സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ





Wednesday, July 22, 2009

മതേതരവാദം അര്ഥ്മാനങ്ങള്‍

ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ കഴിഞ്ഞതോടെ മതേതരവാദം ഇന്ത്യന്‍രാഷ്ട്രീയത്തിലെ പ്രധാന ചര്‍ച്ചാപ്രമേയമായിരിക്കുന്നു. ജനാധിപത്യത്തില്‍ അതിനുള്ള പ്രാധാന്യത്തെയും പ്രസക്തിയെയും പറ്റി

എം.എന്‍. കാരശ്ശേരി

ആര്‍ക്കും മനസ്സിലാവുന്നപോലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വര്‍ഗീയതയ്‌ക്കെതിരായി വോട്ടു ചെയ്‌ത ജനങ്ങള്‍ നാട്ടില്‍ മതേതരഭരണം മതി എന്നു നിശ്ചയിച്ചിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പക്ഷേ, മതേതരവാദം എന്താണ്‌ എന്നതിനെപ്പറ്റി വല്ലാത്തൊരു കൃത്യതയില്ലായ്‌മ കാണുന്നുണ്ട്‌.

വ്യക്തതക്കുറവ്‌ ഉണ്ടാവാന്‍ കാരണങ്ങള്‍ പലതാണ്‌:

ല്‍ ക്ഷഷധറഹക്ഷഷധറഹക്ഷഷധറഹക്ഷഷധറഹക്ഷഷധറഹമതേതരത്വം എന്ന വാക്കിന്റെ അര്‍ഥം രാഷ്ട്രീയജീവിതംകൊണ്ട്‌ നമ്മുടെ രാജ്യം ഉത്‌പാദിപ്പിക്കേണ്ടതായിരുന്നു. കഴിഞ്ഞ അരനൂറ്റാണ്ടിനിടയ്‌ക്ക്‌ അതു നടന്നോ? സംശയമാണ്‌. അതുകൊണ്ടാണ്‌ നമ്മള്‍ അതിന്റെ സ്വലക്ഷണം മനസ്സിലാക്കാത്തത്‌; മതനിഷേധം, മതപ്രീണനം, മതസൗഹാര്‍ദം മുതലായവയെ അതായി തെറ്റിദ്ധരിക്കുന്നത്‌.
ല്‍ ക്ഷഷധറഹക്ഷഷധറഹക്ഷഷധറഹക്ഷഷധറഹക്ഷഷധറഹമതേതരത്വത്തെ പ്രതികൂലിക്കുന്ന വര്‍ഗീയവാദികള്‍ക്ക്‌ അതെന്താണ്‌ എന്നറിയാം; അനുകൂലിക്കുന്ന ജനാധിപത്യവാദികള്‍ക്ക്‌ വേണ്ടപോലെ അറിഞ്ഞുകൂടാ.
ല്‍ ക്ഷഷധറഹക്ഷഷധറഹക്ഷഷധറഹക്ഷഷധറഹക്ഷഷധറഹമതേതരത്വത്തെ സൈദ്ധാന്തികമായി എതിര്‍ക്കുന്ന വര്‍ഗീയവാദികള്‍പോലും ജനസമ്മതിക്കുവേണ്ടി തത്‌കാലത്തേക്ക്‌ മതേതരവാദികളാണ്‌ എന്നു ഭാവിച്ചുകളയുന്നു.
ല്‍ 'മതരാഷ്ട്ര'വാദത്തിനു നേര്‍വിപരീതം നി'ുന്നതാണ്‌ മതേതരവാദം.
ല്‍ രാഷ്ട്രീയനേതാക്കന്മാരും എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും അപ്പപ്പോള്‍ ഇന്നതാണ്‌ മതേതരവാദം എന്ന മട്ടില്‍ നടത്തുന്ന പ്രസ്‌താവനകള്‍ സങ്കീര്‍ണത കൂട്ടുന്നു. 'ഹിന്ദുമതം തന്നെ മതേതരമാണ്‌' എന്ന തരത്തിലുള്ള അതിശയോക്തികള്‍ ഓര്‍ത്തുനോക്കുക.

