമായിരുന്നു.

'പൊളിയട്ടങ്ങനെ പൊളിയട്ടെ ബാബരി മസ്ജിദ് പൊളിയട്ടെ' എന്ന് കരുതിയ മതവൈരാഗി ആയിരുന്നു റാവു എന്ന് തോന്നുന്നില്ല. മൂര്‍ത്തമായ ഒരു ബിന്ദു ആകര്‍ഷകമായ രാഷ്ട്രീയലക്ഷ്യമായി ഉയര്‍ത്തിക്കാട്ടുന്നതിന് പ്രതിപക്ഷത്തിനുള്ള സാധ്യത ഉന്മൂലനം ചെയ്യുകയായിരുന്നു റാവു. അതുകൊണ്ട് റാവുവിനെ ഒരിക്കലും ഒന്നാംപ്രതിയാക്കുവാന്‍ കഴിയുകയില്ല. ഒന്നാംപ്രതി ശിലാന്യാസത്തിന്റെ ബുദ്ധി ഉപദേശിച്ചയാളാണ്, അതാരായാലും. അദ്വാനിയുടെ തെറ്റ് രഥയാത്ര നടത്തിയതാണ്; കര്‍സേവകരുടെ വിക്രിയകളെ സഹിഷ്ണുതയോടെ വീക്ഷിച്ചതല്ല.

രഥയാത്ര മതവികാരം ഉദ്ദീപിപ്പിച്ച് രാഷ്ട്രീയലാഭം നേടാനുള്ള തന്ത്രമായിരുന്നു എന്ന കാര്യം അതീവനിഷ്കളങ്കരായ ശ്രീരാമ ഭക്തര്‍ പോലും സമ്മതിക്കുന്നതാവണം. 1989 ല്‍ ആറെസെസ് ആരംഭിച്ച രാമശിലാപദ്ധതി കേരളത്തില്‍ സൃഷ്ടിച്ച പ്രതികരണമായിരുന്നില്ല ഉത്തരേന്ത്യയില്‍ സൃഷ്ടിച്ചത്. നൂറിലധികം പട്ടണങ്ങളില്‍ കര്‍ഫ്യൂവും നിരോധാജ്ഞയും വരെ എത്തി കാര്യങ്ങള്‍. അങ്ങനെ ഉയര്‍ന്ന ഊഷ്മാവിലാണ് അദ്വാനിയുടെ ശീതീകരിച്ച രഥം സോമനാഥില്‍ നിന്ന് ചലിച്ചുതുടങ്ങിയത്. അതിനിടെ ചിലയിടങ്ങളിലെങ്കിലും 'മുസല്‍മാന്‍ കെ ദോ ഹീ സ്ഥാന്‍/പകിസ്ഥാന്‍ യാ ഖബറിസ്താന്‍' എന്ന പ്രകോപനപരമായ മുദ്രാവാക്യം ഉണ്ടായി. അദ്വാനി അത് പിന്നീട് തടഞ്ഞിരിക്കാമെങ്കിലും ആ മുദ്രാവാക്യം ഒപ്പം പൊലീസിലും പട്ടാളത്തിലും മതസ്പര്‍ധ ഉളവാക്കാന്‍ പോന്ന 'ഹിന്ദുഹിന്ദു ഭായീഭായീ ബീച്ച് മെം വര്‍ധി കഹാംസെ ആയി' ^ ഹിന്ദുക്കളെ യൂനിഫോം വിഭജിക്കരുത് എന്ന് സാരാംശം ^ എന്ന മുദ്രാവാക്യം യാത്രക്കിടയില്‍ മുഴങ്ങിയെങ്കില്‍ ആ യാത്ര സമാപിക്കുമ്പോള്‍ കര്‍സേവകരൊക്കെ അയോധ്യയില്‍ ചര്‍ക്കയുമായി ചമ്രം പടിഞ്ഞിരുന്ന് 'രഘുപതിരാഘവ രാജാറാം.... സബ്കൊ സന്മതി ദേ ഭഗവാന്‍' ആലപിക്കുകയില്ല എന്നറിയാന്‍ പാഴൂര്‍ പടിപ്പുരയില്‍ പ്രശ്നം വെക്കേണ്ടതില്ല. രാഷ്ട്രീയ ലാഭത്തിന് മുന്നില്‍ ദേശീയനന്മ വിസ്മൃതമായി. തുഷാര ബിന്ദുവില്‍ കാനനസൌന്ദര്യം മൊത്തത്തില്‍ പ്രതിഫലിപ്പിക്കാന്‍ ത്രാണിയുള്ള ഭാരതീയസംസ്കാരത്തിന്റെ ഈ അപഭ്രംശം ഇഷ്ടവൃക്ഷങ്ങളെയല്ലാതെ മഹാകാനനത്തെ തീര്‍ത്തും ഒഴിവാക്കി എന്നതാണ് ചരിത്രവിദ്യാര്‍ഥികള്‍ ശ്രദ്ധിക്കുന്ന സംഗതി.
ബാബര്‍ ക്ഷേത്രം നശിപ്പിച്ച് മസ്ജിദ് പണിതു എന്നത് തെളിയിക്കാന്‍ ബാക്കിയായ ആരോപണമാണ് തല്‍ക്കാലം. ശ്രീരാമജന്മഭൂമി ഏതാണ് എന്ന കാര്യത്തില്‍ അയോധ്യാവാസികള്‍ക്കിടയിലുള്ള തര്‍ക്കം തുടരുകയുമാണ്. അതിനിടെ രാമവികാരം ആളിക്കത്തിച്ച്, രാമായണകഥ ദൂരദര്‍ശനിലൂടെ 'ഭാരതചരിത്രം പോലെ പ്രക്ഷേപണം ചെയ്തൊരുക്കിയ പശ്ചാത്തലം രാഷ്ട്രീയ കാര്യസാധ്യത്തിനായി ഉപയോഗപ്പെടുത്തി എന്നതാണ് ഗര്‍ഹണീയം.

ശ്രീരാമന്‍ ചരിത്രപുരുഷനാണോ എന്നത് പ്രസക്തമല്ല. ഗ്രീക്ക്^റോമന്‍ മതങ്ങള്‍ നശിക്കാതിരുന്നെങ്കില്‍ സീയൂസിനെയും അര്‍ത്തേമീസിനെയും ഒക്കെ അവര്‍ ഇന്നും ആരാധിക്കുമായിരുന്നു. ഭാരതീയ സംസ്കാരവുമായി ശ്രീരാമകഥ അന്യൂനം ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് അയോധ്യയില്‍ ഒരു രാമക്ഷേത്രം ഉണ്ടാകണം എന്ന ചിന്ത ഒട്ടുമേ അസ്ഥാനത്തല്ല. അത് കെ.കെ. നായര്‍ എന്ന ഐ.സി.എസ് ഉദ്യോഗസ്ഥന്‍ തെരഞ്ഞെടുത്ത സ്ഥലത്തുതന്നെ വേണമോ എന്നത് സമകാലികാന്തരീക്ഷത്തില്‍ നിന്ന് മാറ്റി ആലോചിക്കാവുന്ന കാര്യമല്ല. യരുശലേമില്‍ ഇന്ന് ഒരു മോസ്കും ഒരു ക്രൈസ്തവദേവാലയവും ^ ദ ചര്‍ച്ച് ഓഫ് ദ ഹോളി സെപ്പള്‍ക്കര്‍ ^ ആണ് ഏറ്റവും വലിയ ആരാധനാലയങ്ങള്‍. എന്നാല്‍, ക്രിസ്തു ജനിക്കുമ്പോള്‍, പ്രവാചകന്‍ ജനിക്കുന്നതിന് നൂറ്റാണ്ടുകള്‍ക്കപ്പുറം ശലോമോന്‍ നിര്‍മിച്ചതും ഒടുവില്‍ ഹേരോദ് പുനഃസൃഷ്ടിച്ച് വിപുലീകരിച്ചതും ആയ യഹൂദദേവാലയം മാത്രമാണ് ഉണ്ടായിരുന്നത്. കല്ലിന്മേല്‍ കല്ല് ശേഷിക്കാതെ അതിനെ നിലംപരിശാക്കിയത് പാശ്ചാത്യരാണ്. എന്നുവെച്ച് ഇപ്പോള്‍ മുസ്ലിം, ക്രൈസ്തവ ദേവാലയങ്ങള്‍ ഇടിച്ചുനിരത്തി പഴയ യരുശലേം ദേവാലയം പണിയണം എന്ന് ഇസ്രായേല്‍ പറഞ്ഞാല്‍ ലോക മനഃസാക്ഷി അത് അംഗീകരിക്കയില്ല.
ശ്രീരാമന്‍ ഭാരതീയര്‍ക്ക് സ്വന്തമാണ്. അഹിന്ദുക്കള്‍ക്കും ദിക്ഷിണേന്ത്യയിലെ ഹിന്ദുക്കള്‍ക്ക് പോലും ശ്രീരാമനിലെ ദിവ്യത്വം ശ്രീകൃഷ്ണന്റെ വ്യക്തിത്വത്തോളം പ്രധാനമല്ല. എങ്കിലും രാമന്‍ മാതൃകാപുരുഷനും മാതൃക കാട്ടിയ ഭരണാധികാരിയുമായിരുന്നു. പിതൃഭക്തിയും രാജ്യത്തിന്റെ അഖണ്ഡത നിലനിര്‍ത്താനുള്ള വ്യഗ്രതയും ജനശബ്ദം എതിരായാല്‍ സ്വപത്നിയെ പോലും ഉപേക്ഷിക്കാനുള്ള ത്യാഗബുദ്ധിയും ഉണ്ടായിരുന്ന രാമന്റെ സ്മരണ ഇന്നും നമുക്ക് പ്രചോദനമാണ്. രാമനായിരുന്നു നരസിംഹറാവുവിന്റെ സ്ഥാനത്ത് എങ്കില്‍ ബാബരി മസ്ജിദ് പൊളിച്ചിട്ട് ഭാരതവര്‍ഷത്തില്‍ ഇത്ര വലിയ ഒരു വര്‍ഗീയവിഭജനം ഉണ്ടാകുവാന്‍ അനുവദിക്കുമായിരുന്നില്ല.

