സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ





Sunday, September 12, 2010

ഇന്ത്യ ചക്രവ്യൂഹത്തില്‍

ശത്രുരാജ്യങ്ങളില് വലയം ചെയ്യപ്പെട്ട് സ്ഥിതിചെയ്യുന്ന ഇന്ത്യ ഇന്ന് ഒരു ചക്രവ്യൂഹത്തിലാണ്. മഹാഭാരതയുദ്ധത്തില് അഭിമന്യു നേരിട്ടതുപോലൊരു സ്ഥിതിവിശേഷമാണ് ഇന്നത്തെ ഇന്ത്യ അഭിമുഖീകരിക്കേണ്ടിവരിക. ഇന്ത്യയെ ആക്രമിച്ച് അതിര്ത്തികളിലെ പ്രദേശങ്ങള് കൈവശപ്പെടുത്താന് ദശാബ്ദങ്ങളായി യുദ്ധങ്ങള് വഴി ശ്രമിച്ച രണ്ട് അയല് രാജ്യങ്ങളും ആ രാജ്യങ്ങളോട് സൗഹാര്ദ്ദം പുലര്ത്തുന്ന മറ്റ് ചെറുരാജ്യങ്ങളും ഭാവിയില് എന്നെങ്കിലും സംയുക്തമായി ഇന്ത്യയെ എട്ടു ദിക്കുകളില്നിന്നും ആക്രമിച്ചേക്കാം. ആസന്നഭാവിയില് സംഭവിച്ചേക്കുകയില്ലെങ്കിലും വിദൂരഭാവിയിലെങ്കിലും ചക്രവ്യൂഹം ഇന്ത്യയെ ഞെരിക്കാനിടയുണ്ട്.




സ്വാതന്ത്ര്യലബ്ധിയും ഇന്ത്യാ വിഭജനവും നടന്ന കാലത്ത് പാക്കിസ്ഥാന് സൈന്യം കാശ്മീരിന്റെ പകുതി കൈവശപ്പെടുത്തി. 1960 കളില് പാക്കിസ്ഥാനും ചൈനയും ഇന്ത്യയോട് യുദ്ധംചെയ്തു. നമ്മുടെ സാമ്പത്തിക വികസനത്തെ ബാധിച്ച ആ യുദ്ധങ്ങള്കൊണ്ട് ശത്രുരാജ്യങ്ങള്ക്ക് വലിയ നേട്ടമുണ്ടായില്ല, ഇന്ത്യയുടെസൈനിക ശക്തി, വലിയ നഷ്ടങ്ങള്ക്ക് ഇടയാക്കാതെ,ചൈനയേയും പാക്കിസ്ഥാനേയും അന്ന് ഒതുക്കി. 1971 ല് കിഴക്കന് പാക്കിസ്ഥാന് സ്വാതന്ത്ര്യസമരം നടത്തി ഇന്ത്യയുടെ സഹായത്തോടെ ബംഗ്ലാദേശ് ആയി മാറിയപ്പോള് ഇന്ത്യഇടപെട്ട് സൂതികാ കര്മം നടത്തി ശത്രുവിന്റെ ശക്തി ക്ഷയിപ്പിച്ചു. അത് ഇന്ത്യയ്ക്ക് ഒരു വിജയമായിരുന്നു. ഇന്ത്യയെ യുദ്ധത്തില് തോല്പ്പിച്ച് കാശ്മീരിന്റെ ബാക്കി ഭാഗംകൂടി സ്വന്തമാക്കാം എന്ന മോഹം ഉപേക്ഷിക്കേണ്ടി വന്ന പാക്കിസ്ഥാന് ഭീകരന്മാരെ വിനിയോഗിച്ച് ഗറില്ലായുദ്ധം നടത്തുന്നതിലേയ്ക്ക് ആക്രമണശൈലി മാറ്റി. കാശ്മീരില് നടത്തുന്ന ഭീകരപ്രവര്ത്തനങ്ങള്ക്ക് പുറമെ, മുംബൈ, ദല്ഹി, പൂന, കോഴിക്കോട്, ബാംഗ്ലൂര് തുടങ്ങിയ നഗരങ്ങളിലും പാക്കിസ്ഥാന് ഭീകരര് സ്ഫോടനങ്ങള് നടത്തി. കാശ്മീര് വിട്ടുകൊടുത്തില്ലെങ്കില് ഭീകരന്മാരുടെ ഗറില്ലാ യുദ്ധംകൊണ്ട് ഇന്ത്യയെ ആക്രമിക്കും എന്നനിലപാടിലാണ് പാക്കിസ്ഥാന്.



1962 ല് ഇന്ത്യയുടെ ഹിമാലയന് പ്രദേശങ്ങളില് കടന്നുകയറി പ്രദേശങ്ങള് കൈവശപ്പെടുത്തിയ ചൈന, ഇപ്പോഴും അരുണാചല് പ്രദേശ്,ലഡാക്ക് തുടങ്ങിയ സ്ഥലങ്ങള് ചൈനയുടേതാണെന്ന അവകാശവാദവുമായിട്ടാണ് വടക്കന് അതിര്ത്തിയിലും വടക്ക്-കിഴക്ക് അതിര്ത്തിയിലും ഭീഷണി ഉയര്ത്തുന്നത്. ഇന്ത്യ ഈ സ്ഥലങ്ങള് വിട്ടുകൊടുക്കുകയില്ലെന്ന നിലപാടില് ഉറച്ചുനില്ക്കുമ്പോള്, പിടിച്ചെടുക്കുമെന്ന നിശ്ചയത്തോടെ ചൈനീസ് വ്യാഘ്രം ഭാവിയില് സൈന്യത്തെ വിന്യസിച്ചാല്, ചക്രവ്യൂഹം സജീവമാകും. പാക്കിസ്ഥാന് പടിഞ്ഞാറുനിന്നും തെക്കുനിന്നും ആക്രമണങ്ങള് നടത്തും. ചൈന വടക്കുനിന്നും കിഴക്കുനിന്നും.