ഭരണകൂടത്തിന്റെ സ്വഭാവത്തെ നിര്‍ണയിക്കുന്ന രാഷ്ട്രീയ സാങ്കേതികപദം (Political term) ആണ്‌ 'മതേതരത്വം'.

ഇംഗ്ലീഷിലെ സെക്യുലറിസത്തിന്റെ പരിഭാഷയാണിത്‌. 'മതനിരപേക്ഷത' എന്നും പറയും. മതത്തിന്റെ പേരിലുള്ള പരിഗണനകള്‍ ഇല്ലാതെ, മതനിരപേക്ഷമായി ജനങ്ങളോട്‌ പെരുമാറുന്ന ഭരണം എന്നര്‍ഥം. ഏതെങ്കിലും മതത്തെ അനുകൂലിക്കുന്നതോ എതിര്‍ക്കുന്നതോ ആ ഭരണകൂടത്തിന്റെ പണിയല്ല; ഏതെങ്കിലും മതവിഭാഗത്തിനു പ്രത്യേകമായി ആനുകൂല്യങ്ങള്‍ കൊടുക്കുന്നതോ കൊടുക്കാതിരിക്കുന്നതോ അതിന്റെ വിഷയമല്ല. മതങ്ങളുടെ പ്രവര്‍ത്തനാവകാശവും പ്രബോധനസ്വാതന്ത്ര്യവും ഉറപ്പുവരുത്തുമ്പോള്‍ത്തന്നെ അവ അന്യമതക്കാരെയോ മതമില്ലാത്തവരെയോ ബാധിക്കാതെ കാക്കുന്ന ഭരണമാണത്‌.

പാരമ്പര്യത്തിന്റെ പേരില്‍ മതമേലധികാരികള്‍ വിശ്വാസികളുടെ പൗരാവകാശങ്ങള്‍ തട്ടിയെടുക്കുന്നതിനെതിരെ അതിനു ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്‌. ഒരേയൊരു ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്കും ഒന്നിലധികം ദൈവങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കും ഒരു ദൈവത്തിലും വിശ്വസിക്കാത്തവര്‍ക്കും ഒരുപോലെ തുല്യനീതിയും സ്വാതന്ത്ര്യവും ലഭ്യമാക്കുവാന്‍ ആ സര്‍ക്കാറിനു ചുമതലയുണ്ട്‌.

പൗരന്മാരുടെ വിശ്വാസം അവരവരുടേത്‌ മാത്രമാണെന്നും രാഷ്ട്രത്തിന്‍േറതല്ലെന്നും ആണ്‌ ഇതിന്റെ പൊരുള്‍. ഭരണകൂടം നിലപാടുണ്ടാക്കേണ്ടത്‌ പൗരന്മാരുടെ ആത്മീയവിഷയങ്ങളിലല്ല, ഭൗതികവിഷയങ്ങളിലാണ്‌ എന്നര്‍ഥം. വിദ്യ, ഭക്ഷണം, വസ്‌ത്രം, പാര്‍പ്പിടം, തൊഴില്‍, ചികിത്സ, യാത്ര, നീതി മുതലായ ലൗകികകാര്യങ്ങളില്‍ മതഭേദമില്ലാതെ പൗരന്മാര്‍ക്ക്‌ അവസരം നല്‌കാനാണ്‌ ഈ സംവിധാനം. മതത്തിന്റെ കാര്യത്തില്‍ എന്നപോലെത്തന്നെ ജാതി, ഭാഷ, വംശം, വര്‍ണം, പ്രദേശം, ലിംഗം മുതലായ ഒന്നിന്റെ പേരിലും വിവേചനം കാട്ടാതിരിക്കുക എന്നതാണ്‌ ജനാധിപത്യത്തിന്റെ ഉള്‍സാരം. ഇപ്പറഞ്ഞ സംഗതികള്‍ ശ്രദ്ധിച്ചാല്‍ വ്യക്തമാവും; ഭരണത്തിനു കൈകാര്യം ചെയ്യാവുന്നതെന്തും ലൗകികമാണ്‌. സെക്യുലര്‍ എന്ന പദത്തിന്റെ ഒരര്‍ഥം 'ലൗകികം' എന്നാണ്‌.