താലിബാനെ പോലെ പെരുമാറേണ്ടവരല്ല ഭാരതീയ സംസ്കാരത്തിന്റെ അനുവാചകര്‍. ഭാരതം ഒരു മതേതര രാഷ്ട്രവുമാണ്. പാകിസ്താനില്‍ 1947 ല്‍ ഉണ്ടായിരുന്ന ക്രിസ്ത്യന്‍^ഹിന്ദു ദേവാലയങ്ങളില്‍ മിക്കവയും നിലംപരിചായിക്കഴിഞ്ഞു ഇതിനകം. സൌദിയില്‍ അവരുടേതായ നിയമങ്ങള്‍ ഉണ്ടാകാം. നാം അതൊക്കെ വെച്ച് വിലപേശുകയോ അതുപോലെ പ്രതികരിക്കുകയോ ചെയ്യാന്‍ നമ്മുടെ സംസ്കാരവും നമ്മുടെ ഭരണഘടനയും അനുവദിക്കുന്നില്ല എന്ന് തിരിച്ചറിയാതിരിക്കുന്നതാണ് യഥാര്‍ഥത്തിലുള്ള തെറ്റ്.
ബാബരിദിനം മുസ്ലിംകളുടെ മാത്രം പ്രതിഷേധദിനമായി അടയാളപ്പെടുത്താന്‍ ശ്രമിക്കുന്നതും ശരിയല്ല. തിരുവനന്തപുരത്ത് ഒന്നിലധികം വിഭാഗങ്ങള്‍ അതിന് ശ്രമിച്ചുകണ്ടു. അതും രാഷ്ട്രീയമായിട്ടല്ലാതെ കാണാന്‍ കഴിയുകയില്ല. ഏതെങ്കിലും മുസ്ലിം രാജ്യത്തിനെതിരെ മതാധിഷ്ഠിതമല്ലാത്ത വിമര്‍ശം ഉണ്ടായാല്‍ ആ രാജ്യത്തെ ന്യായീകരിക്കുന്ന പ്രസ്താവനകളുമായി ഈ നാട്ടിലെ ഏതെങ്കിലും മുസ്ലിം മതനേതാവ് ഇറങ്ങിത്തിരിക്കുന്നതും 'നമ്മള്‍/അവര്‍' എന്ന വികാരം വളര്‍ത്താനേ ഉതകൂ. ബാബരി ഒരടയാളമാണ്. അതിലേറെയോ അതില്‍ക്കുറഞ്ഞോ അതിനെ കൊണ്ടാടരുത്. ബാബരി അടയാളപ്പെടുത്തിയ പ്രശ്നങ്ങളാണ് നാം ശ്രദ്ധിക്കേണ്ടത്.
ബാബരി മസ്ജിദ് പൊളിച്ചത് മതമല്ല. മതത്തെ ആയുധമാക്കിയ രാഷ്ട്രീയമാണ്. അതിനുള്ള മറുമരുന്ന് മതാതീതമായ രാഷ്ട്രീയസമീപനമാണ്. അതിനുള്ള പക്വത ഈ രാജ്യത്തെ ബഹുഭൂരിപക്ഷത്തിനും ഉണ്ട്. നേതാക്കന്മാര്‍ താല്‍ക്കാലികവും പക്ഷപാതപരവുമായ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് മാര്‍ഗഭ്രംശം വരുത്തിക്കൂട്ടാതിരുന്നാല്‍ മതി.