ചൈന-പാക്കിസ്ഥാന് സൗഹാര്ദ്ദം സംയുക്തമായി ഒരു മിലിറ്ററി ആക്ഷന് നടത്താന് ഭാവിയില് തീരുമാനിച്ചാല് ബംഗ്ലാദേശ്, മ്യാന്മാര്, ശ്രീലങ്ക, മാലദ്വീപുകള്, നേപ്പാള്, ഭൂട്ടാന് എന്നീ ചെറു രാജ്യങ്ങള്, നിഷ്പക്ഷമായി നിലകൊള്ളുമോ, ശത്രുപക്ഷത്ത് ചേര്ന്ന് സഹായസഹകരണങ്ങള് നല്കുമോ, എന്നതാണ്ഇന്ത്യ പരിഗണിക്കേണ്ട ഒരു വിഷയം. ഇന്ത്യയോടാണോ ചൈനയോടാണോ ഈ ചെറുരാജ്യങ്ങള്ക്ക് അടുപ്പവും സൗഹാര്ദ്ദവും കൂടുതല്?



ഇന്ത്യന് വിദേശനയത്തിന്റേയും നയതന്ത്രബന്ധങ്ങളുടേയും പ്രത്യേകതകള്കൊണ്ട് ഇന്ത്യയോടല്ല ചൈനയോടാണ് ഇക്കൂട്ടര്ക്ക് കൂടുതല് ഇഷ്ടം എന്ന യാഥാര്ത്ഥ്യമാണ് ചക്രവ്യൂഹത്തോട് അയല്ക്കാരെ ഉപമിക്കുന്നതിലേയ്ക്ക് നയിക്കുന്നത്. ഇന്ത്യയുടെ സൈനിക സഹായത്തോടെ ജന്മംകൊണ്ട ബംഗ്ലാദേശ്, മുജിബൂര് റഹ്മാന് വധിക്കപ്പെട്ടശേഷം, പട്ടാളഭരണത്തില് ഇന്ത്യയെ ശത്രുവായി കരുതിയാണ് ഇടപെടലുകള് നടത്തിപ്പോന്നത്. ജനാധിപത്യത്തിന് വിലകല്പ്പിക്കാത്ത ജനത, പട്ടാളഭരണത്തിന് വഴിതുറന്നുകൊണ്ട് ഭരണഘടന ഭേദഗതി ചെയ്ത്, മാര്ഷ്യല് ലോ പ്രകാരം സൈന്യത്തിന് ഭരണം നടത്താന് അനുമതി നല്കി ജനാധിപത്യം അടിച്ചമര്ത്തി. ഈയിടെ ബംഗ്ലാദേശ് സുപ്രീംകോടതി ആ ഭരണഘടനാഭേദഗതി അസാധുവായി പ്രഖ്യാപിച്ചതിനാല് ഭാവിയില് ബംഗ്ലാദേശ് ജനാധിപത്യപാതയിലാകുമെന്നും പട്ടാളക്കാരുടെ ശത്രുതയോടെയുള്ള സമീപനത്തിന് പകരം ജനനേതാക്കളുടെ സൗഹാര്ദ്ദമുള്ള മുഖത്തോടെ ഇന്ത്യയെ സമീപിക്കുമെന്നും പ്രത്യാശിക്കാം. പട്ടാളമാണ് ആ രാജ്യം ഭരിക്കുന്നതെങ്കില്, ചൈനയുടെയും പാക്കിസ്ഥാന്റേയും കൂടെ നില്ക്കും.



മ്യാന്മര് എന്ന പഴയ ബര്മ, പട്ടാളഭരണത്തില് ഞെരിയുകയാണ്. ജനാധിപത്യവും മാനുഷിക മുഖവും അവിടെ വീട്ടുതടങ്കലിലാണ്. ചക്രവ്യൂഹത്തിലെ മറ്റൊരു ശത്രുവാണ് ആ രാജ്യവും.



നേപ്പാള് മാവോയിസത്തിന്റെ ലഹരിയില് ചൈനയുടെ ഒപ്പം നില്ക്കും. ശ്രീലങ്കയിലെ സിംഹളവംശജര്, ഇന്ത്യക്കാരായ തമിഴ്പുലികളോടുള്ള വെറുപ്പും ദേഷ്യവും ഇന്ത്യയോടും കാട്ടിയേക്കാം. മാലദ്വീപുകാരെത്തി ഒരു മറിയം റഷീദയെ പണ്ട് ചാരപ്രവര്ത്തനത്തിന്റെ പേരില് പീഡിപ്പിച്ചതിന്റെ വെറുപ്പ് ആ ദ്വീപുകാരുടെ ഉള്ളില് ഉണ്ടാവാം. ഭൂട്ടാന് വല്ല്യേട്ടനോട് വലിയ സ്നേഹം കാണാന് വഴിയില്ല.



അങ്ങനെ ഇന്ത്യയെ വിഴുങ്ങാന് ചക്രവ്യൂഹം സദാ സന്നദ്ധമായി നിലകൊള്ളുകയാണ്.

Followers