ജനാധിപത്യം സാക്ഷാത്‌കരിക്കാന്‍ മതേതരത്വം കൂടിയേ കഴിയൂ. ഭരണകൂടത്തിന്റെയും നീതിപീഠത്തിന്റെയും മുമ്പാകെ തുല്യാവകാശവുമായി എല്ലാ പൗരന്മാര്‍ക്കും നി'ാന്‍ കഴിയുമ്പോള്‍ മാത്രമേ 'ജനാധിപത്യം' ആ പേരിന്‌ അര്‍ഹമാകൂ. 1860-ല്‍ ജാതിമതഭേദമില്ലാതെ എല്ലാവര്‍ക്കും ഒരുപോലെ ബാധകമായ പൊതുശിക്ഷാനിയമം കൊണ്ടുവന്നു. ആ കൂട്ടത്തില്‍ ഏതു ദൈവത്തില്‍ വിശ്വസിക്കണം, ഏതു മട്ടില്‍ ആരാധിക്കണം, വിവാഹം, മരണം തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ ഏതേത്‌ ആചാരാനുഷ്‌ഠാനങ്ങള്‍ വേണം എന്നിങ്ങനെ വിശ്വാസവുമായി ബന്ധപ്പെട്ട സംഗതികളിലൊക്കെ അതത്‌ ജാതി-മതസമുദായക്കാര്‍ക്ക്‌ അതത്‌ പാരമ്പര്യം പിന്‍പറ്റാന്‍ സ്വാതന്ത്ര്യമുണ്ട്‌ എന്നും വ്യവസ്ഥ വെച്ചു. ഇതിന്റെ തുടര്‍ച്ചയായാണ്‌ ഇന്ത്യയിലെ മതേതരജനാധിപത്യഭരണകൂടം നിലനിന്നുപോരുന്നത്‌.

ശ്രദ്ധേയമായ കാര്യം: മതവിശ്വാസത്തിന്റെയോ ജാത്യാചാരത്തിന്റെയോ പേരില്‍ പൗരന്മാരുടെ ജനാധിപത്യാവകാശങ്ങള്‍ നിഷേധിക്കുന്നത്‌ ഈ ഭരണവ്യവസ്ഥയ്‌ക്ക്‌ കൈയുംകെട്ടി നോക്കിനി'ാനാവില്ല.

മതത്തെ നിഷേധിക്കുകയോ നിരോധിക്കുകയോ ചെയ്യുന്ന രാഷ്ട്രീയകാലാവസ്ഥയാണ്‌ മതേതരത്വം എന്ന്‌ പലര്‍ക്കും തെറ്റിദ്ധാരണയുണ്ട്‌. മതവിരുദ്ധരായ നിരീശ്വരവാദികളില്‍ മിക്കവരും മതങ്ങള്‍ നശിച്ചാല്‍ മാത്രമേ ഈ സാഹചര്യം നടപ്പാവുകയുള്ളൂ എന്ന്‌ പറയുന്നു. ഇതു ശരിയല്ല. മതങ്ങളില്ലാത്തപ്പോഴല്ല, മതങ്ങളുള്ളപ്പോഴാണ്‌ മതേതരത്വം ആവശ്യമുള്ളത്‌. ഭിന്നമതവിശ്വാസികളുടെ സഹജീവിതവും ഒരു മതവിശ്വാസത്തിന്റെ സമകാലികപ്രതിസന്ധികളും ഈ സംവിധാനം അനിവാര്യമാക്കുന്നു.