Wednesday, December 2, 2009

ഒബാമയുടെ അണുബോംബ് മോഹവും യുദ്ധവും

അണുബോംബ്‌ എത്രമാരകമാണ്‌ എന്നത്‌ പറഞ്ഞറിയിക്കേണ്ടതില്ല. എന്നാല്‍ ഇത്‌ അന്തര്‍ദ്ദേശീയ ഭീകരപ്രവര്‍ത്തകരുടെ കൈയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു എന്നത്‌ ഇതിലേറെ ഭീതിയോടെയാണ്‌ ലോകം ശ്രവിക്കുന്നത്‌. രണ്ടുവൃക്കയും നഷ്ടപ്പെട്ട്‌ ഡയാലിസിസ്‌ ഉപകരണങ്ങളുമായി കഴുതപ്പുറത്ത്‌ സഞ്ചരിക്കുന്ന ബിന്‍ ലാദനെ, ലോകപ്പോലീസ്‌ എന്ന്‌ അഹങ്കരിക്കുന്ന അമേരിക്കയ്ക്ക്‌ ഇതേവരെ കണ്ടുപിടിക്കാനായില്ല എന്നത്‌ ഈ ഭീകരാവസ്ഥയെ വീണ്ടും പലമടങ്ങ്‌ പെരുപ്പിക്കുന്നു. ഇത്തരകൊറിയയും ഇറാനും അണുബോംബ്‌ പദ്ധതിയുമായി മുമ്പോട്ട്‌ പോകുന്നു എന്ന പടിഞ്ഞാറന്‍ നാടുകളുടെ വേവലാതിയുടെ പരിഷ്ക്കരിച്ച പതിപ്പ്‌ പുറത്തിറങ്ങികഴിഞ്ഞു. യഥാര്‍ത്ഥമായ ഒരു ഭീഷണിയുടെ തീച്ചൂള അമേരിക്കയും പടിഞ്ഞാറന്‍ നാടുകളും ജിഹാദിഭീഷണി നേരിടുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളും അഭിമുഖീകരിക്കാന്‍ പോകുന്നു.ഏതാനും ദിവസങ്ങള്‍ മുമ്പ്‌ പ്രതിരോധ മന്ത്രി എ.കെ. ആന്റണി ഇത്തരത്തിലുള്ള ഒരു സൂചന രാജ്യത്തിന്‌ നല്‍കി. മുംബൈ പോലുള്ള നഗരങ്ങളില്‍ ഇത്തരം ഒരു ആക്രമണം നടന്നാല്‍ ഭാരതത്തിന്‌ സാമ്പത്തികമായി പിടിച്ചുനില്‍ക്കാനാവില്ല. സുഡാന്‍ മുതല്‍ തേക്കോട്ടുള്ള ആഫ്രിക്കന്‍ രാജ്യങ്ങളിലും പാലസ്തീന്‍ മുതല്‍ ഫിലിപ്പീന്‍സ്‌ വരെയുള്ള രാജ്യങ്ങളിലും മുസ്ലീം ന്യൂനപക്ഷം അധിവസിക്കുന്ന പ്രദേശങ്ങളത്രയും തര്‍ക്കപ്രദേശങ്ങളാണെന്ന്‌ ഒസാമബിന്‍ലാദന്‍ പ്രഖ്യാപിക്കുമ്പോള്‍ ലോകം വീണ്ടും ഒരു മഹായുദ്ധത്തിലേക്കാണോ നീങ്ങുന്നത്‌ എന്ന്‌ സന്ദേഹപ്പെടേണ്ടിരിയിരിക്കുന്നു. കാശ്മീര്‍ ഒരു തര്‍ക്കപ്രദേശമായി നിലനില്‍ക്കുന്നതിനാലും പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം എന്നതും രാജ്യാതിര്‍ത്തിക്കകത്ത്‌ ഭീകരവാദം കൊഴുത്തുവളരുന്നതും ഏതൊരുരാജ്യസ്നേഹിയുടേയും ഹൃദയമിടിപ്പ്‌ കൂട്ടുന്നതിന്‌ കാണമാവുന്നു.വികാരങ്ങള്‍ക്ക്‌ അടിമപ്പെട്ട്‌ നടത്തുന്ന ഭീകരപ്രവര്‍ത്തനത്തില്‍ നിന്ന്‌ ബുദ്ധിപൂര്‍വ്വവും സുക്ഷ്മതയോടെയും ചെയ്യുന്ന ഭീകരപ്രവര്‍ത്തനത്തിലേയ്ക്ക്‌ മുജാഹിദ്ദീനുകള്‍ നീങ്ങി എന്നത്‌ 7/7 ലണ്ടന്‍, 9/11 അമേരിക്ക, 26/11 മുംബൈ അക്രമണത്തോടെ ലോകം മനസ്സിലാക്കിയതാണ്‌. ബിന്‍ലാദന്‍, അല്‍സവാഹിരി, മുള്ളാ ഒമര്‍- മതതീവ്രവാദത്തിന്റെ തമിരം പിടിച്ച ഇവര്‍ പുതിയ ലോകത്തിലെ പ്രതിലോമശക്തികളായി ചരിത്രത്തിലിടം പിടിച്ചുകഴിഞ്ഞു. ഖലീഫമാരുടെ ഭരണം പുനസ്ഥാപിക്കാനും ലോകം മുഴുവന്‍ വ്യാപിപ്പിക്കാനും ദൈവദത്തമായ പ്രബോധനം കിട്ടി എന്ന്‌ പറയുന്ന ഇവര്‍ മസ്തിഷ്കപ്രക്ഷാളനം നടത്തി വിദ്യാസമ്പന്നരായ യുവാക്കാളെ വഴിതെറ്റിക്കുന്നു. ലോകമെമ്പാടും തീവ്രവാദത്തിന്റെ പൈശാചികവും ഹീനവുമായ പര്യായമാണ്‌ അല്‍ഖ്വയ്ദയും താലിബാനും. കുപ്രസിദ്ധമായ ഗോണ്ടനാമോ ജയിലിലും ഇറാഖിലെ അബുഗാരിബ്‌ ജയിലിലും തടവുകാരോട്‌ കാണിക്കുന്ന ക്രൂരതയെ ന്യായീകരിക്കുന്നവയാണ്‌ ജിഹാദികള്‍ നടത്തുന്ന ക്രൂരതയും അവരില്‍ നിന്ന്‌ കണ്ടെടുത്ത രേഖകളില്‍ നിന്ന്‌ കിട്ടുന്ന വിവരണങ്ങളും.സാമ്പത്തികമായും രാഷ്ട്രീയമായും മിലിട്ടറി ശക്തിയായും ഉള്ള അമേരിക്കയുടെ പതനത്തെയാണ്‌ അല്‍-ഖ്വയ്ദ കാംക്ഷിക്കുന്നത്‌. ഇതോടെ ലോകം തങ്ങളുടെ കാല്‍ക്കീഴില്‍ വരുമെന്ന്‌ ജീഹാദികള്‍ പ്രഖ്യാപിക്കുന്നു. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള തയ്യാറെടുപ്പുകളും അതിനുള്ള മാനസിക സന്നദ്ധത വളര്‍ത്തിയെടുക്കാനും ജിഹാദികള്‍ കൂട്ടായി ശ്രമിക്കുന്നു. ഇതുകൊണ്ട്‌ തന്നെ ബിന്‍ലാദന്റെയോ മുള്ളാ ഒമറിന്റേയോ മരണത്തോടെ ഈ പ്രസ്ഥാനങ്ങള്‍ ഇല്ലാതാവുകയുമില്ല. അമേരിക്ക അഫ്ഗാനിസ്ഥാനിലും ഇറാഖിലും നടത്തിയ ഇടപെടലുകള്‍ ഈ പ്രസ്ഥാനങ്ങളെ വളര്‍ത്താനും ഇസ്ലാമിക കൂട്ടായ്മ ഉണ്ടാക്കാനും മാത്രമേ സഹായിച്ചിട്ടൂള്ളു. കഴിഞ്ഞ ഒരു പതിറ്റാണ്ട്‌ കൊണ്ട്‌ അടിച്ചമര്‍ത്താനാവാത്ത മുജാഹിദ്ദീനുകളെ ഇനിയൊരു വിപുലമായ യുദ്ധത്തിലല്ലാതെ നശിപ്പിക്കാനാവില്ല. എന്ന തിരിച്ചറിവാണ്‌ ഈ വിഷയത്തില്‍ ഗവേഷണം നടത്തുന്നവര്‍ നല്‍കുന്ന സന്ദേശം. ഈ യുദ്ധത്തില്‍ ഫ്ലാഷ്‌ പോയിന്റ്‌ യുറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നും മാറ്റി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നടത്താന്‍ പടിഞ്ഞാറന്‍ ശക്തികളും, ഈ യുദ്ധം അമേരിക്കയില്‍ വച്ചു തന്നെ നടത്താന്‍ ജിഹാദ്ദീനുകളും ശ്രമിച്ചുകൊണ്ടിരിക്കുന്നു.ഹോളിവുഡ്‌ സിനിമയ്ക്കും സയന്‍സ്‌ ഫിക്ഷനും സമാനമായ കാര്യങ്ങള്‍ നടന്നേക്കാമെന്ന മാധ്യമങ്ങളുടെ കണ്ടെത്തലുകള്‍ തള്ളിക്കളയാന്‍ പറ്റാതെ വരുന്നു. ലോക പോലീസായി ചമയുകയും ലോകത്തിലുള്ള മേറ്റ്ല്ലാവരും തങ്ങളുടെ ഗുമസ്തപ്പടയാണെന്ന്‌ കരുതുകയും അതിനായി വ്യാപാര വ്യവസായങ്ങളും ലോക ഘടനയും തങ്ങള്‍ക്ക്‌ അനുകൂലവുമാക്കുന്നു അമേരിക്കയെ അംഗീകരിക്കാനും തള്ളിക്കളയാനും പറ്റാത്ത അവസ്ഥയിലാണ്‌ ഇന്ത്യയെപ്പോലെയുള്ള മൂന്നാം ലോക രാജ്യങ്ങള്‍. അല്‍ ഖ്വയ്ദയുടെ ബോംബ്‌ ഭീഷണി മറ്റൊരു ചൂഷണ ഉപാധിയാണെന്ന സന്ദേഹവും പലര്‍ക്കുമുണ്ട്‌. ബിന്‍ലാദന്റെയും സദ്ദാം ഹുസൈന്റേയും ഭീഷണിയുടെ മറവില്‍ സാമ്രാജ്യത്വം വളര്‍ത്താനാണ്‌ അമേരിക്ക ശ്രമിച്ചിട്ടുള്ളത്‌ എന്നതും ശരിതന്നെ. ഇതൊക്കെ നിഷേധിക്കാതിരിക്കുമ്പോഴും 10.5 കി.ഗ്രാം (ക്രിട്ടിക്കല്‍ മാസ്സ്‌) സംപുഷ്ടയുറേനിയമോ പ്ലൂട്ടോണിയമോ ലഭിച്ചു കഴിഞ്ഞാല്‍ ബോംബ്‌ നിര്‍മാണത്തിനുള്ള സാങ്കേതിക വിദ്യ പിന്നീട്‌ ലളിതമാണെന്നതും പ്രഹരശേഷി നഷ്ടപ്പെടാതെ ഈ ആയുധം ദീര്‍ഘകാലം സൂക്ഷിക്കാനാവും എന്നതും അമേരിക്കയെ ന്യായീകരിക്കാനുള്ള ന്യായമായ വശങ്ങളാണ്‌. 9/11 ആക്രമണത്തിന്‌ മൂന്നാഴ്ച മുമ്പ്‌ ഒസാമ ബിന്‍ലാദന്‍ അമേരിക്കയെ ആക്രമിക്കുമെന്ന്‌ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. അന്ന്‌ ഈ ഭീഷണി കാര്യമായി എടുക്കാത്തവര്‍ ഹിരോഷിമ ആവര്‍ത്തിക്കുമെന്ന അദ്ദേഹത്തിന്റെ ഭീഷണി ഗൗരവത്തോടെയാണ്‌ എടുക്കുന്നത്‌. രണ്ടാം ലോകമഹായുദ്ധകാലത്ത്‌ ഉയര്‍ന്ന്‌ കേട്ട ഫാസിസം, നാസിസം എന്നിവയ്ക്ക്‌ സമാനമായാണ്‌ ഇപ്പോള്‍ റാഡിക്കല്‍ ഇസ്ലാമിസം ഉയര്‍ന്നു വരുന്നത്‌. ലോകത്തെ വീണ്ടുമൊരു മഹായുദ്ധത്തിലേക്ക്‌ എത്തിക്കുന്ന എന്ന ജിഹാദ്ദീന്‍ പ്രസ്ഥാനങ്ങളുടെ വ്യക്തമായ ലക്ഷ്യത്തിനു മുമ്പില്‍ സുവ്യക്തമായ ആദര്‍ശശുദ്ധിയോടെയുള്ള ഒരു നിലപാട്‌ അമേരിക്കയും പടിഞ്ഞാറന്‍ നാടുകളും ഇതേവരെ എടുത്തിട്ടില്ല. സൗദികളെപ്പറ്റി പറയുന്നത്‌ ഇതില്‍ പകുതി പേര്‍ അല്‍ഖ്വയ്ദയ്ക്ക്‌ പണം നല്‍കുന്നവരും മറുപകുതി അമേരിക്കന്‍ വിരുദ്ധരും ആണെന്നാണ്‌. തീവ്ര ഇസ്ലാംവാദം ലോകം മുഴുവന്‍ വേരോടിക്കൊണ്ടേയിരിക്കുന്നു. അന്താരാഷ്ട്ര കൂട്ടായ്മയും എണ്ണസമ്പന്നരാജ്യങ്ങളുടെ സഹായവും കൂടിയാവുമ്പോള്‍ ജിഹാദികള്‍ക്ക്‌ സാമ്പത്തിക സ്രോതസ്സ്‌ ഒരു പ്രശ്നമാവുന്നില്ല. മയക്കുമരുന്ന്‌ ശ്രൃംഖലയില്‍ നിന്ന്‌ കിട്ടുന്ന ബില്യന്‍ ഡോളര്‍ വരുമാനം കൂടി കണക്കിലെടുക്കുമ്പോള്‍ സാമ്പത്തിക ഭദ്രതയോടെ ദീര്‍ഘകാലം യുദ്ധം ചെയ്യാന്‍ അല്‍-ഖ്വയ്ദയ്ക്കും താലിബാനും കഴിയും എന്നു ഗവേഷകര്‍ കണക്കുകൂട്ടുന്നു. ഏന്തു വിലകൊടുത്തും സമ്പുഷ്ടയുറേനിയവും പ്ല്യൂട്ടോണിയവും സ്വന്തമാക്കാന്‍ തീവ്രവാദികള്‍ വളരെ മുന്‍പേ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്‌. 2001 ല്‍ ഖാണ്ഡഹാറില്‍ അല്‍-ഖ്വയ്ദ തീവ്രവാദികള്‍ രക്ഷപ്പെട്ട ഒരു ഗുഹാതാവളത്തില്‍ നിന്ന്‌ നമ്പൂഷ്ട യുറേനിയം അമേരിക്കന്‍ പട്ടാളം കണ്ടെടുത്തത്‌ ഭീകവാദികള്‍ അവരുടെ ശ്രമത്തില്‍ വിജയിച്ചു എന്നതിന്റെ വ്യക്തമായ തെളിവാണ്‌.പോല്‍ വില്യംസിന്റെ 'ഒബാമയുടെ പ്രതികാരം' എന്ന പുസ്തകത്തില്‍ അല്‍ഖ്വയ്ദ അണുബോംബിനെപ്പറ്റി വ്യക്തമായ തെളിവുകള്‍ നല്‍കുന്നു. റഷ്യയുടെ പതന കാലത്ത്‌ അവര്‍ ചെച്നിയയില്‍ സ്ഥാപിച്ചിരുന്ന സ്യൂട്ട്കേസ്‌ ബോംബുകളില്‍ ഇരുപത്‌ എണ്ണം മാഫിയയുടെ കൈയില്‍ അകപ്പെട്ടിരുന്നു എന്ന്‌ റഷ്യന്‍ ഓഫീസര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു. 1993ല്‍ ഒസാമ ബിന്‍ലാദന്‍ ഇവ മുപ്പത്‌ ബില്യന്‍ ഡോളര്‍ കറന്‍സിയും 700 ബില്യന്‍ ഡോളര്‍ വിലവരുന്ന ഹെറോയിനും കൊടുത്ത്‌ സ്വന്തമാക്കി എന്ന്‌ ഗ്രന്ഥകര്‍ത്താവ്‌ തളിവുകളുടെ അടിസ്ഥാനത്തില്‍ ഈ പുസ്തകത്തില്‍ പറയുന്നു.ലോകത്ത്‌ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങളുടെ ശ്രേണിയില്‍ ബിന്‍ലാദന്‍ എന്ന കേന്ദ്രകഥാപാത്രം കയറി വരുന്നത്‌ അതിശയകരമല്ല. മറ്റു ബെസ്റ്റ്‌ സെല്ലര്‍ പുസ്തകങ്ങളില്‍ നിന്ന്‌ ഒരു വ്യത്യാസമേയുള്ളൂ. ഇത്‌ സാങ്കല്‍പികമല്ല, യാഥാര്‍ത്ഥ്യമാണ്‌. മദ്ധ്യകാലഘട്ടങ്ങളില്‍ ഉണ്ടായിരുന്ന പ്രാകൃതമായ ഗോത്രസംസ്കാരം അതേ രൂപത്തില്‍ പുതിയലോകത്ത്‌ എത്തിച്ച്‌ ലോകത്തിന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്നതിനെ എങ്ങനെ തടുത്ത്‌ നിര്‍ത്താനാവും എന്നത്‌ പ്രസക്തമാണ്‌. ആ യുദ്ധം ഒരു പോംവഴിമാത്രമേ ആവുന്നുള്ളൂ. മിസെയില്‍ നിരത്തിവച്ച്‌ റഷ്യയോട്‌ മത്സരിച്ചതു പോലെ സ്യൂട്ട്കേസ്‌ ബോംബുകളോട്‌ യുദ്ധം ചെയ്യാനാവില്ല എന്നത്‌ അമേരിക്കയുടേയും മേറ്റ്ല്ലാവരുടേയും ദുര്‍ബലതയാണ്‌. താത്വകമായികൂടി താലിബാനേയും അല്‍-ഖ്വയ്ദയേയും നേരിടേണ്ടതുണ്ട്‌. ഇസ്ലാം ഉള്‍പ്പെടെയുള്ള എല്ലാ ചിന്താധാരകളുടേയും നമ്മയുടെ പരിമളം അതിനാവശ്യമാണ്‌. അത്‌ സംഭവിക്കുമെന്ന്‌ തന്നെ നമുക്ക്‌ പ്രതീക്ഷിക്കാം.