മതങ്ങളെ നശിപ്പിക്കുവാനുള്ള ഗൂഢതന്ത്രമാണ്‌ മതേതരവാദം എന്ന്‌ മതരാഷ്ട്രവാദികള്‍ പ്രചരിപ്പിക്കുന്നുണ്ട്‌-അത്‌ ഹിന്ദുവിരുദ്ധമാണെന്ന്‌ ആര്‍.എസ്‌.എസ്സും ഇസ്‌ലാം വിരുദ്ധമാണെന്ന്‌ ജമാഅത്തെ ഇസ്‌ലാമിയും കരുതുന്നു. 'ഇതരം' എന്ന പദത്തിന്‌ അതല്ലാത്തത്‌, അതിനോട്‌ ബന്ധമില്ലാത്തത്‌ എന്നേ അര്‍ഥമുള്ളൂ- 'മതേതരം' എന്നു പറഞ്ഞാല്‍ മതപക്ഷപാതം കാണിക്കാത്തത്‌; മതം ഇല്ലാത്തത്‌ എന്നല്ല.

മതേതരവാദം ഒരു മതത്തിനും എതിരല്ല; ഏതു മതത്തിന്റെ പേരിലുള്ള മതരാഷ്ട്രത്തിനും എതിരാണുതാനും.

ദേശീയത നിശ്ചയിക്കുന്നത്‌ മതവിശ്വാസമാണ്‌ എന്ന വിചിത്രസിദ്ധാന്തത്തിന്റെ പിന്‍ബലത്തില്‍ പാകിസ്‌താന്‍വാദം പുറപ്പെട്ടപ്പോള്‍ അതിനെ ഏറ്റെതിര്‍ത്ത കോണ്‍ഗ്രസ്‌ നേതാവ്‌ അബുല്‍കലാം ആസാദ്‌ (1888-1958) മതേതരവാദി എന്നപോലെ ഒന്നാംതരം മതവിശ്വാസിയും ആയിരുന്നു. അറേബ്യയില്‍ ജനിച്ചുവളര്‍ന്നവനും ഇസ്‌ലാമികവിജ്ഞാനങ്ങളില്‍ മഹാപണ്ഡിതനും ആയ ആസാദ്‌ തര്‍ജുമാനുല്‍ ഖുര്‍ആന്‍ എന്ന പേരില്‍ വേദഗ്രന്ഥത്തിനു പരിഭാഷയും വ്യാഖ്യാനവും എഴുതിയിട്ടുണ്ട്‌.

നിര്‍മതവാദത്തിന്റെ പ്രച്ഛന്നരൂപമാണ്‌ മതേതരവാദം എന്ന്‌ ആക്ഷേപിക്കുന്ന സന്ന്യാസിമാരും പുരോഹിതന്മാരും മതപണ്ഡിതന്മാരും ഭരണമോഹികളാണ്‌. അവര്‍ കൊണ്ടുനടക്കുന്ന മതം രാഷ്ട്രീയത്തിന്റെ പ്രച്ഛന്നരൂപമാണ്‌.