Tuesday, November 3, 2009

ഉത്തരവാദിത്വം രാഷ്ട്രീയകക്ഷികള്‍ക്ക്‌

എം.എന്‍. കാരശ്ശേരി



ഉത്തരവാദിത്വം രാഷ്ട്രീയകക്ഷികള്‍ക്ക്


സമുദായം ഭൂരിപക്ഷമോ ന്യൂനപക്ഷമോ ആവട്ടെ, അതു കൊണ്ടുനടക്കുന്ന മതതീവ്രവാദം ഫാസിസത്തിന്റെ അനേകം രൂപങ്ങളിലൊന്നുമാത്രമാണ്. അതിന്റെ ശത്രു ജനാധിപത്യമാണ്. അവരുടെ അക്രമ സിദ്ധാന്തത്തെ തടയേണ്ട ചുമതല ഓരോ രാഷ്ട്രീയകക്ഷിക്കുമുണ്ട്




1992ല്‍ ഹിന്ദുവര്‍ഗീയവാദികള്‍ അയോധ്യയിലെ ബാബറി പള്ളി പൊളിച്ചു. ആ അക്രമം കേരളത്തില്‍ ഹിന്ദു- മുസ്‌ലിം വിഭാഗീയതകള്‍ക്ക് ഒരുപോലെ മൂച്ചുകൂട്ടി. കേന്ദ്ര സര്‍ക്കാര്‍ തീവ്രനിലപാടുകളുള്ള ആര്‍.എസ്.എസ്., വിശ്വഹിന്ദുപരിഷത്ത് മുതലായ ഹിന്ദുസംഘടനകളെയും ജമാഅത്തെ ഇസ്‌ലാമി, ഐ.എസ്.എസ്. മുതലായ മുസ്‌ലിം സംഘടനകളെയും നിരോധിച്ചു.
ജമാഅത്തെ ഇസ്‌ലാമി നിരോധനം നീക്കിക്കിട്ടുന്നതിന് വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ മുന്നേറിയപ്പോള്‍ മഅദനി ഐ.എസ്.എസ്. വഴിയിലുപേക്ഷിച്ച് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി.) എന്നൊരു രാഷ്ട്രീയകക്ഷിയുമായി രംഗത്തെത്തി. പേരിന് ചില ദളിതരെയും മറ്റും കൂടെക്കൂട്ടിയിരുന്നെങ്കിലും തീവ്രവാദം തന്നെയായിരുന്നു അക്കാലത്തും പ്രസംഗങ്ങളുടെ പ്രമേയം. ഡിസംബര്‍ 6 -ന് 'ബാബറിദിനം' ആചരിക്കുന്നതും അതിന്റെ ഭാഗമായി ബന്ദോ, ഹര്‍ത്താലോ സംഘടിപ്പിക്കുന്നതും ആയിരുന്നു പ്രധാന പ്രവര്‍ത്തനം. ദിനാചരണവും ബന്ധപ്പെട്ട പ്രചാരണങ്ങളും നാട്ടില്‍ വിഭാഗീയതയും വൈകാരികസംഘര്‍ഷവും പടര്‍ത്തുന്ന തരമായിരുന്നു.
ഇക്കാലത്ത് മുസ്‌ലിം സമൂഹത്തില്‍ മറ്റൊരുതരം തീവ്രവാദം തലപൊക്കുന്നുണ്ട്. സമുദായത്തിനകത്തെ പള്ളിത്തര്‍ക്കങ്ങളിലും സംഘടനാപോരുകളിലും ചില്ലറ കാലത്തേക്കാണെങ്കിലും കടന്നുവന്ന ബലപ്രയോഗത്തില്‍ അതു കാണാം. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാരുടെ അനുയായികള്‍ രൂപവത്കരിച്ച 'സുന്നി ടൈഗര്‍ ഫോഴ്‌സ്' എന്ന സംഘടന ഈ വികാരത്തിന്റെ പ്രതിരൂപം ആയിരുന്നു. കോഴിക്കോട്ടെ മുജാഹിദ് സെന്ററിന് ബോംബെറിഞ്ഞതും (1992), മതപരിഷ്‌ക്കരണവാദിയായ ചേകനൂര്‍ മൗലവിയെ ശ്വാസം മുട്ടിച്ചുകൊന്നതും(1993), പെരുന്നാള്‍ ഉറപ്പിക്കല്‍ തര്‍ക്കത്തിന്റെ പേരില്‍ സുന്നി-മുജാഹിദ് കൊലപാതകങ്ങള്‍ നടന്നതും (1997) ഇത്തരം അത്യാചാരങ്ങള്‍ക്ക് ഉദാഹരണം. ഇവിടെ ശ്രദ്ധേയമായ കാര്യം: ഈ ഭീകരവാദം സ്വന്തം സമുദായത്തിലെ അംഗങ്ങള്‍ക്കെതിരെ മാത്രമാണ്; അന്യസമുദായങ്ങള്‍ക്കെതിരെ ഒന്നുമില്ല.
ബാബറിപള്ളിയുടെ തകര്‍ച്ച സൃഷ്ടിച്ച അന്തരീക്ഷത്തില്‍ നിന്ന് ഊര്‍ജം വലിച്ചെടുത്തുകൊണ്ടാണ് എന്‍.ഡി.എഫ്. പ്രവര്‍ത്തനമാരംഭിക്കുന്നത്. ആ പേരിന് രണ്ടുതരം വിപുലനമുണ്ട്- നാഷണല്‍ ഡവലപ്‌മെന്റ് ഫ്രണ്ട് ( ദേശീയ വികസനമുന്നണി) എന്നും നാഷണല്‍ ഡിഫന്‍സ് ഫോഴ്‌സ് (ദേശീയ പ്രതിരോധസേന) എന്നും! രാഷ്ട്രീയത്തില്‍ നിരന്തരം ഇടപെട്ടെങ്കിലും ഐ.എസ്.എസ്. പോലെ അതും രാഷ്ട്രീയപാര്‍ട്ടിയായില്ല. എന്‍.ഡി.എഫ്. സാംസ്‌കാരികസംഘടനയാണെന്നും ഏത് പാര്‍ട്ടിയില്‍ അംഗമായ ആര്‍ക്കും ഇതില്‍ അംഗമാകാമെന്നും ഉള്ള 'വിശാലമായ' സമീപനമാണ് അവര്‍ സ്വീകരിച്ചത്. ഇത്, ഏതു പാര്‍ട്ടിയിലും നുഴഞ്ഞുകയറാനുള്ള തന്ത്രം മാത്രമാണ് എന്ന് വൈകാതെ വ്യക്തമായി. ഏതൊക്കെയോ കേന്ദ്രങ്ങളില്‍ നിന്ന് കാര്യമായി ഫണ്ടുകിട്ടുന്നുണ്ട് എന്ന് തോന്നിക്കുന്ന തരമായിരുന്നു എന്‍.ഡി.എഫിന്റെ പ്രവര്‍ത്തന ശൈലി- പത്രസ്ഥാപനം, പുസ്തകപ്രസാധനശാല, കേരളത്തിന്റെ മുക്കിലും മൂലയിലും ചുവരെഴുത്തുകള്‍, നിറപ്പകിട്ടുള്ള വാള്‍പോസ്റ്ററുകള്‍, സമ്മേളനങ്ങള്‍, പ്രവര്‍ത്തകര്‍ക്ക് വിലകൂടിയ വാഹനങ്ങള്‍, ആഗസ്ത് 15ന് നാട്ടുകാരെ അമ്പരപ്പിക്കുന്ന മട്ടില്‍ അനേകം യുവാക്കള്‍ പങ്കെടുക്കുന്ന മാര്‍ച്ച് ........
കേരളത്തിലെ മുന്‍ സിമി നേതാക്കളാണ് കോഴിക്കോട് കേന്ദ്രമാക്കി എന്‍.ഡി.എഫ്. സംഘടിപ്പിച്ചത്. സ്വാഭാവികമായും ഇസ്‌ലാമിക രാഷ്ട്രസ്ഥാപനത്തിനുവേണ്ടി പൊരുതുക എന്ന മൗദൂദിസ്റ്റ് കാഴ്ചപ്പാട് തന്നെയാണ് അവരുടെ പ്രചോദനം. താലിബാന്‍, അല്‍ഖ്വെയ്ദ, ലഷ്‌ക്കര്‍ ഇ-തൊയ്ബ, ജയ്‌ഷെ-മുഹമ്മദ് മുതലായ അഫ്ഗാനിസ്താനിലും പാകിസ്താനിലും കശ്മീരിലും പ്രവര്‍ത്തിക്കുന്ന തീവ്രവാദസംഘടനകളോട് താത്ത്വികമായി യോജിക്കുന്ന ഒരു തലം ഇവര്‍ക്കുണ്ട്. പ്രശ്‌നങ്ങളെല്ലാം അന്തര്‍ദേശീയമായ കാഴ്ചപ്പാടില്‍ അവതരിപ്പിക്കുകയും അമേരിക്കന്‍ സാമ്രാജ്യത്വത്തെ കിരാതമായി ചിത്രീകരിക്കുകയും സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് ഭരണകൂടങ്ങളെ വിമര്‍ശിക്കുകയും ചെയ്യുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മുസ്‌ലിം ചെറുപ്പക്കാര്‍ക്കിടയില്‍ 'പീഡിതബോധം' വളര്‍ത്തുവാന്‍ സഹായിച്ചിട്ടുണ്ട്.
ഇന്നത്തെ ലോകത്ത് എവിടെയും മുസ്‌ലിങ്ങള്‍ ഇരകളാണെന്നും ചെറുത്തുനില്‍പ്പിനുവേണ്ടി അവര്‍ നടത്തുന്ന പ്രത്യാക്രമണങ്ങള്‍ കുറ്റമായി എണ്ണിക്കൂടെന്നും ആണ് എന്‍.ഡി.എഫ്. അണികളെ പഠിപ്പിക്കുന്നത്: പ്രതിരോധത്തിന്റെ പ്രത്യയശാസ്ത്രം! അനവധി അക്രമങ്ങളില്‍ ഇതിന്റെ പ്രവര്‍ത്തകര്‍ക്ക് പങ്കുള്ളതായി പത്രവാര്‍ത്തകളും പോലീസ് റിപ്പോര്‍ട്ടുകളും കോടതിവിധികളും സാക്ഷ്യപ്പെടുത്തുന്നു. മാറാട് കലാപങ്ങളെപ്പറ്റി അന്വേഷിച്ച തോമസ് പി. ജോസഫ് കമ്മീഷ (2007) ന്റെ റിപ്പോര്‍ട്ടില്‍ ആ സംഭവങ്ങളില്‍ എന്‍.ഡി.എഫിനുള്ള പങ്ക് രേഖപ്പെടുത്തിയിട്ടുണ്ട്.
ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് (1997) രണ്ടുവഴിക്ക് തീവ്രവാദത്തിന് സഹായകമായി:
1. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം എന്ന ജനാധിപത്യപരമായ നിലപാട് മുസ്‌ലിംലീഗ് സ്വീകരിക്കാഞ്ഞതുകൊണ്ട് അതിന്റെ യുവജനസംഘടനയിലും വിദ്യാര്‍ഥിസംഘടനയിലും പ്രവര്‍ത്തിക്കുന്ന പലരും മതസംഘടനകളിലോ തീവ്രവാദസംഘടനകളിലോ ചേരുന്നതാണ് മാനം എന്നൊരു തീര്‍പ്പിലെത്തി.
2. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുറ്റം ആരോപിക്കപ്പെട്ടവര്‍ മുസ്‌ലിങ്ങളായതുകൊണ്ടുമാത്രം പീഡിപ്പിക്കപ്പെടുകയാണ് എന്ന പ്രചാരവേല തഴച്ചു. ഇത് 'പീഡിതബോധ'ത്തിന്റെ തൂക്കം വര്‍ധിപ്പിച്ചു.
ബി.ജെ.പി.നേതാവ് എല്‍.കെ. അദ്വാനിയെ വകവരുത്താന്‍ രൂപംകൊണ്ടതായി പറയപ്പെടുന്ന കോയമ്പത്തൂര്‍ സ്‌ഫോടനത്തിലെ പ്രതി എന്ന നിലയില്‍ മഅദനിയെ അറസ്റ്റു ചെയ്തത് (1998) നമ്മുടെ നാട്ടിലെ തീവ്രവാദചരിത്രത്തിലെ പ്രധാന സംഭവങ്ങളിലൊന്നാണ്. വിചാരണപോലുമില്ലാതെ ഒമ്പതര കൊല്ലം അദ്ദേഹം കോയമ്പത്തൂര്‍ ജയിലില്‍ പീഡനം ഏറ്റു. തീവ്രവാദം ഇല്ലാതാക്കുന്നതിനാണ് അദ്ദേഹത്തെ തടവിലിട്ടതെങ്കിലും ആ രീതിയില്‍ പുലര്‍ന്ന അനീതി ജയിലിനു പുറത്ത് തീവ്രവാദത്തെ കൂടിയ അളവില്‍ പുനരുത്പാദിപ്പിച്ചു. ഇവിടത്തെ നിയമനിര്‍മാണം, ഭരണനിര്‍വഹണം, നീതിന്യായം എന്നിവയൊന്നും മുസ്‌ലിങ്ങളോട് നീതി കാണിക്കുകയില്ല എന്ന ആക്ഷേപത്തിന്റെ ജീവിച്ചിരിക്കുന്ന ഉദാഹരണമായിത്തീര്‍ന്നു, മഅദനി. അദ്ദേഹം ജയിലില്‍ക്കിടന്ന കാലമത്രയും ഈ പ്രചാരവേല കൊണ്ടുപിടിച്ചുനടന്നു. അത് എന്‍.ഡി.എഫിന് പുതിയ അനുയായികളെ ഉണ്ടാക്കിക്കൊടുത്തു; നേതാവില്ലാത്ത പി.ഡി.പി.യില്‍ നിന്ന് എത്രയോ അനുയായികള്‍ എന്‍.ഡി.എഫിലേക്ക് ചേക്കേറി.
ജയില്‍മുക്തനായ മഅദനി മാനസാന്തരപ്പെട്ടാണ് മടങ്ങിയെത്തിയത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ (2009) ഇടതുമുന്നണിക്കൊപ്പം നിന്ന അദ്ദേഹം മതതീവ്രവാദത്തിനെതിരായും മതേതരജനാധിപത്യത്തിനനുകൂലമായും സംസാരിച്ചു. അത് പക്ഷേ, കേരളീയര്‍ പൂര്‍ണമായി വിശ്വസിക്കുകയുണ്ടായില്ല. വിശ്വസിക്കാന്‍ ബാദ്ധ്യതപ്പെട്ട അനുയായികളില്‍ പലരും എന്‍.ഡി.എഫില്‍ എത്തിക്കഴിഞ്ഞിരുന്നുതാനും. ലോകവ്യാപാരകേന്ദ്രത്തിന്റെ തകര്‍ച്ച (2001), ഗുജറാത്തിലെ മുസ്‌ലിംഹത്യ (2002), അമേരിക്കയുടെ ഇറാഖ് അധിനിവേശം (2003), സദ്ദാം വധം (2006) തുടങ്ങി അനേകം സംഭവങ്ങള്‍ ഇടക്കാലത്ത് തീവ്രവാദത്തിന്റെ എരിതീയില്‍ എണ്ണ പകരാന്‍ വന്നെത്തുകയും ചെയ്തിരുന്നു.
മുസ്‌ലിം ലീഗിന്റെ സാമുദായികരാഷ്ട്രീയവും(ര്ൗൗുൃഹറള്‍ ്യ്ാഹറഹരീ) ജമാഅത്തെ ഇസ്‌ലാമിയുടെ മതരാഷ്ട്രീയവും (ിവാഹഷഹ്ുീ ്യ്ാഹറഹരീ) തമ്മിലുള്ള വ്യത്യാസത്തെപ്പറ്റി നമ്മുടെ എത്ര നേതാക്കള്‍ ആലോചിച്ചിട്ടുണ്ട്? ആദ്യത്തേത് ജനാധിപത്യത്തെ അംഗീകരിക്കുമ്പോള്‍ രണ്ടാമത്തേത് അതിനെ നിരാകരിക്കുന്നു എന്ന് എത്രപേര്‍ ശ്രദ്ധിച്ചിട്ടുണ്ട്?
സീറ്റിനും അധികാരത്തിനും വേണ്ടി വിഭാഗീയരാഷ്ട്രീയത്തെ പിന്തുണയ്ക്കുമ്പോള്‍ അതിന് ആദര്‍ശത്തിന്റെ മേലങ്കി ചാര്‍ത്തിക്കൊടുക്കുന്ന വിദ്യയില്‍ സി.പി.എം. എന്നും മുന്നിലാണ്: 1990 കളുടെ തുടക്കത്തില്‍ മുകളില്‍ വിശദീകരിച്ചുപറഞ്ഞ സാഹചര്യം ഉപയോഗിച്ച് മതതീവ്രവാദം മുറ്റിത്തഴയ്ക്കുന്ന സന്ദര്‍ഭത്തിലാണ് ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്‍ കുവൈത്തിനെ ആക്രമിക്കുന്നത്(1991). അതുവരെ സ്വന്തം കൈയാളായിരുന്ന സദ്ദാം ഹുസൈനുമായി അമേരിക്ക തീര്‍ത്തും പിണങ്ങാന്‍ ഏറെനാള്‍ വേണ്ടിവന്നില്ല.
പെട്ടെന്ന് സദ്ദാം കേരളത്തിലെ അമേരിക്കന്‍ സാമ്രാജ്യത്വവിരോധികളായ ഇസ്‌ലാമിസ്റ്റുകള്‍ക്കും കമ്യൂണിസ്റ്റുകാര്‍ക്കും ഒരുപോലെ പ്രതിരോധത്തിന്റെ പ്രതീകമായിത്തീര്‍ന്നു; ഒപ്പം തങ്ങളെ കൂട്ടി യോജിപ്പിക്കുന്ന കണ്ണിയും! റഷ്യയും ഇറാനും ഇറാഖ്പ്രശ്‌നത്തില്‍ എടുത്ത അമേരിക്കന്‍വിരുദ്ധ സംയുക്തനിലപാട് കേരളത്തില്‍ ജമാഅത്ത്- സി.പി.എം. സഹകരണം എളുപ്പമാക്കി. തുടര്‍ന്നുവന്ന ഗുജറാത്ത് കലാപം, ലോകവ്യാപാരകേന്ദ്രാക്രമണം, അഫ്ഗാന്‍ യുദ്ധം, ഇറാഖ് അധിനിവേശം, സദ്ദാം വധം മുതലായവയെല്ലാം ഈ സഹകരണത്തിന്റെ തുടര്‍ച്ചകളെ ന്യായീകരിച്ചു. അങ്ങനെ മാര്‍ക്‌സിസവും മൗദൂദിസവും കേരളത്തില്‍ കൈകോര്‍ത്തു!
''അമേരിക്കന്‍ സാമ്രാജ്യത്വത്തെ ഇന്ന് സഫലമായി ചെറുത്തുനില്‍ക്കുന്നത് ഇസ്‌ലാം ആണെന്നും അതിനോടൊപ്പം നില്‍ക്കുകയാണ് പുരോഗമനശക്തികളുടെ കര്‍ത്തവ്യം'' എന്നും വ്യാഖ്യാനം വന്നപ്പോള്‍ ഇസ്‌ലാമിസത്തിന്റെ കൂടെ നില്‍ക്കുന്നതാണ് പുരോഗമനം എന്നായിത്തീര്‍ന്നു! സാമ്രാജ്യത്വവിരുദ്ധമായ അന്തര്‍ദേശീയ രാഷ്ട്രീയത്തെപ്പറ്റിയായിരുന്നു പ്രസംഗമെങ്കിലും കേരളത്തിലെ മുസ്‌ലിംവോട്ടുകള്‍ ലീഗില്‍നിന്ന് അടര്‍ത്തി മാറ്റുക എന്നതായിരുന്നു ലക്ഷ്യം.
മതതീവ്രവാദം എന്നത് മതപ്രവര്‍ത്തനമോ രാഷ്ട്രീയപ്രവര്‍ത്തനമോ അല്ല; അക്രമപ്രവര്‍ത്തനമാണ്. അതിനുവേണ്ടി പണിയെടുക്കുന്നവര്‍ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ അനുയായികളല്ല; കുറ്റവാളികളാണ്. അവരെ കൈകാര്യം ചെയ്യേണ്ടത് പോലീസും കോടതിയുമാണ്. പോലീസ് ഇക്കാര്യത്തില്‍ നിസ്സഹായമാകുന്നത് ഭരണാധികാരികളുടെ അവിഹിതമായ ഇടപെടലുകള്‍ കൊണ്ടാണ്. കേരളത്തില്‍ രണ്ടുമുന്നണിയിലെ പാര്‍ട്ടികളും അപ്പോഴും ഇപ്പോഴുമായി മാറിമാറി ഹിന്ദു-മുസ്‌ലിം തീവ്രവാദങ്ങളെ സഹായിച്ചിട്ടുണ്ട്. വര്‍ഗീയത, മതമൗലികത, മതഭീകരത മുതലായ ജീര്‍ണതകളെ നേരിടുവാനുള്ള ഉത്തരവാദിത്വം രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുക്കേണ്ടതാണ്. കാരണം ജനാധിപത്യത്തെ ദുര്‍ബലമാക്കാന്‍ ഇവയ്ക്കുള്ള കഴിവിന് അറ്റമില്ല.
സമുദായം ഭൂരിപക്ഷമോ ന്യൂനപക്ഷമോ ആവട്ടെ, അതു കൊണ്ടുനടക്കുന്ന മതതീവ്രവാദം ഫാസിസത്തിന്റെ അനേകം രൂപങ്ങളിലൊന്നുമാത്രമാണ്. അതിന്റെ പ്രധാനപ്പെട്ട ശത്രു ജനാധിപത്യമാണ്. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ സൗകര്യം ഉപയോഗിച്ച് ജനാധിപത്യത്തിനകത്തു വളര്‍ന്ന് ജനാധിപത്യത്തെത്തന്നെ വിഴുങ്ങാന്‍ കഴിയുന്ന ജനവിരുദ്ധമായ അരാഷ്ട്രീയതയാണ് മതതീവ്രവാദം. തീര്‍ച്ചയായും തീവ്രവാദികളുന്നയിക്കുന്ന പ്രശ്‌നങ്ങള്‍ രാഷ്ട്രീയമായി ചര്‍ച്ച ചെയ്യുകയും ആവശ്യമായവയ്ക്ക് പരിഹാരം ഉണ്ടാക്കുകയും വേണം. ഒപ്പം അവരുടെ അക്രമ സിദ്ധാന്തത്തെ തടയേണ്ട ചുമതല ഓരോ രാഷ്ട്രീയകക്ഷിക്കുമുണ്ട്; അതിനെ കരുതിയിരിക്കേണ്ട ഉത്തരവാദിത്വം ഓരോ ജനാധിപത്യവിശ്വാസിക്കുമുണ്ട്.