പൗരാവകാശങ്ങളെ ചവിട്ടിത്തേയ്‌ക്കുന്ന പാരമ്പര്യങ്ങളുടെ നേരെ കണ്ണടച്ചുകൊണ്ട്‌, ഏതെങ്കിലും വിഭാഗത്തിന്റെ പൗരോഹിത്യത്തോട്‌ രാഷ്ട്രീയക്കാര്‍ അപ്രിയം പറയാതിരിക്കുന്നത്‌ മതപ്രീണനമാണ്‌; മതേതരവാദമല്ല. വിവാഹമുക്തയ്‌ക്ക്‌ ജീവനാംശം കൊടുക്കാനുള്ള ബാധ്യത മുസ്‌ലിം ഭര്‍ത്താവിനും ഉണ്ട്‌ എന്ന സുപ്രീംകോടതിവിധിയെ (ഷാബാനുകേസ്‌-1985) പൗരോഹിത്യം എതിര്‍ത്തപ്പോള്‍ രാജീവ്‌ഗവണ്‍മെന്റ്‌ നിന്നത്‌ പൗരോഹിത്യത്തിന്റെ കൂടെയാണ്‌, വിധിയുടെ കൂടെയല്ല! ഈ വിധിയെ മറികടക്കുന്നതിനു വേണ്ടിയാണ്‌ ഗവണ്‍മെന്റ്‌ 'മുസ്‌ലിം വനിതാ ബില്ല്‌ ' (1986) കൊണ്ടുവന്നത്‌. ഇതു രണ്ടും ഒരു വിഭാഗത്തെ പ്രീണിപ്പിക്കാനായിരുന്നെങ്കില്‍, തര്‍ക്കത്തെത്തുടര്‍ന്ന്‌ ആദ്യത്തെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെ'ു പൂട്ടിയിട്ട തര്‍ക്കമന്ദിരത്തിന്റെ ഒരു ഭാഗം രാമജന്മഭൂമി പ്രസ്ഥാനക്കാര്‍ക്ക്‌ അതേ ഗവണ്‍മെന്റ്‌ തുറന്നു കൊടുത്തത്‌ മറുഭാഗത്തെ പ്രീണിപ്പിക്കാനായിരുന്നു. അഭയവധത്തിലെയും (1992) ചേകന്നൂര്‍വധത്തിലെയും (1993) പ്രതികള്‍ക്കെതിരെ മിക്ക രാഷ്ട്രീയ നേതാക്കന്‍മാരും മൗനം പാലിച്ചത്‌ പൗരോഹിത്യപ്രീണനമാണ്‌.

മതവിഭാഗം എന്നതു നാലു പുരോഹിതന്മാരല്ല; ജനങ്ങളാണ്‌. പതുക്കെയാണെങ്കിലും വിമോചനത്തിലേക്ക്‌ മുന്നേറിക്കൊണ്ടേയിരിക്കുന്ന വിശ്വാസിസമൂഹത്തിന്റെ കൂടെ നി'ുന്നതാണ്‌ മതേതരരാഷ്ട്രീയം; അല്ലാതെ പൗരോഹിത്യതാത്‌പര്യങ്ങളെ പിന്തുണയ്‌ക്കുന്നതല്ല. രാഷ്ട്രീയക്കാര്‍ മറന്നുപോകുന്ന കാര്യം: മതപണ്ഡിതന്മാരും പുരോഹിതന്മാരും ഭാവിക്കുംപോലെ അവരുടെ കല്‌പനയ്‌ക്കനുസരിച്ചാണ്‌ വിശ്വാസികള്‍ വോട്ടു ചെയ്യുന്നത്‌ എന്ന കണക്കു പിഴച്ച എത്രയോ തിരഞ്ഞെടുപ്പുകളുണ്ട്‌.

മതസൗഹാര്‍ദം മതേതരത്വത്തിന്‌ അത്യന്താപേക്ഷിതമാണെങ്കിലും രണ്ടും ഒന്നല്ല എന്നു വകതിരിച്ചു മനസ്സിലാക്കേണ്ടതുണ്ട്‌: മതേതരത്വം രാഷ്ട്രീയാവസ്ഥയാണ്‌; മതസൗഹാര്‍ദം സാമൂഹികാവസ്ഥയും.

മതസൗഹാര്‍ദം എന്നത്‌ ഭരണഘടനയേ്‌ക്കാ നിയമത്തിനോ കോടതിക്കോ നേരിട്ട്‌ പ്രവേശനമില്ലാത്ത മേഖലയാണ്‌. സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ സൗഹാര്‍ദം ഉണ്ടാക്കാന്‍ കഴിയില്ല.