തീവ്രവാദത്തിന്റെ നാള്‍വഴികള്‍-2




എം.എന്‍. കാരശ്ശേരി



കേരളത്തിലെ മുസ്‌ലിങ്ങള്‍ക്കിടയിലെ തീവ്രവാദത്തോടുള്ള ആഭിമുഖ്യത്തിന്റെ ചരിത്രത്തില്‍ രണ്ടു തരത്തില്‍ പ്രധാനപ്പെട്ട വര്‍ഷമാണ് 1979.
1. അമേരിക്ക അടക്കമുള്ള പാശ്ചാത്യശക്തികളുടെ പിന്തുണയുണ്ടായിരുന്ന ഇറാനിലെ ഷാ ചക്രവര്‍ത്തിയെ 'ഇസ്‌ലാമികവിപ്ലവം' നിശ്ശേഷം പരാജയപ്പെടുത്തിയ വര്‍ഷമാണത്. അങ്ങനെ ചരിത്രത്തിലാദ്യമായി ജനമുന്നേറ്റത്തിലൂടെ ഒരു 'ഇസ്‌ലാമിക് റിപ്പബ്ലിക്' നിലവില്‍ വന്നു.
'ഇസ്‌ലാമികവിപ്ലവം' എന്നത് സങ്കല്പമല്ലെന്നും അതിന് യാഥാര്‍ഥ്യമാവാന്‍ സാധിക്കുമെന്നും ഉള്ള അറിവ് ലോകത്തെങ്ങുമുള്ള ഇസ്‌ലാമിസ്റ്റുകളെ ആവേശം കൊള്ളിച്ചു. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ വിപ്ലവകാരികളായ വിദ്യാര്‍ഥികള്‍ തടവിലാക്കിയ അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥന്മാരെ മോചിപ്പിക്കുന്നതിന്ന് സര്‍വസന്നാഹങ്ങളോടും കൂടി അമേരിക്കയില്‍ നിന്നു പുറപ്പെട്ട യുദ്ധവിമാനം അജ്ഞാതമായ കാരണങ്ങളാല്‍ വഴിക്ക് മരുഭൂമിയില്‍ തകര്‍ന്നുവീണത് വിപ്ലവത്തിന് ദൈവികസഹായം ഉണ്ട് എന്നതിന്റെ പ്രത്യക്ഷമായ തെളിവായി കണക്കാക്കപ്പെട്ടു!



കമ്യൂണിസത്തിന്റെ ചരിത്രത്തില്‍ റഷ്യന്‍ വിപ്ലവ(1917)ത്തിനുള്ള സ്ഥാനമാണ് ഇസ്‌ലാമിസത്തിന്റെ ചരിത്രത്തില്‍ ഇറാന്‍ വിപ്ലവ(1979)ത്തിനുള്ളത്. ഇറാനിലെ പരമോന്നതനായ ആത്മീയനേതാവ് ആയത്തൊള്ള ഖൊമേനി അന്നു പറഞ്ഞു: ''ഞങ്ങള്‍ വിപ്ലവം കയറ്റി അയയ്ക്കും.''
ഷിയാമുസ്‌ലിങ്ങളാണ് ഇറാനില്‍ വിപ്ലവഭരണകൂടം സ്ഥാപിച്ചത്. ഷിയാക്കളോടുള്ള വിശ്വാസപരമായ എല്ലാ അഭിപ്രായഭേദങ്ങളും മറന്ന് ജമാഅത്തെ ഇസ്‌ലാമി ആ സര്‍ക്കാറിനെ കൊണ്ടാടി. വിപ്ലവത്തിന്റെ ദാര്‍ശനികനായ അലീ ശരീഅത്തിയുടെ പുസ്തകങ്ങള്‍ക്ക് മലയാള പരിഭാഷകളുണ്ടായി. വിപ്ലവനായകനായ ഖൊമേനിയുടെ ജീവചരിത്രവും അദ്ദേഹത്തിന്റെ മുഖ്യകൃതിയുടെ പരിഭാഷയും മലയാളത്തില്‍ ഇറങ്ങി.
ഇറാന്‍ വിപ്ലവം ഇന്ത്യയില്‍ ഏറ്റവുമധികം തീപിടിപ്പിച്ചത് ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ഥി സംഘമായ സ്റ്റുഡന്റ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ(സിമി)യെയാണ്. തത്ത്വത്തില്‍ വിപ്ലവത്തോട് യോജിച്ച ജമാഅത്തെ ഇസ്‌ലാമി അത് ഇന്ത്യയില്‍ പ്രായോഗികമല്ലെന്നും ഇനി ആണെങ്കില്‍ത്തന്നെ സമയമായിട്ടില്ലെന്നും ഉള്ള തീര്‍പ്പിലായിരുന്നു.
ഇത് കാപട്യമാണെന്ന് സിമിക്കാര്‍ വാദിച്ചു. മൗദൂദിസം സ്വന്തം സിദ്ധാന്തമാണ് എന്ന് പറയുമ്പോഴും അതിനോട് ആത്മാര്‍ഥതയില്ലാത്ത പിന്തിരിപ്പന്മാരും തിരുത്തല്‍വാദികളും ആയിട്ടാണ് ജമാഅത്തുകാരെ സിമി മനസ്സിലാക്കിയത്. അങ്ങനെ ഇസ്‌ലാമിക വിപ്ലവത്തിന്റെ തത്ത്വവും പ്രയോഗവും സംബന്ധിച്ച നിലപാടുകള്‍ ജമാഅത്ത്- സിമി സംഘര്‍ഷത്തിനും അവരുടെ വഴിപിരിയലിനും ഇടയാക്കി.
ജമാഅത്തിലെ 'നക്‌സല്‍ബാരികള്‍' എന്ന് അക്കാലത്ത് സിമിക്കാരെ പരിഹസിച്ചിരുന്നു. തൊഴിലാളിവര്‍ഗവിപ്ലവത്തിന്റെ തത്ത്വവും പ്രയോഗവും സംബന്ധിച്ച നിലപാടുകള്‍ സി.പി.എം.-നക്‌സല്‍ സംഘര്‍ഷത്തിന്നു വഴിവെച്ചതിന്ന് സമാനമാണിത്.
2. ഈ വര്‍ഷത്തില്‍ തന്നെയാണ് റഷ്യ അഫ്ഗാനിസ്താനിലേക്ക് കടന്നുകയറുന്നത് (ഡിസംബര്‍ 1979). അവിടെ കമ്യൂണിസ്റ്റ് അനുകൂല പാവഗവണ്‍മെന്റ് അധികാരത്തില്‍ വന്നു. അമേരിക്കയെയും അറബ് രാജ്യങ്ങളെയും അനറബിരാജ്യങ്ങളിലെ മുസ്‌ലിം സമൂഹങ്ങളെയും ഒരുപോലെ ക്ഷോഭിപ്പിച്ച സംഭവം.
സാമന്തരാജ്യം എന്നു വിളിക്കാവുന്ന തരത്തില്‍ വിധേയത്വം കാണിക്കുന്ന പാകിസ്താന്റെ തൊട്ടടുത്ത് ഒരു കമ്യൂണിസ്റ്റ് രാഷ്ട്രം നിലവില്‍വന്നു എന്നതായിരുന്നു അമേരിക്കയുടെ അങ്കലാപ്പ്. ജനാധിപത്യം, കമ്യൂണിസം, സോഷ്യലിസം മുതലായ ആശയങ്ങള്‍ സ്വന്തം അതിരുകള്‍ കടന്നുവരും എന്നതായിരുന്നു അറബ്‌രാജ്യങ്ങളിലെ രാജാക്കന്മാരുടെ പരിഭ്രാന്തി. കമ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴില്‍ അഫ്ഗാനികളുടെ ആധ്യാത്മികജീവിതം താറുമാറായിപ്പോകും എന്നതായിരുന്നു വിവിധരാജ്യങ്ങളിലെ മുസ്‌ലിം സമൂഹങ്ങളുടെ ആധി.അഫ്ഗാനിസ്താനിലെ കമ്യൂണിസ്റ്റു പിന്തുണയുള്ള ഭരണത്തെ തുരത്താന്‍ അമേരിക്ക കണ്ടെത്തിയ എളുപ്പവഴിയാണ് അട്ടിമറിയും അക്രമവും കൊലയും നടത്തുന്ന മതഭീകരവാദം. പാകിസ്താനിലും അഫ്ഗാനിസ്താനിലുമുള്ള ഗോത്രാധിപന്മാരെയും മതപണ്ഡിതന്മാരെയും ചെറുകിടരാഷ്ട്രീയക്കാരെയും ഈ 'വിശുദ്ധയുദ്ധ' (ജിഹാദ്)ത്തിന്റെ പോരാളികളാക്കി മാറ്റാന്‍ അമേരിക്ക ആളും അര്‍ഥവും കൊടുത്തു.
മതപാഠശാലകള്‍ വിദ്യാര്‍ഥികളെ ജിഹാദിന്റെ തത്ത്വവും പ്രയോഗവും പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു. അങ്ങനെയാണ് 'താലിബാന്‍' (വിദ്യാര്‍ഥികള്‍) എന്നൊരു തീവ്രവാദസംഘം രൂപം കൊള്ളുന്നത്. ഈ 'വിശുദ്ധയുദ്ധ'ത്തില്‍ താത്പര്യമുള്ള വിവിധ അറബ്‌രാജ്യങ്ങളിലെ യുവാക്കള്‍ക്ക് സഹായസഹകരണങ്ങള്‍ നല്‍കുന്നതിലും പാകിസ്താനിലെയും അഫ്ഗാനിസ്താനിലെയും സമാനചിന്താഗതിക്കാരുമായി അവരെ കൂട്ടിയിണക്കുന്നതിലും അമേരിക്ക ശ്രദ്ധിച്ചു.
ആ വഴിക്കാണ് സൗദി അറേബ്യക്കാരനായ ഉസാമ ബിന്‍ ലാദന്‍ എന്നൊരു തീവ്രവാദി നേതാവും അദ്ദേഹത്തിന്റെ മുന്‍കൈയില്‍ 'അല്‍ഖ്വെയ്ദ' (അടിത്തറ) എന്നൊരു ജിഹാദിപ്രസ്ഥാനവും വെളിപ്പെടുന്നത്.
ഇറാനിലെ ഇസ്‌ലാമിസത്തിന്റെ മുഖ്യശത്രുവായ അമേരിക്കയാണ് അഫ്ഗാനിസ്താനിലെ ഇസ്‌ലാമിസത്തിന്റെ മുഖ്യമിത്രം ആയി പ്രവര്‍ത്തിക്കുന്നത്- രണ്ടും ഒരേ കൊല്ലം തന്നെ! കാര്യം: സാമ്രാജ്യത്വത്തിന് നിലപാടുകളില്ല, താത്പര്യങ്ങളേയുള്ളൂ...
അഫ്ഗാനിസ്താനിലെ ജിഹാദികളുടെ കമ്യൂണിസ്റ്റുവിരുദ്ധ പോരാട്ടം കേരളത്തിലെ ഇസ്‌ലാമിസ്റ്റുകളെ, വിശേഷിച്ച് സിമിക്കാരെ, പ്രചോദനം കൊള്ളിക്കുകയുണ്ടായി. നാനാവിധമായ വാള്‍പോസ്റ്ററുകളിലൂടെയും പ്രബന്ധങ്ങളിലൂടെയും പ്രകടനങ്ങളിലൂടെയും ഈ അനുഭാവം ആവിഷ്‌കാരം കൊണ്ടു. ആ പിന്തുണ അമേരിക്കന്‍ മുതലാളിത്തത്തിന് അനുകൂലവും കമ്യൂണിസ്റ്റ് ഭരണത്തിന് പ്രതികൂലവും ആയിരുന്നു. ഇറാന്‍ വിപ്ലവത്തിന്റെ പേരില്‍ അമേരിക്കയെ നഖശിഖാന്തം എതിര്‍ത്ത കൂട്ടരാണിത്- രണ്ടും ഒരേ കാലത്ത്!