സമൂഹങ്ങള്‍ മനസ്സുവെച്ചാല്‍ മാത്രമേ സൗഹാര്‍ദം ഉണ്ടാവുകയുള്ളൂ. അതുകൊണ്ടാണ്‌ അതൊരു സാമൂഹികാവസ്ഥയാണ്‌ എന്ന്‌ പറയുന്നത്‌.

ഏതെങ്കിലും ഒരു മതവിഭാഗക്കാര്‍ മാത്രം അധിവസിക്കുന്നതോ ഒരു വിഭാഗക്കാര്‍ക്ക്‌ ഉണ്ടായതോ ഒരു വിഭാഗത്തിനു മഹാഭൂരിപക്ഷം ഉള്ളതോ ആയ രാജ്യമല്ല 'മതരാഷ്ട്രം'; പകരം ഒരു പ്രത്യേക മതവിശ്വാസത്തെ ഔദ്യോഗികം എന്ന നിലയില്‍ 'രാഷ്ട്രമതം' ആയി പ്രഖ്യാപിക്കുകയും അതിലെ പാരമ്പര്യങ്ങള്‍ രാജ്യനിയമങ്ങളാക്കുകയും ചെയ്യുന്ന രാജ്യമാണ്‌.

സ്വാതന്ത്ര്യലാഭത്തോടെ ഇന്ത്യ ഹിന്ദുരാഷ്ട്രം ആവണമെന്ന്‌ ആര്‍.എസ്‌.എസ്‌, ഹിന്ദുമഹാസഭ തുടങ്ങിയ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. പാകിസ്‌താന്റെ പിറവിയോടെ അതു ശക്തിപ്പെട്ടു.

ഭൂരിപക്ഷം ഹിന്ദുക്കളാണെങ്കിലും മുസ്‌ലിങ്ങള്‍, ക്രിസ്‌ത്യാനികള്‍, ബൗദ്ധന്മാര്‍, ജൈനന്മാര്‍, സിഖുകാര്‍, പാര്‍സികള്‍ തുടങ്ങി നാനാതരമായ വിശ്വാസിസമൂഹങ്ങള്‍ ഒന്നിച്ചു കഴിഞ്ഞുപോരുന്ന നമ്മുടെ ജനാധിപത്യത്തിന്‌ 'മതരാഷ്ട്രം' എന്ന സങ്കല്‌പം യോജിച്ചതല്ല എന്നു കണ്ട്‌ ഭരണഘടനാശില്‌പികള്‍ അതു തള്ളിക്കളഞ്ഞു. സ്വാഭാവികം.

മതരാഷ്ട്രം ജനാധിപത്യവിരുദ്ധമാണ്‌: മതത്തിന്റെ പേരില്‍ പുരോഹിതര്‍ വാഴ്‌ച കൊള്ളുന്ന ആ വ്യവസ്ഥയില്‍ നിയമനിര്‍മാണവും നീതിനിര്‍വഹണവും 'വിശുദ്ധഗ്രന്ഥങ്ങള്‍'ക്ക്‌ അവര്‍ നല്‌കുന്ന വ്യാഖ്യാനമനുസരിച്ചായിരിക്കും. അതിലൊന്നും അഭിപ്രായം പറയാന്‍ ജനങ്ങള്‍ക്കു പഴുതുണ്ടാവില്ല. ആ ഭരണം ജനാഭിലാഷത്തെ എന്നതിലധികം പൗരോഹിത്യതാത്‌പര്യങ്ങളെയാണ്‌ പ്രതിഫലിപ്പിക്കുക. രണ്ടായിരം കൊല്ലക്കാലം അഫ്‌ഗാനിസ്‌താനിലെ ബാമിയാന്‍ കുന്നുകളില്‍ നിലനിന്നുപോന്ന ബുദ്ധപ്രതിമകള്‍ക്ക്‌ ഡയനാമിറ്റ്‌ വെച്ച (2001) താലിബാന്‍ ഭരണകൂടം അക്കാര്യത്തില്‍ ജനാഭിപ്രായം എന്തെന്ന്‌ ഒരു നിമിഷം പോലും ആലോചിച്ചിരിക്കില്ല.

മതരാഷ്ട്രത്തിന്റെ സ്വഭാവം ഫാസിസത്തിന്‍േറതാണ്‌. എതിരഭിപ്രായങ്ങള്‍ക്ക്‌ ഇടം അനുവദിക്കാത്തതും ഏത്‌ അഭിപ്രായഭേദത്തെയും അസഹിഷ്‌ണുതയുടെ മൂര്‍ച്ചകൊണ്ട്‌ നേരിടുന്നതുമായ ഏകാധിപത്യവ്യവസ്ഥയാണ്‌ ഫാസിസം. അതു ജനാധിപത്യത്തിനു നേര്‍വിപരീതമാണ്‌. ജനാധിപത്യത്തിന്റെ കൂടെത്തന്നെ പ്രവര്‍ത്തിച്ച്‌ അതിന്റെ പേരില്‍ത്തന്നെ അധികാരത്തില്‍ കയറാന്‍ ഫാസിസത്തിനു സാമര്‍ഥ്യമുണ്ട്‌ എന്ന്‌ ഇറ്റലിയില്‍ മുസ്സോളിനിയും (1883-1945) ജര്‍മനിയില്‍ ഹിറ്റ്‌ലറും (1889-1945) തെളിയിച്ചതാണ്‌. ഈ ഏകാധിപതികള്‍ രണ്ടുപേരും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഒടുക്കം മുസ്സോളിനിയെ ജനങ്ങള്‍ തല്ലിക്കൊന്നു; ഹിറ്റ്‌ലര്‍ ആത്മഹത്യ ചെയ്‌തു.

ഇന്ത്യയടക്കം പല രാജ്യങ്ങളിലും മതരാഷ്ട്രവാദം- മനുഷ്യാവകാശപ്രവര്‍ത്തനമാണെന്ന നാട്യത്തില്‍!- ജനാധിപത്യത്തിലെ അഭിപ്രായസ്വാതന്ത്ര്യസൗകര്യം ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌.

ഇവിടെ വരാവുന്ന ഒരു സംശയം: ഒരു മതത്തിന്റെ അനുയായികള്‍ മാത്രമുള്ള രാജ്യത്ത്‌ മതേതരവാദത്തിന്‌ പ്രസക്തിയുണ്ടോ?

ഉണ്ട്‌. ആ ദേശം മതരാഷ്ട്രം ആവാതെ കാക്കാന്‍ അതു വേണം. ജനങ്ങളുടെ സ്വാതന്ത്ര്യവും പൗരാവകാശവും മതമേലധ്യക്ഷന്മാര്‍ കവര്‍ന്നെടുക്കാതെ നോക്കാന്‍ ആ വ്യവസ്ഥ വേണം. നൂറ്റാണ്ടുകളുടെ ചരിത്രമുള്ള മതത്തിന്റെ ജഡാവസ്ഥകൊണ്ട്‌ ഉണ്ടാവുന്ന ശ്വാസംമുട്ടലില്‍നിന്ന്‌ ജനങ്ങളെ മോചിപ്പിക്കാന്‍, പുതിയ ജീവിതപരിസരം ആവശ്യപ്പെടുന്ന മട്ടില്‍ നിയമനിര്‍മാണം നടത്താന്‍, ഭരണകൂടം മതേതരമാവണം.

മതരാഷ്ട്രം ഭൂതകാലത്തിലേക്ക്‌ നോക്കിയാണ്‌ വര്‍ത്തമാനകാലം രൂപപ്പെടുത്തുന്നത്‌. ഭാവിയിലേക്ക്‌ മുന്നേറുന്നതെങ്ങനെ എന്നതല്ല, അവതാരങ്ങളുടെയും പ്രവാചകന്മാരുടെയും കാലമായ വിദൂരഭൂതത്തിലേക്കു തിരിച്ചുപോകുന്നതെങ്ങനെ എന്നതാണ്‌ അതിന്റെ ആധി. ആ വാഹനത്തിന്‌ റിവേഴ്‌സ്‌ ഗീര്‍ മാത്രമേയുള്ളൂ. മതേതരരാഷ്ട്രം ഭൂതവും വര്‍ത്തമാനവും നോക്കി വര്‍ത്തമാനവും ഭാവിയും രൂപപ്പെടുത്തുന്നു.