സിമിയുടെ നിലപാടുകള്‍ എത്രമാത്രം പ്രകോപനപരമായിരുന്നു എന്നതിന്ന് തെളിവാണ് അക്കാലത്ത് കേരളത്തിന്റെ നാനാഭാഗത്തും പ്രത്യക്ഷപ്പെട്ട അവരുടെ ചുവരെഴുത്ത്: 'ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ'. ഹിന്ദുവര്‍ഗീയവാദികള്‍ മിക്ക സ്ഥലത്തും മറുപടിയും എഴുതിവെച്ചു: 'ഇസ്‌ലാമിന്റെ അന്ത്യം ഇന്ത്യയില്‍ത്തന്നെ'. മുഖാമുഖം നില്‍ക്കുന്ന ഈ രണ്ടു ചുവരെഴുത്തുകള്‍ ഇരുഭാഗത്തും എത്രമാത്രം തീയുണ്ടാക്കും എന്ന് ആര്‍ക്കും ആലോചിച്ചാലറിയാം.
ഇസ്രായേലിന്റെ പിറവി(1948)തൊട്ട് ആരംഭിച്ച പലസ്തീന്‍പ്രശ്‌നം കത്തിക്കാളുമ്പോഴൊക്കെ കേരളത്തില്‍ വലുതോ ചെറുതോ ആയ പ്രതിഫലനങ്ങളുണ്ടാകുന്നുണ്ട്. ഇസ്രായേലുമായി സൗഹൃദത്തിന് തയ്യാറാവുകയും അതിന്റെ തലസ്ഥാനനഗരിയില്‍ സല്‍ക്കാരത്തിനു ചെല്ലുകയും ചെയ്തതിലൂടെ ഇസ്‌ലാമിസ്റ്റുകളുടെ കണ്ണില്‍ 'വര്‍ഗവഞ്ചകന്‍' ആയിത്തീര്‍ന്ന ഈജിപ്തിന്റെ പ്രസിഡന്റ് അന്‍വര്‍ സാദത്തിനെ അവര്‍ വെടിവെച്ചുകൊന്നത്(1981) ലോകത്തെങ്ങുമുള്ള മതതീവ്രവാദികള്‍ക്ക് വലിയ ആവേശം കൊടുത്തു.
1985-86 കാലത്തെ കേരളത്തിലെ ശരീഅത്ത് വിവാദം (സുലൈഖാബീവി സംഭവം, ഷബാനുവിധി, മുസ്‌ലിം വനിതാബില്ല്...) സമുദായപരിഷ്‌കരണം, മതേതരഭരണകൂടം , സ്ത്രീസ്വാതന്ത്ര്യം മുതലായ പല പുരോഗമനാശയങ്ങളും മുന്നോട്ടുവെക്കുകയുണ്ടായി.
അക്കൂട്ടത്തില്‍ ഒരു വിഭാഗത്തിനിടയിലേക്ക് യാഥാസ്ഥിതികതയുടെയും മതമൗലികവാദത്തിന്റെയും തീവ്രനിലപാടുകള്‍ക്ക് പ്രവേശനം കിട്ടാന്‍ അത് ഇടയാക്കുകയും ചെയ്തു.
മുസ്‌ലിം സമുദായം ആക്രമിക്കപ്പെടുന്നു എന്നൊരു ധാരണ സൃഷ്ടിക്കാന്‍ ശരീഅത്ത് (മതനിയമങ്ങള്‍) പരിഷ്‌കരണവിരുദ്ധര്‍ക്ക് സാധിച്ചു. ആ പേരില്‍ പത്തുകൊല്ലത്തെ പിണക്കത്തിനു ശേഷം ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗും ഓള്‍ ഇന്ത്യാ മുസ്‌ലിം ലീഗും ഇക്കാലത്ത് (1985) പരസ്​പരം ലയിച്ചത് ഈ മനോഭാവത്തിന്റെ സൂചകം ആകുന്നു.
മുസ്‌ലിം പൗരോഹിത്യത്തെ പ്രീണിപ്പിക്കുന്നതിന് കോണ്‍ഗ്രസ്സിന്റെ പ്രധാനമന്ത്രി രാജീവ്ഗാന്ധി മുന്നിട്ടിറങ്ങുന്ന കാഴ്ചയാണ് പിന്നെക്കാണുന്നത്. ഷബാനുവിധി(1985)യിലൂടെ വിവാഹമുക്തയ്ക്ക് ചെലവിനു കൊടുക്കാന്‍ മുസ്‌ലിം പുരുഷന്മാര്‍ക്ക് വന്നുചേര്‍ന്ന ബാധ്യതയില്‍ നിന്ന് അവരെ 'രക്ഷി'ക്കുന്നതിന് ആ ഗവണ്‍മെന്റ് 'മുസ്‌ലിം വനിതാ നിയമം' (1986) കൊണ്ടുവന്നു.
ഷബാനുവിധിയോട് കേന്ദ്രഗവണ്‍മെന്റ് കാണിച്ച എതിര്‍പ്പും പുതിയ നിയമവും ഇന്ത്യന്‍ മനസ്സിനെ വര്‍ഗീയവത്കരിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇത് ഹിന്ദുവര്‍ഗീയതയെ പ്രകോപിപ്പിച്ചു. ഇസ്‌ലാമിന്റെ സ്ത്രീവിരുദ്ധത, ഗവണ്‍മെന്റിന്റെ ന്യൂനപക്ഷപ്രീണനം മുതലായവയ്ക്കുള്ള ഒരേയൊരു പരിഹാരം പൊതുസിവില്‍കോഡാണ് എന്ന വാദവുമായി ബി.ജെ.പി. ഇന്ത്യയുടെ നാനാഭാഗത്തും പ്രസംഗങ്ങളും പ്രകടനങ്ങളും സംഘടിപ്പിച്ചു.
രാമജന്മഭൂമിപ്രസ്ഥാനം ഇതോടെ ഉഷാറായി.ഹിന്ദുവര്‍ഗീയതയെ ആശ്വസിപ്പിക്കുന്നതിന് ബാബറിപള്ളിയുടെ ഒരു ഭാഗം കേന്ദ്രഗവണ്‍മെന്റ് ഹിന്ദുക്കള്‍ക്ക് തുറന്നുകൊടുത്തു. തര്‍ക്കമുണ്ടായപ്പോള്‍ രണ്ടുകൂട്ടരും പ്രവേശിക്കേണ്ട എന്നുപറഞ്ഞ് ആദ്യത്തെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രു പൂട്ടിയിട്ട(1949) കെട്ടിടത്തിന്റെ ഭാഗമാണിത്. ഇതോടുകൂടി വേവും ചൂടും വര്‍ധിച്ചു. രഥയാത്രകളുടെയും പ്രകോപനസമൃദ്ധമായ പ്രസ്താവനകളുടെയും വൈകാരികതകൊണ്ട് അന്തരീക്ഷം വിഷലിപ്തമായി. മുസ്‌ലിങ്ങള്‍ക്കിടയിലെ തീവ്രവാദം പൂര്‍വാധികം ഊര്‍ജസ്വലമായി.
ഈ സാമൂഹികപരിസരം ഉപയോഗപ്പെടുത്തിയാണ് കരുനാഗപ്പള്ളി സ്വദേശിയും മതപാഠശാലാധിപനും തീപ്പൊരി പ്രസംഗകനും ആയ അബ്ദുന്നാസര്‍ മഅദനി 1990-കളോടെ 'ഇസ്‌ലാമികസേവാസംഘം' (ഐ.എസ്.എസ്.) എന്ന സംഘടനയുമായി കടന്നുവരുന്നത്.
ആര്‍.എസ്.എസ്സില്‍ നിന്ന് മുസ്‌ലിങ്ങളെ രക്ഷിക്കുക എന്നൊരു സൂചന ആ പേരില്‍ത്തന്നെ ഉണ്ടായിരുന്നു. കേരളരാഷ്ട്രീയത്തിലേക്കു മതതീവ്രവാദം പരസ്യമായി കടന്നുവരുന്നത് മഅദനിയിലൂടെയാണ്: ഐ.എസ്.എസ്. രാഷ്ട്രീയകക്ഷിയായിരുന്നില്ല, ആര്‍.എസ്.എസ്. പോലെ സന്നദ്ധസംഘമായിരുന്നു.
പ്രശ്‌നങ്ങള്‍ക്ക് രാഷ്ട്രീയപരിഹാരം ഇല്ലെന്നും ബലപ്രയോഗം മാത്രമാണ് വഴി എന്നും ആയിരുന്നു സിദ്ധാന്തം. ആര്‍ക്കെങ്കിലും അനുകൂലമായോ പ്രതികൂലമായോ വോട്ടുചെയ്യണം എന്നല്ല, മുസ്‌ലിങ്ങള്‍ ആര്‍ക്കും വോട്ടുചെയ്യരുത് എന്നാണ് മഅദനി അന്ന് ആഹ്വാനം ചെയ്തത്. ആ തീപ്പിടിച്ച പ്രസംഗങ്ങളിലും കാസറ്റുകളിലും ആവര്‍ത്തിക്കപ്പെട്ടു: ''മുസ്‌ലിമിന്റെ മതവും മുസ്‌ലിമിന്റെ രാഷ്ട്രീയവും വേറെവേറെയല്ല.'' 1991-92 കാലത്ത് മഅദനി കത്തിക്കയറി. ആ മുന്നേറ്റത്തെ തടയാന്‍ ഹിന്ദുവര്‍ഗീയവാദികള്‍ നടത്തിയ ബോംബേറില്‍ ഒരുകാല്‍ നഷ്ടപ്പെട്ട(1992)ത് മഅദനിക്കു ജീവിക്കുന്ന രക്തസാക്ഷിയുടെ പരിവേഷം ചാര്‍ത്തിക്കൊടുത്തു.
മുസ്‌ലിം ലീഗിന് വെല്ലുവിളിയായി വളരും എന്ന പ്രതീക്ഷയില്‍ ചില നേതാക്കളും ചില കക്ഷികളും മഅദനിക്ക് രഹസ്യപിന്തുണ കൊടുത്തിരുന്നു. ലീഗ്‌രാഷ്ട്രീയത്തോട് തോന്നിയ മടുപ്പും രാമജന്മഭൂമിപ്രസ്ഥാനം സൃഷ്ടിച്ച അരക്ഷിതാവസ്ഥയും മൂലം ഒരു വിഭാഗം മുസ്‌ലിം ചെറുപ്പക്കാര്‍ മഅദനിയില്‍ ആകൃഷ്ടരായി.

Followers