രാഷ്ട്രം എന്നത്‌ ഭൗതികയാഥാര്‍ഥ്യമാണ്‌; വായുസങ്കല്‌പമല്ല. മണ്ണ്‌, വെള്ളം, കാലാവസ്ഥ, ഉത്‌പാദനം, സാമ്പത്തികനില മുതലായ പരിതഃസ്ഥിതികളുമായി ഇടകലര്‍ന്നാണ്‌ ജനങ്ങളുടെ ഭൗതികപ്രശ്‌നങ്ങളും അവയുടെ പരിഹാരങ്ങളും കിടക്കുന്നത്‌. സൊമാലിയയിലെ മുസ്‌ലിമും ഇംഗ്ലണ്ടിലെ മുസ്‌ലിമും അറേബ്യയിലെ മുസ്‌ലിമും കേരളത്തിലെ മുസ്‌ലിമും നോക്കിയാല്‍ കാണാത്ത ഒരു രാഷ്ട്രത്തിലെ അംഗങ്ങളാണ്‌ എന്ന്‌ കിനാവു കാണുന്നതുകൊണ്ട്‌ അവരുടെ ഒരു ലൗകികകാര്യവും ഒന്നായിത്തീരുകയില്ല; ഒരു പ്രശ്‌നത്തിനും പരിഹാരമാവുകയില്ല. അവര്‍ക്കു പൊതുവായി ഉണ്ടാകാവുന്നത്‌ ആത്മീയകാര്യങ്ങളാണ്‌. തീര്‍ത്തും ലൗകികമായ പ്രായോഗികതയില്‍ നിലനി'ുന്ന രാഷ്ട്രം പൗരന്മാരുടെ ആത്മീയവ്യഥകള്‍ ഏറ്റെടുക്കുന്നതില്‍ കഥയില്ല.

ഇതിനു മതരാഷ്ട്രവാദികള്‍ പറയാനിടയുള്ള സമാധാനം: മനുഷ്യന്റെ പ്രശ്‌നങ്ങള്‍ ഭൗതികം-ആത്മീയം എന്നു വകതിരിഞ്ഞിരിപ്പില്ല. ഭൗതികം ആയതെന്തും ആത്മീയമാണ്‌; ആത്മീയം ആയതെന്തും ഭൗതികമാണ്‌!

മറുപടി: ഭൂമി, ജനങ്ങള്‍, സമ്പത്ത്‌ മുതലായവയൊക്കെ ഭൗതികമാണെങ്കിലും അതിനു മേല്‍ നടത്തുന്ന ഭരണം ആത്മീയമാണ്‌ എന്നു പറഞ്ഞാലേ, പുരോഹിതന്‌ അതു കിട്ടൂ. എന്തും ആത്മീയമാക്കി കോലം മറിക്കുന്ന തരത്തില്‍ , ലളിതമായ ആശയങ്ങള്‍ സങ്കീര്‍ണമാക്കി അവതരിപ്പിച്ചിട്ടാണ്‌ ചരിത്രത്തിലുടനീളം പൗരോഹിത്യം നിലനിന്നിട്ടുള്ളത്‌.

മതവിശ്വാസത്തിന്റെ സംഘര്‍ഷഭരിതമായ ഫാസിസ്റ്റുരൂപമാണ്‌ മതരാഷ്ട്രവാദം; അതിന്റെ സമാധാനനിഷ്‌ഠമായ ജനാധിപത്യരൂപമാണ്‌ മതേതരവാദം.


No comments:

Followers